വീണ്ടും വിവാദപ്രസ്താവനകളുമായി പാക്കിസ്ഥാന് ഭരണകൂടം..ഇന്ത്യ പാക്കിസ്താന്റെ ക്ഷമ പരീക്ഷിക്കരുതെന്ന് പാക്കിസ്താന് മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷ്റഫാണ് ഇപ്പോള്‍ പ്രസ്താവിച്ചിരിക്കുന്നത്. അതിര്‍ത്തിയില്‍ ഇന്ത്യ തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നു എന്നാരോപിച്ചായിരുന്നു മുഷ്റഫിന്റെ ഈ പ്രസ്താവന. എന്നാല്‍ ഇത്യയെക്കാള് കൂടുതല്‍ തവണ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിട്ടുള്ളത് പാക്കിസ്ഥാന് ആണെന്നതാണ് ഇതിലെ രസകരമായ വസ്തുത.
“..ഇന്ത്യയുടെ ഭാഗത്ത് നിന്ന് തുടര്‍ച്ചയായി അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത് നല്ലതല്ല. പാക്കിസ്താന് സേനയുടെ ക്ഷമ പരീക്ഷിക്കുന്ന നടപടിയാണ് ഇത്. ഇത് അവസാനിപ്പിക്കണം, ഇല്ലെങ്കില്‍ ഞങ്ങള്‍ക്ക് സൈനിക നടപടികള്‍ സ്വീകരിക്കേണ്ടിവരും..” മുഷ്റഫ് പറയുന്നു. വെടി നിര്‍ത്തല്‍ കാരാര്‍ ലംഘിക്കുന്നത് ആവര്‍ത്തിക്കാതിരിക്കാന്‍ ഇന്ത്യ ശ്രമിക്കണമെന്നും മുഷ്റഫ് ആവശ്യപ്പെട്ടു.
പൂഞ്ച് ജില്ലയിലെ മെന്താര്‍, സ്വജിയാന് മേഖലകളിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ പാക്ക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് വെടിയുതിര്‍ത്തത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ അഞ്ച് തവണ പാക്ക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരുന്നു. നിയന്ത്രണരേഖയില്‍ കഴിഞ്ഞ ദിവസമുണ്ടായ വെടിവയ്പ്പില്‍ പതിനാറ് വയസുള്ള പെണ്‍കുട്ടി മരിക്കുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്ന് ഇന്ത്യ തിരിച്ചടിച്ചിരുന്നു.