ഇന്ത്യ-പാക് മത്സരത്തിലെ ബച്ചന്റെ കമന്ററി; സോഷ്യല്‍ മീഡിയകളില്‍ രൂക്ഷവിമര്‍ശനം

  280

  AMITABH-BACHCHAN-COMMENTARY-BOX-1

  ലോകം കാത്തിരുന്ന പോരാട്ടം. അതായിരുന്നു ഇന്ന് നടന്ന ഇന്ത്യ-പാകിസ്ഥാന്‍ ലോകകപ്പ് ക്രിക്കറ്റ് മത്സരം. തുടര്‍ച്ചയായ ആറാം തവണയും ലോകകപ്പ്‌ മത്സരത്തില്‍ വിജയം ഇന്ത്യയ്ക്ക് ഒപ്പം നിന്നപ്പോള്‍ ഏറെ ശ്രദ്ധിക്കപ്പെട്ട മറ്റൊരു വസ്തുത ഇന്ത്യന്‍ സിനിമയുടെ ബിഗ്‌ ബി അമിതാഭ് ബച്ചന്റെ ക്രിക്കറ്റ് കമന്ററി തന്നെയായിരുന്നു.

  കഴിഞ്ഞ ദിവസം റിലീസായ ഷാമിതാബിന്റെ പ്രചരണത്തിന്റെ ഭാഗമായാണ് ബിഗ് ബി കമന്ററുടെ വേഷത്തിലെത്തിയത്. മുന്‍ ക്രിക്കറ്റ് താരങ്ങളായ ആശിഷ് ചോപ്രയും ഷൊയ്ബ് അക്തറുമാണ് ബച്ചന് ഒപ്പം “കളി പറഞ്ഞത്”.

  ഓസ്ട്രേലിയയില്‍ നടക്കുന്ന ലോകകപ്പ്‌ മത്സരം ഇന്ത്യയിലെ സ്റ്റുഡിയോയില്‍ ഇരുന്നു കണ്ടാണ്‌ ഇവര്‍ ഹിന്ദിയില്‍ കമന്ററി പറഞ്ഞത്. ബിഗ്‌ ബിയുടെ ആദ്യ കമന്ററി പരിപാടി കൂടിയായിരുന്നു ഇത്.

  വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ അമിതാഭിനെ കുറ്റപ്പെടുത്തിയും പ്രോത്സാഹിപ്പിച്ചും സോഷ്യല്‍മീഡിയയിലൂടെ രംഗത്തെത്തി.

  ദൂരദര്‍ശനെക്കാള്‍ മോശമാണ് താരത്തിന്റെ കമന്ററിയെന്നും അമിതാഭ് സംസാരം ദൈര്‍ഘ്യമുള്ളതാണെന്നും ചിലര്‍ വിമര്‍ശിക്കുകയും ചെയ്തു. ഫേസ്ബുക്ക്, ട്വീറ്റര്‍ തുടങ്ങിയ സോഷ്യല്‍ മീഡിയകളില്‍ ബിഗ്‌ ബിയെ അനുകൂലിച്ചും പ്രതികൂലിച്ചും ഒക്കെ ആരാധകര്‍ പ്രതികരിച്ചു.