ഇന്ത്യ പാഠം പഠിച്ചു;ഇനി നേപ്പാളിന് സഹായം ആവിശ്യപെട്ടാല്‍ മാത്രം

  0
  215

  nepal-earthquake-victims_650x400_51430649412

  3 ആഴ്ച മുന്‍പുണ്ടായ ഭൂകമ്പത്തിന്‍റെ ഞെട്ടല്‍ മാറുന്നതിന് മുന്‍പേ നേപ്പാളിനെ അടിച്ചു വീഴ്ത്തി വീണ്ടും ഭൂകമ്പം.

  കഴിഞ്ഞ മാസം ഭൂകമ്പം ഉണ്ടായപ്പോള്‍ നേപ്പാള്‍ സര്‍ക്കാരിന്‍റെ അഭ്യര്‍ത്ഥന കൂടാതെ തന്നെ ഇന്ത്യന്‍ രക്ഷാ സംഘങ്ങള്‍ നേപ്പാളില്‍ എത്തിയെങ്കിലും ഇത്തവാന്‍ അധികാര കേന്ദ്രങ്ങള്‍ ആവിശ്യപെട്ടാല്‍ മാത്രം പോയാല്‍ മതിയെന്നാണ് തീരുമാനം. കഴിഞ്ഞ ഭൂകമ്പത്തെ തുടര്‍ന്ന് നേപ്പാളില്‍ എത്തിയ ഇന്ത്യ അടക്കമുള്ള വിദേശ രക്ഷ സംഘങ്ങളോട് ദിവസങ്ങള്‍ക്കകം പൊടുന്നെ രാജ്യം വിടാന്‍ നേപ്പാള്‍ ആവിശ്യപെട്ടിരുന്നു.

  ഇത്തരമൊരു സാഹചര്യത്തില്‍ വീണ്ടും നാണംകെടാന്‍ വയ്യാത്തത് കൊണ്ടാണ് ആവിശ്യപെട്ടാല്‍ മാത്രം സഹായം എന്നാ നിലപാടിലേക്ക് ഇന്ത്യന്‍ രക്ഷാ സംഘങ്ങള്‍ എത്തിയത്. എന്നാല്‍ നേപ്പാള്‍ ഇപ്പോള്‍ ആവശ്യപെട്ടാലും പോകാനായി വ്യോമാസെനയേയും ദേശിയ ദുരന്തനിവാരണ സേനയേയും ഇന്ത്യ തയാറാക്കി നിറുത്തിയിടുണ്ട്.