Cricket
ഇന്ത്യ-ബംഗ്ലാദേശ് : മൂന്നാം ഏകദിനം വിജയത്തില്‍ കലാശിച്ചത് എങ്ങനെ?
ഇന്ത്യബംഗ്ലാദേശ് മൂന്നാം ഏകദിനം ചിത്രങ്ങളിലൂടെ
169 total views

അങ്ങനെ ബംഗ്ലാദേശിന് എതിരെ പരമ്പര നഷ്ടമായെങ്കിലും സമ്പൂര്‍ണ്ണ തോല്‍വി എന്ന വമ്പന്‍ നാണക്കേടില്‍ നിന്ന് ധോണിയും പിള്ളേരും രക്ഷപെട്ടു. പരമ്പരയിലെ മൂന്നാമത്തേതും അവസാനത്തേതുമായ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 77 റണ്‍സിന്റെ ആധികാരികമായ വിജയം. 38 റണ്‍സും 3 വിക്കറ്റുമായി ഓള്‍റൗണ്ട് മികവ് പുറത്തെടുത്ത സുരേഷ് റെയ്നയാണ് മാന്‍ ഓഫ് ദി മാച്ച്. മത്സരം കാണാന്‍ സാധിക്കാത്തവര്‍ക്ക് വേണ്ടി പ്രധാന വഴിത്തിരിവുകള്‍ ചിത്രങ്ങളോടൊപ്പം താഴെ ചേര്‍ക്കുന്നു.
1. ടോസ് നേടിയ ബംഗ്ലാ ക്യാപ്റ്റന്‍ മൊര്‍ത്താസ ബോള്‍ ചെയ്യാന്‍ തീരുമാനിക്കുന്നു. എന്നാല്‍ അവസരത്തിനൊത്ത് ഉയര്‍ന്ന ഓപ്പണര്‍ രോഹിത് ശര്‍മ അതിവേഗ അടികളിലൂടെ സ്കോറിംഗ് വേഗത്തിലാക്കി.
2. ഏഴാം ഓവറില്‍ ആദ്യ രണ്ടു മത്സരങ്ങളിലെയും താരം മുസ്തഫിസുര്‍ റഹ്മാന് രോഹിത് ശര്‍മയുടെ വിക്കറ്റ് എടുത്ത് ഇന്ത്യയ്ക്ക് വീണ്ടും പ്രഹരം ഏല്‍പ്പിച്ചു. 29 ബോളുകളില്‍ നിന്ന് 29 റണ്‍സ് ആയിരുന്നു രോഹിത്തിന്റെ സമ്പാദ്യം.
3. എന്നാല്‍ മറുവശത്ത് ഉത്തരവാദിത്വത്തോടെ ബാറ്റ് വീശിയ ധവാന് സ്കോറിംഗ് വേഗം കുറയുവാന്‍ ഒരിക്കലും അനുവദിച്ചില്ല. മൂന്നാമനായി എത്തിയ വിരാട് കോഹിലി ധവാന് ഉറച്ച പിന്തുണ നല്കി.
4. ധവാനുമൊന്നിച്ചു 75 റണ്‍സിന്റെ കൂട്ടുകെട്ട് ഉണ്ടാക്കിയ വിരാട് കൊഹിലിയെ ഇരുപതാം ഓവറില്‍ ഷക്കീബ് അല്‍ ഹസന് വിക്കറ്റിനുമുന്നില്‍ കുടുക്കി. 35 ബോളുകളില്‍ നിന്ന് കോഹിലി നേടിയത് 25 റണ്‍സ്.
5. മറുവശത്ത്, നന്നായി ബാറ്റിംഗ് തുടര്‍ന്ന ധവാന് 50 ബോളുകളില്‍ നിന്ന് തന്റെ പതിനാലാമത്തെ ഏകദിന അര്‍ദ്ധശതകം പൂര്‍ത്തിയാക്കി.
6. ഇരുപത്തിയേഴാം ഓവറില്‍ ധവാന് പുറത്തായ ശേഷം ക്രീസില്‍ ഒത്തുചേര്‍ന്ന ധോണിയും റായിഡുവും ചേര്‍ന്ന് 16 ഓവറില്‍ നേടിയ 93 റണ്‍സ് ഇന്ത്യയെ 250 കടത്തി. ധോണി 77 ബോളില്‍ 65 റണ്‍സും റായിഡു 49 ബോളില്‍ 44 റണ്‍സും നേടി.
7. ആറാമനായി ഇറങ്ങിയ സുരേഷ് റെയ്ന 21 പന്തുകളില്‍ നിന്ന് 2 സിക്സും 3 ഫോറും അടക്കം നേടിയത് 38 റണ്‍സ്. അവസാനത്തെ 10 ഓവറുകളില്‍ ഇന്ത്യ നേടിയത് 90 റണ്‍സ്. ആകെ 50 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 317 റണ്‍സ്.
8. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലാദേശിന് രണ്ടാം ഓവറില്‍ തന്നെ ആദ്യ പ്രഹരം. ഓപ്പണര്‍ തമീം ഇക്ബാലിനെ ധവാല്‍ കുല്‍ക്കര്‍ണി മടക്കിയത് 5 റണ്‍സിന്.
9. മറുവശത്ത് സൗമ്യ സര്‍ക്കാറും മുഷ്ഫിക്കുര്‍ റഹിമും നിലയുറപ്പിച്ചപ്പോള്‍ രണ്ടാം വിക്കറ്റില്‍ ബംഗ്ലാ അക്കൗണ്ടില്‍ ചേര്‍ന്നത് 54 റണ്‍സ്. എന്നാല്‍ ഇവര്‍ രണ്ടു പേരും പുറത്തായതോടെ മൂന്നിന് 112 എന്ന നിലയില്‍ നിന്നും അഞ്ചിന് 148 എന്ന നിലയിലേയ്ക്ക് ബംഗ്ലാദേശ് കൂപ്പുകുത്തി.
10. സുരേഷ് റെയ്നയും ധവാല്‍ കുല്‍ക്കര്‍ണിയും ചേര്‍ന്ന് നേടിയത് 5 ബംഗ്ലാ വിക്കറ്റുകള്‍. ഒടുവില്‍ 47 ഓവറുകളില്‍ വിജയലക്ഷ്യത്തിനു 77 റണ്‍സ് അകലെ ബംഗ്ലാദേശ് ഓള് ഔട്ട്. അവസാന ഏകദിനം നഷ്ടമായെങ്കിലും 21 ഏകദിന പരമ്പര അവര്‍ സ്വന്തമാക്കി.
170 total views, 1 views today