Featured
ഇന്ത്യ വിരുദ്ധറാലി – ബിലാവലിന് കിട്ടിയത് ചീമുട്ടയേറ്
ആക്രമണത്തിന് പിന്നില്‍ “ഇന്ത്യന്‍ വംശജരായ ഏജന്റുമാര്‍” ആണെന്ന് ബിലാവല്‍ പാക് ചാനല്‍ ജിയോ ടി.വി ആരോപിച്ചു.
83 total views

കാശ്മീരില്‍ ഇന്ത്യ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ അന്താരാഷ്ട്രതലത്തില്‍ ഉയര്‍ത്തിക്കാണിക്കാന്‍ ബിലാവല്‍ ബൂട്ടോ കാണിച്ച അതിബുദ്ധി, അമളിയായി മാറി. ലണ്ടനില്‍ വെച്ചുനടന്ന ഇന്ത്യ വിരുദ്ധ റാലിയില്‍ ലക്ഷക്കണക്കിന് പാകിസ്താന് കാര്‍ അണിചേരുമെന്നായിരുന്നു പ്രസ്താവന, പക്ഷെ വിരലില്‍ എന്നാവുന്നതില്‍ കൂടുതല്‍ ആളുകള്‍ എത്തിയില്ല എന്നതാണ് സത്യം.
പാകിസ്ഥാന് പീപ്പിള്‍സ് പാര്‍ട്ടി ചെയര്മാന് ബിലാവല്‍ സര്‍ദാരി ഭൂട്ടോ റാലിയില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെ ആളുകള്‍ ക്ഷുഭിതരാവുകയും, ബിലാവലിന് നേരെ കുപ്പികളും, ചീമുട്ടയും, തക്കാളിയും എറിഞ്ഞതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. തുടര്‍ന്ന് പോലീസ് ഇടപെട്ടു ബിലാവലിനെ അവിടെ നിന്നും രക്ഷപെടുത്തുകയായിരുന്നു. ആക്രമണത്തിന് പിന്നില്‍ “ഇന്ത്യന്‍ വംശജരായ ഏജന്റുമാര്‍” ആണെന്ന് ബിലാവല്‍ പാക് ചാനല്‍ ജിയോ ടി.വി ആരോപിച്ചു.
84 total views, 1 views today