ലോകകപ്പ് സെമിഫൈനലില്‍ ഇന്ത്യ തോല്‍ക്കാനുള്ള കാരണം അനുഷ്‌ക ശര്‍മയാണെന്നാണ് സോഷ്യല്‍ മീഡിയയിലെ ഒരു പറ്റം മനോരോഗികള്‍ പറയുന്നത്. സ്വന്തം കാമുകന്‍ ലോകകപ്പ് സെമിയില്‍ ബാറ്റ് ചെയ്യുന്നത് കാണാന്‍ പറന്നുവന്നതാണ് അനുഷ്ക്ക ചെയ്ത തെറ്റ്..! കോഹ്ലി ചെറിയ സ്കോറിന് പുറത്തായി ഇന്ത്യ തോറ്റ നിമിഷം മുതല്‍ അനുഷ്‌കയുടെ ഫേസ്ബുക്ക് പേജില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ തെറിവിളിയുടെ പൊങ്കാലയിട്ടു.
ഇതോടെ ആകെ വിഷമത്തിലായ അനുഷ്‌കയ്ക്ക് വേണ്ടി തയ്യാറാക്കിയ മറുപടി യൂ ട്യൂബില്‍ വമ്പന്‍ ഹിറ്റ്. ഇന്റര്‍നെറ്റ് അബ്യൂസ്… ദണ്ഡാ കരോ എന്ന പേരിലാണ് വീഡിയോ.
ഇറോസ് നൗ അപ്ലോഡ് ചെയ്ത 30 സെക്കന്റ്വീഡിയോവിലെ ആദ്യത്തെ 20 സെക്കന്റുകളില്‍ സോഷ്യല്‍ മീഡിയയിലെ പരിഹാസമാണ്. അവസാനത്തെ 10 സെക്കന്റില്‍ അനുഷ്‌ക വടിയെടുത്ത് അടിക്കുന്ന സീനും. അനുഷ്‌കയെ പരിഹസിക്കുന്നതും കുറ്റപ്പെടുത്തുന്നതും ആയ സോഷ്യല്‍മീഡിയ പരാമര്‍ശങ്ങള്‍ക്ക് ഒടുവില്‍ അനുഷ്‌കയുടെ അവസാനം റിലീസ് ആയ ചിത്രമായ എന്‍എച്ച് 10 ലെ ചില രംഗങ്ങള്‍ കൊണ്ട് അവര്‍ മറുപടി നല്‍കുന്നു.