ഇങ്ങനെ ഒരു കാര്യം നിങ്ങള്‍ക്ക് അറിയാമായിരുന്നോ?
ഒരു സിനിമയില്‍ മോഹന്‍ലാലിന്റെ ‘ബാല്യ കാലം’ നമ്മുടെ ഇന്ദ്രജിത്ത് അഭിനയിച്ചതായി നിങ്ങള്‍ എവിടെയെങ്കിലും കേട്ടിട്ടുണ്ടോ?
ഇന്ദ്രജിത്ത് വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത് ‘ഊമപ്പെണ്ണിന് ഉരിയാടാ പയ്യന്‍’ എന്ന ചിത്രത്തിലൂടെയാണെന്നാണ് എന്ന് പൊതുവേ പറയുന്നുണ്ട് എങ്കിലും അതിന് മുമ്പ് മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിച്ചെത്തിയ പടയണി എന്ന ചിത്രത്തില്‍ ഇന്ദ്രിജിത്ത് അഭിനയിച്ചിട്ടുണ്ട്..!
ടി എസ് മോഹന്‍ സംവിധാനം ചെയ്ത്, 1986 ല്‍ പുറത്തിറങ്ങിയ പടയണി എന്ന ചിത്രത്തില്‍ ബാലതാരമായിട്ടായിരുന്നു ഇന്ദ്രജിത്തിന്റെ അരങ്ങേറ്റം. ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ‘രമേശ്’ എന്ന കഥാപാത്രത്തിന്റെ ബാല്യ അവതരിപ്പിച്ചത് ഇന്ദ്രജിത്താണ്.