ഇന്നത്തെ താരങ്ങള്‍ക്ക് ‘ബ്രേക്ക്‌’ കൊടുത്ത ചിത്രങ്ങള്‍ !

  226

  mammootty-mohanlal-and-suresh-gopi

  ചില താരങ്ങള്‍ക്ക് ആദ്യ ചിത്രത്തിലൂടെ തന്നെ ബ്രേക്ക് ലഭിയ്ക്കും. ചിലപ്പോള്‍ പിന്നെയുള്ള ചിത്രങ്ങളില്‍ താഴോട്ടേക്ക് പോയേക്കാം. മറ്റു ചിലര്‍ക്ക് ആദ്യ ചിത്രങ്ങളില്‍ ബ്രേക്ക് ലഭിച്ചില്ലെങ്കിലും പിന്നെ പിന്നെയുള്ള ചിത്രങ്ങളിലൂടെ മുന്‍ നിരയിലേക്കെത്തും.

  ഇന്നത്തെ താരങ്ങള്‍ക്ക് ‘ബ്രേക്ക്‌’ കൊടുത്ത ചിത്രങ്ങള്‍ ഇവയാണ്…

  മോഹന്‍ ലാല്‍

  മഞ്ഞില്‍ വിരിഞ്ഞ പൂക്കളാണ് മോഹന്‍ലാലിന്റെ ആദ്യ ചിത്രമെന്ന് ചിലര്‍ക്കൊക്കെ ധാരണയുണ്ട്. എന്നാല്‍ ആ ചിത്രം ലാലിന്റെ ആദ്യം റിലീസ് മാത്രമാണ്. മോഹന്‍ലാല്‍ ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തിയത് തിരനോട്ടം എന്ന ചിത്രത്തിന് വേണ്ടിയാണ്

  മമ്മൂട്ടി

  തോപ്പില്‍ ഭാസിയുടെ തിരക്കഥയില്‍, കെഎസ് സേതുമാധവന്‍ സംവിധാനം ചെയ്ത 1971 ല്‍ റിലീസ് ചെയ്ത അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ചിത്രത്തിലാണ് മമ്മൂട്ടി ആദ്യമായി വേഷമിട്ടത്. സത്യനും പ്രേം നസീറും ഷീലയും ബഹദൂറുമൊക്കെ മുഖ്യവേഷത്തിലെത്തിയ ചിത്രത്തില്‍ പേരുപോലുമില്ലാത്ത ഒരു കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്.

  സുരേഷ് ഗോപി

  പി കേശവ് ദേവിന്റെ ഓടയില്‍ നിന്ന് എന്ന നോവലിനെ ആസ്പദമാക്കി അതേ പേരില്‍ ഒരുക്കിയ ചിത്രത്തില്‍ ബാലതാരമായിട്ടാണ് സുരേഷ് ഗോപി ആദ്യമായി മുഖം കാണിച്ചത്. കെഎസ് സേതുമാധവന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ സത്യന്‍, പ്രേം നസീര്‍, കെആര്‍ വിജയ, കവിയൂര്‍ പൊന്നമ്മ തുടങ്ങിയവരാണ് മുഖ്യവേഷത്തിലെത്തിയത്

  ദിലീപ്

  മറ്റ് താരങ്ങളെ പോലെ ദിലീപിനും തുടക്കം ചെറിയ വേഷങ്ങളില്‍ നിന്നു തന്നെയാണ്. അതുവരെ കമലിന്റെ അസിസ്റ്റന്റ് ഡയറക്ടറായിരുന്ന ദിലീപ് 1992 ല്‍ പുറത്തിറങ്ങിയ കമലിന്റെ എന്നോടിഷ്ടം കൂടാമോ എന്ന ചിത്രത്തിലൂടെ ഒരു ചെറിയ റോളില്‍ വെള്ളിതിരയിലേക്ക് കടന്നു

  ജയറാം

  പത്മരാജനാണ് ജയറാമിനെ വെള്ളിത്തിരയില്‍ പരിചയപ്പെടുത്തിയത്. 1988 ല്‍ പുറത്തിറങ്ങിയ അപരന്‍ എന്ന ചിത്രത്തില്‍ നായകനായിട്ട് തന്നെയാണ് ജയറാമിന്റെ അരങ്ങേറ്റം. ശോഭന, മുകേഷ്, മധു, പാര്‍വ്വതി തുടങ്ങിയവരും മുഖ്യവേഷത്തിലെത്തിയ ചിത്രം, അതുവരെ മിമിക്രിക്കാരനായി നടന്ന ജയറാമിന് നല്‍കിയ പുതിയ വഴികൂടെയായിരുന്നു

  പൃഥ്വിരാജ്

  പൃഥ്വിരാജിന്റെ ആദ്യ ചിത്രം സംബന്ധിച്ച് ഇപ്പോഴും ചില കഥകള്‍ പറഞ്ഞുകേള്‍ക്കുന്നുണ്ട്. രാജസേനന്‍ സംവിധാനം ചെയ്ത നക്ഷത്ര കണ്ണുള്ള രാജകുമാരന്‍ അവനുണ്ടൊരു രാജകുമാരി എന്ന ചിത്രത്തിലാണ് പൃഥ്വി ആദ്യം അഭിനയിച്ചതെന്ന് സംവിധായകന്‍ പറയുന്നു. എന്നാല്‍ പൃഥ്വി അടയാളപ്പെടുത്തിയിരിക്കുന്ന തന്റെ ആദ്യ ചിത്രം രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനമാണ്. ഇവ രണ്ടും പുറത്തിറങ്ങിയത് 2012 ലും

  ജഗതി ശ്രീകുമാര്‍

  1974 ല്‍ പുറത്തിറങ്ങിയ കന്യാകുമാരി എന്ന ചിത്രത്തില്‍ ഒരു ടൂറിസ്റ്റുകാരനായിട്ടാണ് ജഗതിയുടെ അരങ്ങേറ്റം. കെസ് സേതുമാധവന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ കമല്‍ ഹസനാണ് നായകന്‍. കഥാപാത്രത്തിന് പേര് ലഭിച്ചത് 75 ല്‍ പുറത്തിറങ്ങിയ ചട്ടമ്പി കല്യാണം എന്ന ചിത്രത്തിലാണ്

  ജഗദീഷ്

  മലയാളത്തിലെ ആദ്യത്തെ ത്രി ഡി ചിത്രം, മൈ ഡിയര്‍ കുട്ടിച്ചാത്തനിലൂടെയാണ് ജഗതീഷിന്റെ അരങ്ങേറ്റം. തുടക്കകാലങ്ങളില്‍ നായകനായും സഹതരാമായും ഒരേ സമയം എത്തിയ നടനാണ് ജഗതീഷ്. മുന്നൂറിലധികം ചിത്രങ്ങളില്‍ ഇതുവരെ വേഷമിട്ടു

  ഇന്നസന്‍റ്

  1972 ല്‍ പുറത്തിറങ്ങിയ നൃത്തശാല എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലെ നിഷ്‌കളങ്ക നടന്റെ അരങ്ങേറ്റം.

  മുകേഷ്

  രവി ഗുപ്ത സംവിധാനം ചെയ്ത്, 1982 ല്‍ പുറത്തിറങ്ങിയ ബലൂണ്‍ എന്ന ചിത്രത്തിലൂടെയാണ് മുകേഷിന്റെ അരങ്ങേറ്റം. മമ്മൂട്ടിയും ജഗതി ശ്രീകുമാറുമൊക്കെയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.