ഇന്നത്തെ ലോകാവസാനം പ്രചരിപ്പിച്ച 1,000 പേരെ ചൈന അറസ്റ്റ്‌ ചെയ്തു നീക്കി

167

1

മായന്‍ കലണ്ടര്‍ പ്രകാരമുള്ള ഇന്നത്തെ ലോകാവസാനം പ്രചരിപ്പിച്ച 1,000 ത്തോളം പേരെ ചൈന അറസ്റ്റ്‌ ചെയ്തു നീക്കി. ഇന്നത്തെ ലോകാവസാനം തങ്ങളുടെ വിശ്വാസമായി കൊണ്ട് നടക്കുന്ന ഒരു യാഥാസ്തിക ക്രിസ്ത്യന്‍ സംഘടനയില്‍ പെട്ടവരാണ് ഇതില്‍ ഭൂരിഭാഗവും. ആള്‍മൈറ്റി ഗോഡ്‌ എന്ന ഈ സംഘടന 1990 ല്‍ ആണ് സ്ഥപിതമാവുന്നത്. അന്ന് മുതലേ ചൈനയില്‍ കമ്മ്യൂണിസ്റ്റ്‌ സര്‍ക്കാരിന്റെ കണ്ണിലെ കരടാണ് ഈ സംഘടനയിലെ അംഗങ്ങള്‍

ചൈനീസ് വാര്‍ത്ത‍ ഏജന്‍സികള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത് പ്രകാരം ഈ സംഘടന അവരുടെ ഭാഷയില്‍ പറയുകയാണെങ്കില്‍ ‘ചുകന്ന ചെകുത്താന്‍’മാരായ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയെ ദൂരെ എറിയാന്‍ തങ്ങളുടെ അനുയായികളോട് ആഹ്വാനം ചെയ്യരും ഉണ്ടത്രേ. നോട്ടീസുകള്‍ മറ്റും വിതരണം ചെയ്തും ലൌഡ്സ്പീക്കറുകള്‍ ഉപയോഗിച്ചും ജനങ്ങള്‍ക്കിടയില്‍ ഭീതി പരത്തിയതിനും ദാസന്‍ കണക്കിന് ആളുകള്‍ അറസ്റ്റ്‌ ചെയ്യപ്പെട്ടിട്ടുണ്ടത്രേ.

ലോകാവസാനത്തില്‍ നിന്നും രക്ഷ തേടുന്നതിനുള്ള സാധനങ്ങള്‍ വില്‍ക്കുന്ന മാഫിയ ചൈനയില്‍ വേരോട്ടം നേടിയിട്ടുണ്ട്. ജനങ്ങള്‍ മെഴുകുതിരി മുതല്‍ ബങ്കറുകള്‍ വരെ വാങ്ങി കൂട്ടുകയാണത്രേ.

അതെ സമയം ചൈനീസ് ഗവണ്‍മെന്റ് ഇതിനെതിരെ കാമ്പയിനുകള്‍ ആരംഭിച്ചിട്ടുണ്ട്.