1

ഇന്നേക്ക് 13 വര്‍ഷം മുന്‍പാണ് അമേരിക്കയുടെ അഭിമാന ഗോപുരമായ വേൾഡ് ട്രേഡ് സെന്റര്‍ ഭീകരര്‍ വിമാനം ഇടിച്ചു കയറ്റി തകര്‍ത്തത്. ഇന്നാ മഹാദുരന്തത്തിന് 13 വയസു തികയുകയാണ്.

ലോക പോലീസെന്ന് സ്വയം അവകാശപ്പെടുന്ന അമേരിക്കയെ ഞെട്ടിച്ചയിരുന്ന അല്‍ക്വയ്ദയുടെ ഈ ആക്രമണം. 2001 സെപ്തംബര്‍ 11 രാവിലെയാണ് വേള്‍ഡ് ട്രേഡ് സെന്റംര്‍ ആക്രമിക്കപ്പെട്ടത്.

9 അല്‍ക്വായ്ദ ഭീകരര്‍ ചേര്‍ന്നു തട്ടിയെടുത്ത നാലു യാത്രാവിമാനങ്ങള്‍ വേള്‍ഡ് ട്രേഡ് സെന്ററില്‍ ഇടിച്ചുകയറ്റിയായിരുന്നു ആക്രമണം. രണ്ട് വ്യാപാരസമുച്ചയങ്ങള്‍ ഒരുമിച്ചാക്രമിച്ച് 3000ത്തിലധികം പേരുടെ ജീവനാണ് അന്ന് അല്‍ക്വായ്ദ തട്ടിയെടുത്തത്.

ഈ ആക്രമണത്തിനു ശേഷം ആഗോള തലത്തില്‍ തീവ്രവാദത്തിനെതിരെ അമേരിക്ക ശക്തമായ നടപടികള്‍ ആരംഭിച്ചു. ആക്രമണത്തിന്റെ മുഖ്യ ആസൂത്രകനെന്ന് അമേരിക്ക കരുതുന്ന അല്‍ക്വയ്ദ തലവന്‍ ഉസാമ ബിന്‍ലാദനെ സൈനികാക്രമണത്തില്‍ കൊലപ്പെടുത്തുകയും ചെയ്തു.

ആക്രമണം കഴിഞ്ഞ് 13 വര്‍ഷം പിന്നിടുമ്പോള്‍ പുതുതായി പണിയുന്ന വേള്‍ഡ് ട്രേഡ് സെന്ററിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നു. ആക്രമണം നടന്ന വേള്‍ഡ് ട്രേഡ് സെന്റര്‍ നിലനിന്ന സ്ഥലത്ത് തന്നെയാണ് പുതിയ സമുച്ചയവും പണികഴിപ്പിക്കുന്നത്.

 

You May Also Like

ആര്‍ത്തവം – ഇന്ത്യന്‍ പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന സാമൂഹിക ദുരാചാരങ്ങള്‍…

പിരീഡ്സ് വരുന്ന ദിവസങ്ങളില്‍ അച്ചാര്‍ കഴിക്കാന്‍ പാടില്ല, സോഫകളിലും മറ്റു കുടുംബങ്ങഗളുടെ കട്ടിലിലുമോന്നുമിരിക്കാന്‍ പാടില്ല. അമ്പലത്തിലും മറ്റുമൊന്നും പോകാന്‍ പാടില്ല തുടങ്ങി പലതരം തടസങ്ങളാണ് സമൂഹം പെണ്‍കുട്ടികള്‍ക്കുനെരെ വയ്ക്കുന്നത്.

ഏത് പൂട്ടും ചിലപ്പോള്‍ ഈ നീരാളി തുറന്നെന്നു വരാം!!!

നീരാളി പിടിത്തം എന്നൊക്കെ കേട്ടിട്ടില്ലേ ? അതെ പിടിച്ചാല്‍ പിടി വിടത്തില്ല, പിടിച്ചാല്‍ പെട്ടു എന്നര്‍ഥം!!! അങ്ങനെ ഉള്ള നീരാളിയെ ഒരു കുപ്പിയില്‍ ആക്കി അടച്ചാല്‍ അത് എങ്ങനെ പുറത്തു ചാടും? സ്‌ക്രു ടോപ് ജാറില്‍ ഒരു നീരാളിയെ പിടിച്ചു അടച്ചിട്ടാല്‍ അത് രക്ഷപ്പെടുമോ? അത് ഒന്നു പരീക്ഷിക്കാന്‍ തന്നെ തീരുമാനിച്ചു ഒരു സംഘം ഇറങ്ങി.!!!

പട്ടിക്കും കളിക്കാന്‍ മോഹം: കളിക്കാര്‍ക്ക്‌ പിന്നെ പട്ടിയോടപ്പം കളിച്ചാല്‍ മതി.

ഇംഗ്ലണ്ടിലെ വാല്‍ഷെയര്‍ യൂണിവേര്‍‌സിറ്റി ഗ്രൗണ്ടില്‍ നടക്കുന്ന ഫുഡ്ബാല്‍ മത്സരം ഒരു നായ കാരണം 15 മിനിറ്റിലേറെ തടസ്സപെട്ടു.

ചവറു വാരുന്ന വണ്ടിക്ക് നിയന്ത്രണം വിട്ടാല്‍ !

എന്തായിരിക്കും പിന്നീടുള്ള അവസ്ഥ? വിവരിക്കേണ്ട ആവശ്യമില്ല. റോഡ്‌സൈഡില്‍ കിടക്കുന്ന ചവറുകള്‍ നിറക്കുന്ന പെട്ടികള്‍ കളക്റ്റ് ചെയ്യുന്ന വണ്ടിക്ക് നിയന്ത്രണം വിടുന്ന കാഴ്ച ഒന്ന് കണ്ടു നോക്കൂ.