ഇന്ന് മുതല്‍ മംഗള്‍യാനുമായി നമുക്ക് ഒരു ബന്ധവുമില്ല !

  288

  Mangalyaan_mars_insertion_0_0_0

   

  അതെ ഇന്ന് മുതല്‍ മംഗള്‍യാണ് ബ്ലാക്ക് ഔട്ടാണ്…! അതായത് ഇന്ന് മുതല്‍ ഇന്ത്യയിലെ ശാസ്ത്ര ലോകത്തിനു മംഗള്‍യാനുമായി ഒരു ബന്ധവുമില്ലഎന്നാണ്..! ഇന്ന് മുതല്‍ പതിനഞ്ച് ദിവസത്തേക്ക് മാത്രമാണ് ഈ ബ്ലാക്ക് ഔട്ട്.ദൗത്യത്തില്‍ ആദ്യമായാണ് ഇത്രയും നീണ്ട ഒരു ഇടവേള ഉണ്ടാകുന്നത്.

  മംഗള്‍യാന്‍ ബ്ലാക് ഔട്ട് എന്ന ഘട്ടത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി ഇന്ന് മുതല്‍ അടുത്ത 15 ദിവസത്തേക്ക് മംഗള്‍യാനുമായിആശയവിനിമയം നടത്താനാകില്ല.

   


  ജൂണ്‍ എട്ടുമുതല്‍ 22വരെ സൂര്യന്‍ ഭൂമിയില്‍ നിന്ന് മംഗള്‍യാനെ മറയ്ക്കും. ഇതോടെ ഭൂമിയില്‍ നിന്നുളള നിര്‍ദേശം സ്വീകരിക്കാന്‍ കഴിയാതെ വരും. തുടര്‍ന്ന് ഇത് സ്വയം നിയന്ത്രണത്തിലായിരിക്കുമെന്ന് ഐ.എസ്.ആര്‍.ഒ പറയുന്നു.