just-one-more-tweet-dad

ഇന്‍റര്‍നെറ്റിന്‍റെ അമിതോപയോഗം ഹാനികരമെന്ന് ചില പുതിയ പഠന ഫലങ്ങള്‍. മദ്യമോ മയക്കുമരുന്നോ കാരണം തലച്ചോറിലുണ്ടാകുന്ന മാറ്റവും ഇന്റര്‍നെറ്റിന്റെ അമിതോപയോഗം കാരണമുണ്ടാകുന്ന മാറ്റവും സമാനമെന്നാണ് പഠനത്തില്‍ വ്യക്തമാകുന്നത്.

ലോക ജനസംഖ്യയിലെ ആറ് ശതമാനത്തോളം ആളുകളും എപ്പോഴും ഇന്റര്‍നെറ്റ് സജീവമായി ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. ഇതൊരു ചെറിയ സംഖ്യയാണെന്ന് കരുതണ്ട. ലോക ജനസംഖ്യയെടുത്താല്‍ 182 മില്യണ്‍ ജനങ്ങളാണ് ഇത്തരത്തില്‍ ഇന്റര്‍നെറ്റിന്റെ അടിമകളായി മാറിയിരിക്കുന്നത്. മുപ്പത്തൊന്ന് രാജ്യങ്ങളിലെ 544 പേരിലായിരുന്നു നിരീക്ഷണങ്ങള്‍ നടത്തിയത്.

വിവിധ രാജ്യങ്ങളില്‍പരീക്ഷണം നടത്തിയപ്പോള്‍ ഏറ്റവുമധികം ഇന്റര്‍നെറ്റ് അടിമള്‍ ഉണ്ടായിരുന്നത് മധ്യേഷ്യന്‍ രാജ്യങ്ങളിലായിരുന്നു. 10.9 ശതമാനമായിരുന്നു അത്. എന്നാല്‍ 2.6 ശതമാനമാണ് വടക്ക തെക്ക് യൂറോപ്യന്‍ രാജ്യങ്ങളിലുണ്ടായിരുന്നത്. ഏറ്റവും കുറഞ്ഞ ശതമാനം യൂറോപ്യന്‍ രാജ്യങ്ങളിലായിരുന്നു. നിങ്ങള്‍ രാത്രിയിലടക്കം ഉറക്കമിളച്ചിരുന്ന് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരാണാങ്കെില്‍ നിങ്ങള്‍ ഇന്റര്‍നെറ്റിന് അടിമകളാണെന്നു ഗവേഷകര്‍ പറയുന്നു.

ഒരു വ്യക്തി പ്രത്യേകമായ താത്പര്യങ്ങളോട് അടിമയാകുന്നത് എങ്ങനെയെന്ന് പഠിച്ചതിന് ശേഷം ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍ അത് നിരീക്ഷിക്കുകയായിരുന്നു. ലോകത്താകമാനം ഇത്തരത്തില്‍ ഇന്റര്‍നെറ്റിന് അടിപ്പെട്ടവരുണ്ടെന്നും എന്നാല്‍ അത് പല അളവിലാണ് ഉള്ളതെന്നും പഠനം ചൂണ്ടിക്കാട്ടി. ആധുനിക സാങ്കേതിക വിദ്യകള്‍ മനുഷ്യനെ എന്നും സഹായിച്ചിട്ടേയുള്ളു. വളരെ പെട്ടെന്നാണ് ലോകം ഇതുമൂലം മാറിമറിഞ്ഞത്. ഈ മാറ്റം മനുഷ്യരില്‍ ശാരീരികവും മാനസികവുമായ മാറ്റങ്ങളാണുണ്ടാക്കിയിരിക്കുന്നത്. ജീവിതത്തില്‍ വളരെ പെട്ടെന്നാണ്
മാറ്റങ്ങള്‍ ഉണ്ടാക്കുന്നതെന്നും ഗവേഷകനായ ഡോ. ഗ്രഹാം പറയുന്നു.

ഫോണുകള്‍, കംപ്യൂട്ടറുകള്‍, വിവിധ ഗെയിമുകള്‍ എന്നിവ അപകടകരമായ അവസ്ഥയാണ് മനുഷ്യരില്‍ ഉണ്ടാക്കുന്നത്, ഗ്രഹാം പറഞ്ഞു. ലണ്ടണിലെ കാപിയോ നൈറ്റിംഗേല്‍ ആശുപത്രിയിലെ ഗവേഷകരാണ് ഇന്റര്‍നെറ്റിന്റെ അമിതോപയോഗം വരുത്തിവക്കുന്ന ഗുരുതരമായ പ്രത്യാഘാതത്തെ കുറിച്ച് പഠനം നടത്തിയത്.

You May Also Like

ഗര്‍ഭിണികള്‍ക്ക് ആഴ്ചയില്‍ 2 തവണയെങ്കിലും മദ്യപിക്കാമെന്ന് പഠനം

ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് ആഴ്ചയില്‍ 2 തവണയെങ്കിലും ഭയം കൂടാതെ മദ്യപിക്കാമെന്ന പഠന റിപ്പോര്‍ട്ട്‌ പുറത്തു വന്നു. അത് കൊണ്ട് വയറിലുള്ള കുഞ്ഞിനു ഒന്നും സംഭവിക്കില്ല എന്നും റിപ്പോര്‍ട്ട്‌ പറയുന്നു. ലൈറ്റായിട്ടുള്ള മദ്യപാനം ഈ സമയത്ത് നല്ലതാണെന്നും അവരുടെ റിപ്പോര്‍ട്ടില്‍ ഉണ്ട്. കുട്ടിക്ക് മാത്തമാറ്റിക്സിലും വായനയിലും ഉള്ള കഴിവിനെ അത് പരിപോഷിപ്പിക്കുമെന്നും പഠനത്തില്‍ ഉണ്ട്.

എന്താണ് ആൻഡ്രോളജി ?

 അറിവ് തേടുന്ന പാവം പ്രവാസി പുരുഷന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട, പ്രത്യേകിച്ച് പുരുഷ പ്രത്യുത്പാദന വ്യവസ്ഥ യുടെ…

ഏറ്റവും നല്ല ഗായികയായി അവർ ഉയർത്തപ്പെട്ടപ്പോൾ നമ്മൾ എത്ര മാത്രം അഭിമാനിക്കണം

Adv Nisha N Bhasi നഞ്ചിയമ്മയുടെ അവാർഡിനെ കുറിച്ച് രണ്ടു തരം അഭിപ്രായങ്ങൾ കണ്ടു, ചിലർ…

നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ചില വാട്സ്ആപ് ചെപ്പടി വിദ്യകള്‍

സാധാരണ ടെക്സ്റ്റ്‌ മെസ്സേജ് മുതല്‍ വീഡിയോ കോള്‍ വരെ വളരെ എളുപ്പത്തില്‍ ലോകത്തിന്റെ ഏതു ഭാഗത്തേക്ക് വേണമെങ്കിലും അയക്കാന്‍ കഴിയുന്ന വാട്സ് ആപിനെ