ഇന്റര്‍നെറ്റിനും സെന്‍സര്‍ ബോര്‍ഡ്; മൊബൈല്‍, ടെലിവിഷന്‍ തുടങ്ങിയവക്കും കത്രിക വീഴും..!

0
258

the-mobile-internet-explosion-in-india1

ഇന്റര്‍നെറ്റ്, മൊബൈല്‍ ഫോണ്‍, ടെലിവിഷന്‍ ഉപയോഗങ്ങള്‍ക്കു കടിഞ്ഞാണിടാന്‍ സര്‍ക്കാര്‍ പുതിയ ബില്‍ കൊണ്ടുവരുന്നു. കമ്യൂണിക്കേഷന്‍ കണ്‍വര്‍ജന്‍സ് ബില്‍ ആണ് ലോക്‌സഭയില്‍ അവതരിപ്പിക്കുന്നത്.

ബില്‍ ഉടന്‍ അവതരിപ്പിക്കാനാകുമെന്നാണ് കരുതുന്നതെന്ന് ടെലികോം മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. വിവിധ മാധ്യമങ്ങളുടെ നിയന്ത്രണത്തിനായി കമ്യൂണിക്കേഷന്‍സ് കമ്മീഷന്‍ എന്ന പേരില്‍ ഏഴംഗ കമ്മീഷനും ഒരു അപ്പലേറ്റ് അതോറിറ്റിയും രൂപവത്ക്കരിക്കും. ടെലികോം, വാര്‍ത്താ സംപ്രേക്ഷണം, വിവരസാങ്കേതിവിദ്യ, നിയമം, ഉപഭോക്ത കാര്യങ്ങള്‍, സാമ്പത്തികം തുടങ്ങി മേഖലകളിലെ വിദഗ്ധരായിരിക്കും ഇതിലെ അംഗങ്ങള്‍

2001 ല്‍ വാജ്പയി സര്‍ക്കാര്‍ ഈ ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചെങ്കിലും തുടര്‍ന്നു വന്ന യു.പി.എ സര്‍ക്കാര്‍ അത് ഉപേക്ഷിക്കുകയായിരുന്നു. ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം നല്‍കുകയും, ഈ മേഖലയിലെ കുത്തകവത്ക്കരണം തടയുകയുമായാണ് ഇതിലൂടെ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നറിയുന്നു.