ഇന്റര്‍നെറ്റിന്റെ അന്ത്യം അടുത്ത്; ലോകമെങ്ങും ഫ്രീയായി സാറ്റലൈറ്റ് വഴി ഇനി ഔട്ടര്‍ നെറ്റ്

278

unnamed

എന്തിനു കാശ് കൊടുത്തു ഉപയോഗിക്കുന്ന ഇന്റര്‍നെറ്റിന്റെ ലോകത്ത് നമ്മള്‍ ചുരുങ്ങിക്കഴിയണം? എന്ത് കൊണ്ട് ലോകമെങ്ങും സാറ്റലൈറ്റ് വഴി ഉപയോഗിക്കാവുന്ന ഒരു സൌജന്യ സംവിധാനം ഒരുക്കിക്കൂടാ? ഈ ചിന്തയാണ് ഔട്ടര്‍ നെറ്റ് എന്ന സംവിധാനത്തിലേക്ക് ലോകത്തെ എത്തിച്ചിരിക്കുന്നത്. 2015 ഓടെ ഈ പുതിയ ഫ്രീ ഔട്ടര്‍ നെറ്റ് സാങ്കേതിക വിദ്യ ലോകത്തിലെ എല്ലാ ജനങ്ങള്‍ക്കും ഉപയോഗിക്കാം എന്നാണ് മീഡിയ ഡവലപ്‌മെന്റ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് (എം.ഡി.ഐ.എഫ്) എന്ന സംഘടന പറയുന്നത്.

അവരുടെ ഗവേഷകര്‍ ഒരുക്കുന്ന പദ്ധതി പ്രകാരം 2015 ആകുമ്പോഴേക്കും നൂറിലധികം ഉപഗ്രഹങ്ങള്‍ ഇതിനായി ബഹിരാകാശത്തേക്കു പറന്നിട്ടുണ്ടാകും. ഇപ്പോള്‍ ഇന്റര്‍നെറ്റ് നിയന്ത്രണമുള്ള ചൈന, ഇറാന്‍, ഉത്തര കൊറിയ പോലുള്ള സ്ഥലങ്ങളിലും ഔട്ടര്‍ നെറ്റ് ഉപയോഗിച്ചു വന്‍ വേഗതയില്‍ സൈബര്‍ സാങ്കേതിക വിദ്യ കരസ്ഥമാക്കാം എന്നാണ് ഇവര്‍ പറയുന്നത്.

വൈഡ് റേഡിയോ തരംഗങ്ങളുപയോഗിച്ച് ഡാറ്റ അയക്കുനന ഡാറ്റ കാസ്റ്റിങ് എന്ന സാങ്കേതിക വിദ്യ ആയിരിക്കും ഔട്ടര്‍നെറ്റില്‍ ഉപയോഗപ്പെടുത്തുക. ഇതുപയോഗിച്ച് ലോകത്ത് എവിടെയും ഔട്ടര്‍ നെറ്റ് ഉപയോഗിക്കാമത്രേ. ഇപ്പോള്‍ ഇന്റര്‍നെറ്റ് ലഭ്യമായവരുടെ എണ്ണം 60% ആണെങ്കില്‍ ഔട്ടര്‍ നെറ്റ് വന്നാല്‍ അത് 100% ആക്കാമെന്നും ഈ സംഘടന കരുതുന്നു. ചുരുക്കിപ്പറഞ്ഞാല്‍ ഇനി എയര്‍ടെല്ലിന്റെയോ ഐഡിയയുടെയോ ത്രിജി പ്ലാനോ ബിഎസ്എന്‍എല്ലിന്റെ ബ്രോഡ്ബാന്‍ഡ് പ്ലാനോ തിരഞ്ഞു നടക്കേണ്ടി വരുന്ന ഗതികേട് അവസാനിക്കുവാന്‍ പോവുകയാണെന്ന് വ്യക്തം.

2014 ജൂണ്‍ മാസം മുതല്‍ തന്നെ ഇതിനു വേണ്ടിയുള്ള ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചു തുടങ്ങിയിട്ടുണ്ട്. സെപ്റ്റംബര്‍ മാസം മുതല്‍ നാസയുടെ അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തില്‍ ഈ സൗകര്യം ഉപയോഗിച്ച് തുടങ്ങും.

2015 ലെ ആ സുന്ദര കാലം വരുന്നതും കാത്തു നമുക്കിരിക്കാം !

ഔട്ടര്‍ നെറ്റിനെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് അവരുടെ വെബ്സൈറ്റ് സന്ദര്‍ശിക്കാം.

Advertisements