Featured
ഇന്റര്‍നെറ്റിലെ ആദ്യ ഡൊമൈന്‍ നെയിമിന് 28 വയസ്സ്
ഇന്റര്‍നെറ്റ് ലോകം അതിന്റെ മുത്തച്ഛനെ മറന്നുവോ ?അങ്ങിനെ ആണെന്നാണ് തോന്നുന്നത്. കാരണം ഇന്റര്‍നെറ്റിലെ ആദ്യ ഡൊമൈന്‍ നെയിമിന് ഇന്ന് 28 വയസ്സ് തികയുമ്പോള്‍ ആരും ഓര്‍മ്മിക്കാതെ ആ ദിനം കടന്നു പോവുകയാണ്. Symbolics.com എന്ന വെബ്സൈറ്റ് 1985, മാര്‍ച്ച് 15 നാണ് രജിസ്റ്റര്‍ ചെയ്യപ്പെടുന്നത്. ഇന്റര്‍നെറ്റ് ലോകത്തെ ഇന്നത്തെ അതികായന് മാര്‍ക്ക് സക്കര്‍ബര്‍ഗ് ജനിച്ച അതെ വര്‍ഷമായിരുന്നു ലോകത്തെ ആദ്യത്തെ ഡൊമൈന്‍ നെയിം രജിസ്റ്റര്‍ ചെയ്യപ്പെടുന്നത് എന്നത് ഒരു യാദൃശ്ചികമായിരിക്കാം.
114 total views

സോഫ്റ്റ്വെയര് ഭാഷ ആയ ലിസ്പ് റണ്‍ ചെയ്യുന്ന കമ്പ്യൂട്ടര്‍ വര്‍ക്ക് സ്റ്റേഷന് ഉണ്ടാക്കുന്ന കമ്പനി ആയിരുന്നു Symbolics.com . എന്നാല്‍ പിന്നീട് ഈ കമ്പനിയെ മറ്റൊന്ന് സ്വന്തമാക്കുകയും symbolics-dk.com എന്ന ഡൊമൈന്‍ നെയിമിലെക്ക് കമ്പനി മാറുകയും ചെയ്തു. പഴയ ഡൊമൈന്‍ ഇപ്പോള്‍ പഴയ കമ്പനി ഹെഡ് ആയ ആരോണ്‍ മെയ്സ്റ്റാഡ് സ്വന്തം ബ്ലോഗ് ആയിട്ടും ആദ്യത്തെ ഡൊമൈന്‍ എന്ന നിലയില്‍ ഒരു മ്യൂസിയം ആയിട്ടും ആണ് ഉപയോഗിക്കുന്നത്.
ഡൊമൈന്‍ നെയിമിന്റെ വാര്‍ഷികം ആഘോഷിക്കുന്നതിനായി ഇറക്കിയ പോസ്റ്റില്‍ അദ്ദേഹം ഇങ്ങനെ എഴുതി
I know you’re here because you read, somewhere, that today is the anniversary of the first registered domain name. I am using this unique URL for my personal blog about domain names, e-Business and startup ideas. If you choose to stick around, that would be fine with me.
ഇത് സംബന്ധമായി കൂടുതല്‍ കാര്യങ്ങള്‍ ആ വെബ്സൈറ്റില്‍ നിന്നും വായിക്കാം
115 total views, 1 views today