Share The Article

1

ഇന്റര്‍നെറ്റില്‍ ഒരു മണിക്കൂര്‍ നേരത്ത് സംഭവിക്കുന്നത് എന്തൊക്കെയാണ്. ആ സമയത്ത് നമ്മള്‍ ഉള്‍പ്പെടുന്ന ഇന്റര്‍നെറ്റ് ലോകം എന്താണ് ചെയ്തു കൊണ്ടിരിക്കുന്നത്? എക്സ്പീരിയന്‍ മാര്‍ക്കറ്റിംഗ് സര്‍വീസസ്‌ എന്ന സ്ഥാപനമാണ് ഒരു മണിക്കൂറില്‍ ഇന്റര്‍നെറ്റ് ലോകത്ത്‌ എന്തൊക്കെ സംഭവിക്കുന്നു എന്നാ കാര്യത്തെ കുറിച്ച് പഠനം നടത്തി പഠന റിപ്പോര്‍ട്ട്‌ പുറത്തു വിട്ടിരിക്കുന്നത്.

ഇവര്‍ പുറത്തു വിട്ടിരിക്കുന്ന റിപ്പോര്‍ട്ട്‌ പ്രകാരം മിക്ക ആളുകളും തങ്ങള്‍ ഓണ്‍ലൈന്‍ ആയി ഇരിക്കുന്ന ഒരു മണിക്കൂറില്‍ അതില്‍ കാല്‍ ഭാഗവും സോഷ്യല്‍ മീഡിയയില്‍ ആണെന്നാണ്. അത് ലോകത്ത് 25 മില്യണ്‍ ആളുകള്‍ അനോണിമസ് ആയിട്ടാണ് ബ്രൌസ് ചെയ്യുന്നത്. അങ്ങിനെ ബ്രൌസ് ചെയ്യുന്നവരും സോഷ്യല്‍ മീഡിയയിലും ഗോസിപ്പ് സൈറ്റുകളിലും ഷോപ്പിംഗ്‌ സൈറ്റുകളിലും ആണെന്ന് പഠനം വ്യക്തമാക്കുന്നു.

അവര്‍ പുറത്തു വിട്ട യുകെയിലെ ഒരു ഇന്റര്‍നെറ്റ് മണിക്കൂറിനെ സംബദ്ധിച്ച ചാര്‍ട്ട് കാണൂ

1

യുകെയിലെ ചാര്‍ട്ട് മാത്രമാണിത്. ഇന്ത്യയിലെ കാര്യങ്ങള്‍ ഇതിനോട് ചേര്‍ത്ത് വായിക്കാമല്ലോ.