ഇന്റര്‍വ്യൂ ബോര്‍ഡിന് മുന്നില്‍ നിങ്ങള്‍ ഒഴിവാക്കേണ്ട ചില സംഗതികള്‍.!

  0
  308

  Manual-Testing-Interview-Questions

  ജീവിതത്തില്‍ കുറഞ്ഞത് ഒരു പത്ത് ഇന്റര്‍വ്യൂ എങ്കിലും നേരിട്ടിട്ടുണ്ടാകും ഒരു സാധാരണ മലയാളി..പഠിപ്പ് വേണ്ടുവോളം ഉണ്ടെങ്കിലും ജോലി കിട്ടാതെ വിവിധ ഓഫീസുകളും കമ്പനികളും കയറി ഇറങ്ങി നടക്കുന്ന മലയാളികള്‍ നേരിട്ട് അലെങ്കിലും സിനിമകളില്‍ കൂടെയെങ്കിലും നമ്മള്‍ക്ക് പരിചിതരാണ്. നാളെ ഒരു കാലത്ത് നമ്മുടെയും വിധി ഏകദേശം ഇതൊക്കെയാണ് എന്ന് അപ്പോള്‍ നമ്മള്‍ ചിന്തിക്കാറുണ്ടോ എന്ന് ചോദിച്ചാല്‍….

  മലയാളികളുടെ ഒരു പൊതു സ്വഭാവമാണ് ഈ സഭാകമ്പം.! ഒരു സദസ്സിനു മുന്നില്‍ ചെന്ന് ഇരിക്കുമ്പോള്‍ നമ്മുടെ മുട്ട് വിറയ്ക്കും, അവര്‍ നമുക്ക് ജോലി തരാന്‍ ഇരിക്കുന്നവരാണ് നമ്മളെ പിടിച്ചു തിന്നാന്‍ വന്നവരല്ല എന്ന ബോധം നമ്മളില്‍ നിന്നും നഷ്ടപ്പെടും..ഈ നഷ്ടപ്പെടലില്‍ ആകാം ചിലപ്പോള്‍ ആ ജോലിയും ഒലിച്ചു പോകുന്നത്…

  ഒരു ഇന്റര്‍വ്യൂ ബോര്‍ഡിന് മുന്നില്‍ ചെന്ന് ഇരിക്കുമ്പോള്‍ നിങ്ങള്‍ ഒഴിവാക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്…

  ചെന്ന് കയറി ഇരുന്ന ഉടനെ ഞാന്‍ മറ്റെതാണ് മറിച്ചതാണ് എന്ന് സ്വയം വീമ്പ് പറയാതെ ശ്രദ്ധിക്കുക. നിങ്ങളുടെ നേട്ടങ്ങളും കോട്ടങ്ങളും അളക്കാന്‍ കഴിവുള്ളവരാണ് അവിടെ ഇരിക്കുന്നത് എന്നും അവരുടെ ചോദ്യങ്ങള്‍ ആ ദിശയിലേക്ക് വരുമ്പോള്‍ മാത്രമാണ് നിങ്ങളുടെ ഉത്തരങ്ങള്‍ക്ക്പ്രസക്തിയുണ്ടാവുന്നത് എന്നും മനസിലാക്കി പെരുമാറുക.

  ഒരു അഭിമുഖത്തിനു പോകുമ്പോള്‍ കഴിയുന്നതും കുളിച്ചു വൃത്തിയായി മുടിയൊക്കെ ചീകി ഒതുക്കി നല്ല സുന്ദരകുട്ടപ്പനായി വേണം പോകാന്‍. ഇപ്പോഴത്തെ ചില new ജനറേഷന്‍ വിഡ്ഢികള്‍ നടക്കും പോലെ അങ്ങ് കയറി ചെന്നാല്‍ പണി പാളിയത് തന്നെ.!

  അങ്ങോട്ടും ഇങ്ങോട്ടും ആശയങ്ങള്‍ കൈമാറപ്പെടണം. നിങ്ങള്‍ എന്താണ് അവരുടെ ആശയങ്ങള്‍ നിങ്ങള്‍ എങ്ങനെയൊക്കെ ആവിഷ്കരിക്കുന്നു എന്നൊക്കെ അവരെ പറഞ്ഞു മനസിലാക്കാനുംഅവരുടെ മനസ്സില്‍ ഇടം നേടാനും നിങ്ങള്‍ക്ക് സാധിക്കണം. അതായത്, നാണം കുണുങ്ങികള്‍ക്ക് പറഞ്ഞിട്ടുള്ള പണിയല്ലയിത് എന്ന് ചുരുക്കം.!

  ഇനി ഏറ്റുവും ആവശ്യമായ ഖടകം..ഒരിക്കലും ഒരു ഇന്റര്‍വ്യൂവിനും ലേറ്റയിട്ട് ചെല്ലരുത്..സമയ നിഷ്ട വളരെ പ്രധാനമാണ്…!