ഇന്റര്‍വ്യൂ മാനിയ…..
ഇനീം പണിയൊന്നും കിട്ടിയില്ലെങ്കില്‍ നീ വല്ല മണല്‍ വാരല്‍ പണിക്കും പോയ്കോ(പിന്നെ പണി കിട്ട്യപ്പോള്‍ എട്ടിന്റെ പണിയായിപ്പോയി, ആ കഥ പിന്നീട് പറയാം) എന്ന അമ്മയുടെ സ്ഥിരം പല്ലവി എന്ത് കൊണ്ടാണ് നിര്‍ത്തിവച്ചത് എന്നെനിക്കറിഞ്ഞു കൂടാ , എന്തായാലും എന്റെ അതിവിദഗ്ദ്ധമായ Job Haunting തുടര്‍ന്ന് കൊണ്ടേ ഇരുന്നു…….. അതുപോലെ എന്റെ Interview Experience ഉം പെട്രോള്‍ വില പോലെ കൂടിക്കൊണ്ടേ ഇരുന്നു……
Interview ന്ന് കേട്ടാല്‍ പണ്ടേ എനിക്ക് കലിപ്പാണ്. Aptitude, technical,HR ഓ മറന്നു പണ്ടാരമടങ്ങാന്‍ ഒരു Gd ഉം…. എല്ലാരും പറഞ്ഞു Interview അറ്റന്‍ഡ് ചെയ്യാതെ ജോലി കിട്ടില്ലാന്നു, അതോണ്ട് മാത്രാണ് Interview ന് പോകുന്നത് . പിന്നെ ഇന്റര്‍വ്യൂ ന് പോകാന്‍ റെഡി ആവുന്നത് തന്നെ ഒരു ചടങ്ങാണ് . അതിരാവിലെ 8 മണിക്ക് അലാറം അടിക്കുമെങ്കിലും അമ്മേടെ വായിന്നു നാല് തെറി കേള്കാതെ എങ്ങനെയാ എണീക്യa..? പിന്നൊരുവിധം ഒമ്പത് മണിക്ക് എഴുന്നേറ്റു കുളിച്ചെന്ന് വരുത്തിതീര്‍ത്ത് , resume ഉം എടുത്ത് നേരെ ഒരു പോക്കാ….
61 total views

ഇനീം പണിയൊന്നും കിട്ടിയില്ലെങ്കില്‍ നീ വല്ല മണല്‍ വാരല്‍ പണിക്കും പോയ്കോ(പിന്നെ പണി കിട്ട്യപ്പോള്‍ എട്ടിന്റെ പണിയായിപ്പോയി, ആ കഥ പിന്നീട് പറയാം) എന്ന അമ്മയുടെ സ്ഥിരം പല്ലവി എന്ത് കൊണ്ടാണ് നിര്‍ത്തിവച്ചത് എന്നെനിക്കറിഞ്ഞു കൂടാ , എന്തായാലും എന്റെ അതിവിദഗ്ദ്ധമായ Job Haunting തുടര്‍ന്ന് കൊണ്ടേ ഇരുന്നു…….. അതുപോലെ എന്റെ Interview Experience ഉം പെട്രോള്‍ വില പോലെ കൂടിക്കൊണ്ടേ ഇരുന്നു……
Interview ന്ന് കേട്ടാല്‍ പണ്ടേ എനിക്ക് കലിപ്പാണ്. Aptitude, technical,HR ഓ മറന്നു പണ്ടാരമടങ്ങാന്‍ ഒരു Gd ഉം…. എല്ലാരും പറഞ്ഞു Interview അറ്റന്‍ഡ് ചെയ്യാതെ ജോലി കിട്ടില്ലാന്നു, അതോണ്ട് മാത്രാണ് Interview ന് പോകുന്നത് . പിന്നെ ഇന്റര്‍വ്യൂ ന് പോകാന്‍ റെഡി ആവുന്നത് തന്നെ ഒരു ചടങ്ങാണ് . അതിരാവിലെ 8 മണിക്ക് അലാറം അടിക്കുമെങ്കിലും അമ്മേടെ വായിന്നു നാല് തെറി കേള്കാതെ എങ്ങനെയാ എണീക്യa..? പിന്നൊരുവിധം ഒമ്പത് മണിക്ക് എഴുന്നേറ്റു കുളിച്ചെന്ന് വരുത്തിതീര്‍ത്ത് , resume ഉം എടുത്ത് നേരെ ഒരു പോക്കാ…. എങ്ങോട്ട് ? പടച്ചോനെ പുകച്ചു പുറത്തു ചാടിക്കാന്‍ പൂജാ റൂമിലേക്ക്.. അവിടെ പൊതുവേ മൂന്നു കാര്യങ്ങളാണല്ലോ നടക്കാറുള്ളത് ആദ്യം ഭീഷണി , പിന്നെ പ്രലോഭനം , അവസാനം അഭ്യര്‍ത്ഥന
ഭീഷണി- ഈ ഇന്റര്‍വ്യൂ എങ്ങാനും ok അക്കിയില്ലെങ്കില്‍ ഞാന്‍ CPI -M ന്റെ മെംബെര്‍ഷിപ് എടുക്കും, പിന്നെ പ്രാര്‍ത്ഥിച്ചില്ല പൂജിച്ചില്ല എന്നൊന്നും പറയരുത്
പ്രലോഭനം- ഈ ജോലി എനിക്ക് കിട്ടുകയാണെങ്കില്‍ പാല്പായസം , പുഷ്പാഞ്ജലി , തുലാഭാരം…………
അഭ്യര്‍ത്ഥന- ഈ ജോലി എങ്കിലും ശരിയാക്കിത്തരണേ എന്റെ ദൈവമേ , നല്ല കളേര്‍സ് ഉണ്ടാവണേ….. “പ്രാര്‍ത്ഥിക്കുവാന്‍ ഓരോരുത്തര്‍ക്കും ഓരോരോ കാരണങ്ങള്‍ “-Cycle shudh അഗര്‍ബത്തി ഒരു പാക്കറ്റ് അപ്പോഴേക്കും കത്തിത്തീര്‍ന്നിട്ടുണ്ടാകും…. അത്താണ് ഞാന്‍ മുന്‍പ് പറഞ്ഞ പുകച്ചു പുറത്തു ചാടിക്കല്‍ . അതുവരെ “പാവം ഈ ജോലി ഇവന് കൊടുക്കാന്നു” വിചാരിച്ചിരുന്ന ദൈവം മാറിചിന്തിക്കും ഉറപ്പാ…..
പിന്നെ എച്ചിക്കുട്ടന്‍(Executive) സ്റ്റൈലില്‍ ഡ്രസ്സ് ചെയ്തു lap ന്റെ ബാഗും തുക്കിപ്പിടിച്ചു പോകുന്നത് കണ്ടാല്‍ നാട്ടുകാര്‍ക്ക് തോന്നും ഓന് വല്യ മൈ…മൈസ്രെട്ടാന്ന് …… പാവം നാട്ടുകാര്‍ അവര്‍ക്കൊരു ബുധിമുട്ടുണ്ടാക്കണ്ടന്ന് വച്ചിട്ടാണ് ബൈകിന്റെ കീ അമ്മ കാണാതെ എടുത്തു പുറത്തിറങ്ങുന്നത് . ബൈക്ക് സ്റ്റാര്‍ട്ട് ചെയ്യുന്നതിന് മുന്‍പ് എങ്ങനെയനെന്നറിയില്ല അമ്മ മുറ്റത്തെത്തും, ബൈക്കൊന്നും എടുക്കണ്ട വല്ല ബസ്സിനും പോയാമതി ,കോഴിക്കോട് വരെ പോകാനുള്ളതാണ്….. ഇതൊക്കെ നമ്മളെത്ര കേട്ടതന്നുള്ള ഭാവത്തില്‍ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്യും…
മറ്റൊന്നും കൊണ്ടല്ല നാട്ടുകാരെ വെറുതെ സങ്കടപ്പെടുത്തണ്ടാന്നു കരുതീട്ടാണ് .! എനിക്ക് ജോലി കിട്ടാത്തതില്‍ എന്നേക്കാള്‍ കൂടുതല്‍ സങ്കടം അവര്‍ക്കാണ്…….. പിന്നെ അവരുടെ സജഷന്‍ നമ്മള് പരിഗണിചില്ലന്നു അവര്‍ കരുതരുതല്ലോ . നമ്മളിപ്പോ കോഴിക്കോട് interview അറ്റെന്റ് ചെയ്യാന്‍ പോവുകയാണെങ്കില്‍ അവര്‍ പറയും കൊച്ചിയില്‍ നല്ല opening ഉണ്ടല്ലോ ന്ന് , പിന്നെ കൊച്ചിയില്‍ interview അറ്റെന്റ് ചെയ്യാന്‍ പോവുകയാണെങ്കില്‍ അവര്‍ പറയും ബംഗ്ലൂരില്‍ ഇഷ്ടം പോലെ കമ്പനികള്‍ ഉണ്ടല്ലോ അവിടെ ഒന്ന് ട്രൈ ചെയ്തൂടെ എന്ന് , പിന്നെ അവസാനം നമ്മള് ബംഗ്ലൂരില്‍ interview അറ്റെന്റ് ചെയ്യാന്‍ പോവുകയാണെങ്കില്‍ അവര്‍ പറയും എന്തിനാ വെറുതെ അന്യ നാട്ടിലൊക്കെ പോയി കഷ്ടപ്പെടുന്നത് നാട്ടില്‍ (കോഴിക്കോട് ) തന്നെ ഒരുപാടു കമ്പനികള്‍ ഉണ്ടല്ലോ, ഇവിടെത്തന്നെ വര്‍ക്ക് ചെയ്താല്‍ പോരെ എന്ന് . അതാണ് നമ്മുടെ നാട്ടുകാര്‍….!!
അങ്ങനെ കഷ്ടപ്പെട്ട് ഇന്റര്‍വ്യൂ സ്ഥലത്ത് എത്തിയാലോ Aptitude ,GD , technical interview പിന്നെ ഒടുക്കത്തെ ഒരു HR ഉം,അല്ല ഇവര്‍ക്കെന്താ നമ്മളവിടെ ചെല്ലുമ്പോള്‍ തന്നെ ആ appointment letter തന്നാല്‍ ???… അവസാനം കോഴിക്കോട്ടെ ഒരുവിധം പാര്‍ക്കുകളും തിയെറെരുകളും കവര്‍ ചെയ്തു കഴിഞ്ഞപ്പോള്‍ resume പ്രിന്റ് എടുക്കാന്‍ നിന്നവന് പെട്ടന്നൊരു ഒരു ഉള്‍വിളി, കൊച്ചിയില്‍ പോകണം interview അറ്റെന്റ് ചെയ്യണം ……!!”. പിന്നെ മടിച്ചില്ല കൊച്ചിയിലേക്ക് വച്ചങ്ങു പിടിച്ചു…അവിടെയും പുതിയതായൊന്നും സംഭവിച്ചില്ല, കൊച്ചിയിലെ കമ്പനികളും ചന്തുവിനെ തോല്പിച്ചു….
അങ്ങനെയിരിക്കെ ഒരു ദിവസം കൊച്ചിയില്‍ ഇന്റര്‍വ്യൂ അറ്റെന്റ് ചെയ്തു കഴിഞ്ഞ് വീടിലെത്തി റെസ്റ്റെടുക്കുമ്പോള്‍ , ഞാന്‍ കേള്‍ക്കാന്‍ വേണ്ടി അനിയത്തിയോട് അച്ഛനൊരു ചോദ്യം.. interview ന് തന്നെയാണോ പോകുന്നത് ,ഒന്നുംണ്ടായിട്ടല്ല.. interview ന് പോയിപ്പോയി അവസാനം godfather സിനിമയിലെ innocentനെ പ്പോലെ (എല്ലാ ആഴ്ചയിലും ഹനുമാന് കോവിലില്‍ പോകുന്ന സീന്‍ ) ഭാര്യയെയും മക്കളെയും കൊണ്ടു കേറി വരുമോ…..?? ”
അല്ലാ വരുമോ…..??(കാത്തിരിക്കാം…… )
62 total views, 1 views today
