Narmam
ഇന്‍ഡക്ഷന്‍ ട്രെയിനിംഗ്
ഇന്ത്യയിലെ ആദ്യത്തെ ടെക്നോപ്പാര്‍ക്കിലെ ഒരു കമ്പനിയിലെ ജോലിക്ക് ചേര്‍ന്ന ആദ്യത്തെ ദിവസം. കമ്പനി ലോകത്തെ നമ്പര്‍ വണ്‍ കണ്സല്റ്റിന്ഗ് കമ്പനിയാണ്. ന്യൂജോയിന്സീനെ എല്ലാം ഒരു ഹാളിലേക്ക് കൊണ്ട് പോയി.എല്ലാവരും പരസ്പരം പരിചയപ്പെട്ടു.
113 total views, 2 views today

ഇന്ത്യയിലെ ആദ്യത്തെ ടെക്നോപ്പാര്‍ക്കിലെ ഒരു കമ്പനിയിലെ ജോലിക്ക് ചേര്‍ന്ന ആദ്യത്തെ ദിവസം. കമ്പനി ലോകത്തെ നമ്പര്‍ വണ്‍ കണ്സല്റ്റിന്ഗ് കമ്പനിയാണ്. ന്യൂജോയിന്സീനെ എല്ലാം ഒരു ഹാളിലേക്ക് കൊണ്ട് പോയി.എല്ലാവരും പരസ്പരം പരിചയപ്പെട്ടു.
മുംബൈയില്‍ നിന്ന് വന്ന സ്പെഷ്യല്‍ HR ഉച്ചയോടെ തിരിച്ചു പോയി.2 ട്രയിനേര്സ് അടുത്ത പരിപാടിയിലേക്ക് കടന്നു.15 പാക്കറ്റ് A4 പേപ്പര്‍ കൊണ്ട് വന്നു വച്ചു.
ട്രയിനെര്‍ ഓരോരുത്തരെയായി വിളിച്ചിട്ട് നിങ്ങള്‍ക്ക് എത്ര പാക്കറ്റ് പേപ്പര്‍ കയ്യില്‍ 3 മിനിട്ട് താങ്ങാന്‍ പറ്റും എന്ന് ചോദിച്ചു.ഓരോരുത്തര്
4 ,3 5, 6 എന്നിങ്ങനെ പറഞ്ഞു. ഓരോരുത്തരായി വന്നു പാക്കറ്റ്കള്‍ എടുത്തു കയ്യില്‍ വയ്ക്കാന്‍ തുടങ്ങി. 4 പറഞ്ഞവന്റെ കയ്യിലേക്ക് 7 എണ്ണവും 3 പറഞ്ഞവന്റെ കയ്യിലേക്ക് 6 എണ്ണവും ട്രയിനേര് വച്ചു .
ഞങ്ങടെ കൂട്ടത്തിലെ ഏ റ്റ വും വലിയ മനുഷ്യന് (ബാബു ആന്റണിയുടെ പൊക്കവും പുള്ളിയേക്കാള്‍ സ്വല്പ്പം കൂടി തടി യുള്ള )9 എണ്ണം എടുക്കാം എന്ന് പറഞ്ഞു .അവസാനം പുള്ളി 13 എണ്ണം എടുത്തു.
എന്റെ ഊഴം എത്തി. നമ്മള് പണ്ടേ മടിയനാണല്ലോ? ട്രയിനേറുടടുത്തു ഇതിനു എന്തേലും പ്രെസ് ഉണ്ടോ എന്ന് പതുക്കെ ചോദിച്ചു. ഇല്ല എന്ന് മറുപടി കിട്ടി.
“ഓഹോ നെട്ടുരാനോടാണോ തന്റെ കളി “. ഞാന്‍ പറഞ്ഞു “1 പാക്കറ്റ് ” എണിറ്റ് 1 പാക്കറ്റ് ഒരു കയ്യില്‍ പിടിച്ചു കൊണ്ട് 3 മിനിട്ട് നിന്നു . എല്ലാവരുടെയും ഊഴം കഴിഞ്ഞു. ട്രയിനേര് എല്ലാവരോടും പറഞ്ഞു നിങ്ങള്‍ എല്ലാവരും പറഞ്ഞതിനേക്കാള്‍ കൂടുതല്‍ പാക്കറ്റ് എടുത്തില്ലേ ? നിങ്ങള്‍ വിചാരിക്കുന്നതിനേക്കാള്‍ കൂടുതല്‍ നിങ്ങള്‍ക്ക് ചെയ്യാന്‍ ആകും ഞങ്ങളുടെ സഹായത്തോടേ!!!!
ട്രയിനര്‍ ഉദ്ദേശിക്കുന്നത്: :നിങ്ങള്‍ എത്ര ജോലി ചെയ്യാം എന്ന് വിചാരിച്ചാണോ ഇങ്ങോട്ട് വരുന്നത് അതില്‍ കൂടുതല്‍ ഞങ്ങള്‍ ചെയ്യിപ്പിച്ചിരിക്കും
ഞാന്‍ ഉദ്ദേശിക്കുന്നത് : നിങ്ങള്‍ തരുന്നതിന്റെ നാലില്‍ ഒന്ന് പോലും ഞാന്‍ ചെയ്യൂല്ല!!!
114 total views, 3 views today