ഇന്‍റര്‍നെറ്റിന്‍റെ അമിതോപയോഗം ഹാനികരം

220

just-one-more-tweet-dad

ഇന്‍റര്‍നെറ്റിന്‍റെ അമിതോപയോഗം ഹാനികരമെന്ന് ചില പുതിയ പഠന ഫലങ്ങള്‍. മദ്യമോ മയക്കുമരുന്നോ കാരണം തലച്ചോറിലുണ്ടാകുന്ന മാറ്റവും ഇന്റര്‍നെറ്റിന്റെ അമിതോപയോഗം കാരണമുണ്ടാകുന്ന മാറ്റവും സമാനമെന്നാണ് പഠനത്തില്‍ വ്യക്തമാകുന്നത്.

ലോക ജനസംഖ്യയിലെ ആറ് ശതമാനത്തോളം ആളുകളും എപ്പോഴും ഇന്റര്‍നെറ്റ് സജീവമായി ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. ഇതൊരു ചെറിയ സംഖ്യയാണെന്ന് കരുതണ്ട. ലോക ജനസംഖ്യയെടുത്താല്‍ 182 മില്യണ്‍ ജനങ്ങളാണ് ഇത്തരത്തില്‍ ഇന്റര്‍നെറ്റിന്റെ അടിമകളായി മാറിയിരിക്കുന്നത്. മുപ്പത്തൊന്ന് രാജ്യങ്ങളിലെ 544 പേരിലായിരുന്നു നിരീക്ഷണങ്ങള്‍ നടത്തിയത്.

വിവിധ രാജ്യങ്ങളില്‍പരീക്ഷണം നടത്തിയപ്പോള്‍ ഏറ്റവുമധികം ഇന്റര്‍നെറ്റ് അടിമള്‍ ഉണ്ടായിരുന്നത് മധ്യേഷ്യന്‍ രാജ്യങ്ങളിലായിരുന്നു. 10.9 ശതമാനമായിരുന്നു അത്. എന്നാല്‍ 2.6 ശതമാനമാണ് വടക്ക തെക്ക് യൂറോപ്യന്‍ രാജ്യങ്ങളിലുണ്ടായിരുന്നത്. ഏറ്റവും കുറഞ്ഞ ശതമാനം യൂറോപ്യന്‍ രാജ്യങ്ങളിലായിരുന്നു. നിങ്ങള്‍ രാത്രിയിലടക്കം ഉറക്കമിളച്ചിരുന്ന് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരാണാങ്കെില്‍ നിങ്ങള്‍ ഇന്റര്‍നെറ്റിന് അടിമകളാണെന്നു ഗവേഷകര്‍ പറയുന്നു.

ഒരു വ്യക്തി പ്രത്യേകമായ താത്പര്യങ്ങളോട് അടിമയാകുന്നത് എങ്ങനെയെന്ന് പഠിച്ചതിന് ശേഷം ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍ അത് നിരീക്ഷിക്കുകയായിരുന്നു. ലോകത്താകമാനം ഇത്തരത്തില്‍ ഇന്റര്‍നെറ്റിന് അടിപ്പെട്ടവരുണ്ടെന്നും എന്നാല്‍ അത് പല അളവിലാണ് ഉള്ളതെന്നും പഠനം ചൂണ്ടിക്കാട്ടി. ആധുനിക സാങ്കേതിക വിദ്യകള്‍ മനുഷ്യനെ എന്നും സഹായിച്ചിട്ടേയുള്ളു. വളരെ പെട്ടെന്നാണ് ലോകം ഇതുമൂലം മാറിമറിഞ്ഞത്. ഈ മാറ്റം മനുഷ്യരില്‍ ശാരീരികവും മാനസികവുമായ മാറ്റങ്ങളാണുണ്ടാക്കിയിരിക്കുന്നത്. ജീവിതത്തില്‍ വളരെ പെട്ടെന്നാണ്
മാറ്റങ്ങള്‍ ഉണ്ടാക്കുന്നതെന്നും ഗവേഷകനായ ഡോ. ഗ്രഹാം പറയുന്നു.

ഫോണുകള്‍, കംപ്യൂട്ടറുകള്‍, വിവിധ ഗെയിമുകള്‍ എന്നിവ അപകടകരമായ അവസ്ഥയാണ് മനുഷ്യരില്‍ ഉണ്ടാക്കുന്നത്, ഗ്രഹാം പറഞ്ഞു. ലണ്ടണിലെ കാപിയോ നൈറ്റിംഗേല്‍ ആശുപത്രിയിലെ ഗവേഷകരാണ് ഇന്റര്‍നെറ്റിന്റെ അമിതോപയോഗം വരുത്തിവക്കുന്ന ഗുരുതരമായ പ്രത്യാഘാതത്തെ കുറിച്ച് പഠനം നടത്തിയത്.