Share The Article

Lal_FB

ലോകം വളരെയേറെ മാറിയിരിക്കുന്നു. ഇന്റര്‍നെറ്റ് ഇല്ലാത്ത ഒരു ദിവസം ചിന്തിക്കാന്‍ പോലും ആവില്ല നമുക്ക്. എന്നാല്‍ ഇന്നും ഭൂമിയുടെ മൂന്നില്‍ രണ്ടു ഭാഗത്തുള്ള 400 കോടി ജനങ്ങള്‍ക്ക് ഇന്റര്‍നെറ്റ് സൗകര്യം ലഭിക്കുന്നില്ലെന്ന് ഗൂഗിള്‍ പറയുന്നു.അതിന് ഒരു പരിഹാരം കാണാന്‍ ഗൂഗിള്‍ പദ്ധതി ആവിഷ്‌കരിച്ച് കഴിഞ്ഞു.

പ്രൊജക്റ്റ് ലൂണ്‍ എന്ന പേരില്‍ ഇന്റര്‍നെറ്റ് ലോകമെങ്ങും വ്യാപിപ്പിക്കാനുള്ള പദ്ധതിയാണ് ഗൂഗിള്‍ ഇന്നലെ പ്രഖ്യാപിച്ചത്.ഇതിന്റെ തുടക്കം എന്ന നിലയില്‍ ആന്റിന പിടിപ്പിച്ച 30 ഹീലിയം ബലൂണുകള്‍ ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ്‌ ചര്‍ച്ച് നഗരത്തിനു മുകളില്‍ 12.4 കിലോമീറ്റര്‍ ഉയരത്തില്‍ നിലയുറപ്പിച്ച് കഴിഞ്ഞു.

Asian-elephant-trained-to-swim-2

 

നഗ്‌നനേത്രങ്ങള്‍ക്ക് കാണാന്‍ പറ്റാത്തത്ര ഉയരത്തില്‍ അന്തരീക്ഷത്തിലെ സ്ട്രാടോസ്ഫിയറിലാണ് ഈ ബലൂണുകള്‍ സഞ്ചരിക്കുക. ആഗോള ഇന്റര്‍നെറ്റ് പ്രൊവൈഡര്‍മാരുമായി കണക്ട്റ്റ് ചെയ്യപ്പെട്ട ഭൂമിയിലെ സ്‌റ്റേഷനുകളില്‍ നിന്നാണ് ബലൂണിലേക്കുള്ള സിഗ്‌നലുകള്‍ പ്രവഹിക്കുന്നത്. ഇത് തൊട്ടടുത്തുള്ള ബലൂണുകളിലേക്കും കൈമാറ്റം ചെയ്യപ്പെടുന്നുണ്ട്. അങ്ങനെ ആകാശത്ത് മറ്റൊരു ബലൂണ്‍ ഇന്റെര്‍നെറ്റ് വലയം തീര്‍ത്തതിന് ശേഷമാണ് താഴെ വീടുകളിലും സ്ഥാപനങ്ങളിലുമുള്ള റിസീവറുകളിലേക്ക് ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുന്നത്. ലൂണ്‍ മിഷന്‍ കണ്‍ട്രോള്‍ റൂമുകളില്‍ നിന്നാണ് ഇത്തരം ബലൂണുകളെ നിയന്ത്രിക്കുന്നത്.

സോളാര്‍ പാനലുകളാണ് ഈ ബലൂണ്‍ സഞ്ചാരത്തിനു വേണ്ടി ഉപയോഗിക്കുന്നത്. നാല് മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ ഒരു ദിവസം മുഴുവന്‍ ബലൂണിന്റെ സഞ്ചാരത്തിന് ഇത് മതിയാവും. ബലൂണുകളില്‍ നിന്ന് ബലൂണുകളിലേക്ക് ഇന്റര്‍നെറ്റ് സിഗ്‌നലുകള്‍ക്ക് സഞ്ചരിക്കാനുള്ള കഴിവുണ്ട്. ഓരോ ബലൂണിനും 1,200 സ്‌ക്വയര്‍ കിലോമീറ്റര്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കാനുള്ള കഴിവുണ്ട്. അതായത് ഏതാണ്ട് ന്യൂയോര്‍ക് നഗരത്തിന്റെ രണ്ടിരട്ടി പ്രദേശം ഈ ബലൂണിന്റെ സേവനം ലഭ്യമാവും.

കൂടുതല്‍ വിവരങ്ങള്‍ക്കായി

https://plus.google.com/+ProjectLoon