Apps
ഇന്‍സ്റ്റഗ്രാമിനും പുതിയ മെസേജിംഗ് ആപ്ലിക്കേഷന്‍ – ബോള്‍ട്ട്..
നിലവില്‍ ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക, സിംഗപ്പൂര്‍ എന്നിവിടങ്ങളിലാണ് ബോള്‍ട്ട് ലഭ്യമാകുക. അധികം വൈകാതെ മറ്റു രാജ്യങ്ങളിലും ഇതെത്തുമെന്ന് ഇന്‍സ്റ്റാഗ്രാം അറിയിച്ചു.
138 total views

സോഷ്യല്‍ നെറ്റ്വര്ക്കിംഗ് സൈറ്റുകളിലെ വമ്പന്മാരായ ഫേസ്ബുക്ക്, തങ്ങളുടെ സ്വന്തം മെസേജിംഗ് ആപ്ലിക്കേഷനായ സ്ലിംഗ് ഷോട്ട് പുരത്തിരക്കിയത്തിനു ശേഷം, അവരുടെ തന്നെ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റഗ്രാം ഉപയോഗിച്ചുള്ള മെസേജിങ് ആപ്ലിക്കേഷനും പുറത്തിറക്കി. ‘ബോള്‍ട്ട്’ എന്നാണ് ആപ്പിന്റെ പേര്.
ഫോട്ടോകളും വീഡിയോകളും അടിക്കുറിപ്പുകളോടെ എളുപ്പം അയയ്ക്കാന്‍ സഹായിക്കുന്ന ഏറ്റവും പുതിയ ആപ്ലിക്കേഷനാണ് ബോള്‍ട്ട് ( Bolt ). ചിത്രങ്ങളും വീഡിയോകളും വളരെ വേഗം അയക്കാന്‍ സാധിക്കുമെന്നത് ബോള്ടട്ടിന്റെ മാത്രം പ്രത്യേകതയാണ്.
നിലവില്‍ ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക, സിംഗപ്പൂര്‍ എന്നിവിടങ്ങളിലാണ് ബോള്‍ട്ട് ലഭ്യമാകുക. അധികം വൈകാതെ മറ്റു രാജ്യങ്ങളിലും ഇതെത്തുമെന്ന് ഇന്‍സ്റ്റാഗ്രാം അറിയിച്ചു.
139 total views, 1 views today