ഇന്‍സ്റ്റഗ്രാമിന്റെ തകര്‍പ്പന്‍ ടൈം ലാപ്സ് ആപ്ലിക്കേഷന്‍ – ഹൈപ്പര്‍ലാപ്സ്

215

11A0083-Edit-2

സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളില്‍ ഫോട്ടോ, വീഡിയോ ഷെയറിങ്ങിന് നമ്മെ ഏറ്റവും കൂടുതല്‍ സഹായിക്കുന്ന ആപ്ലിക്കേഷന്‍ ആണ് ഇന്‍സ്റ്റഗ്രാം. വളരെയധികം ആളുകള്‍ ഇന്‍സ്റ്റഗ്രാമിന്റെ സഹായത്തോടെ സോഷ്യല്‍ മീഡിയകളില്‍ ചിത്രങ്ങളും വീഡിയോകളും ഷെയര്‍ ചെയ്യാറുണ്ട്.

മൊബൈല്‍ ക്യാമറ വീഡിയോ റെക്കോര്‍ഡിങ്ങിന് ഒരു നൂതനമായ വിദ്യയുമായി ഇപ്പോള്‍  ഇന്‍സ്റ്റഗ്രാം പുറത്തിറക്കിയിരിക്കുന്ന ഏറ്റവും പുതിയ ഇന്‍സ്റ്റഗ്രാം ആപ്ലിക്കേഷനാണ് ഹൈപ്പര്‍ലാപ്സ്. സാധാരണയായി നമ്മള്‍ മൊബൈലില്‍ വീഡിയോ റിക്കോര്‍ഡ് ചെയ്യുമ്പോള്‍ നമുക്ക് ചില ന്യൂനതകള്‍ അനുഭവപ്പെട്ടീക്കാം. ഒന്നാമതായി, വീഡിയോ ഷേക്കിംഗ് സംഭവിക്കാം, ക്ലാരിറ്റി കുറയല്‍, പ്രൊഫഷണല്‍ ക്വാളിറ്റി ഇല്ലായ്മ എന്നിവ ഇതില്‍ പ്രധാനങ്ങളാണ് . ഇത്തരത്തില്‍ നമുക്ക് സാധാരണയായി അനുഭവപ്പെടുന്ന പ്രശ്നങ്ങള്‍ക്ക് ഒരു ശാശ്വതപരിഹാരമാണ് ഇന്‍സ്റ്റഗ്രാം ഹൈപ്പര്‍ലാപ്സ്.

നിങ്ങളെടുക്കുന്ന വീടിയോകളുടെ ഫ്രെയിം റേറ്റ് കൂട്ടിയാണ് ഹൈപ്പര്‍ലാപ്സ് , നിങ്ങളുടെ വീഡിയോകളെ കൂടുതല്‍ ഭംഗിയുള്ളതാക്കുന്നത്. ഇനി എങ്ങിനെയാണ് അത് നടക്കുന്നത് എന്നൊന്ന് കണ്ടുനോക്കൂ..

ഇന്‍സ്റ്റഗ്രാം ഹൈപ്പര്‍ലാപ്സില്‍ എടുത്ത ചില വീഡിയോകള്‍ കണ്ടുനോക്കൂ..

Advertisements