Malayalam Cinema
ഇപ്പോഴത്തെ മലയാള സിനിമകളെല്ലാം മോഷണം, അല്ലെങ്കില്‍ കോപ്പിയടി.! ഈ ‘ന്യൂജന്‍’ സംവിധായര്‍ക്ക് വേറെ വല്ല പണിക്കും പോയി കൂടെ ?
ലോക സിനിമകളില്‍ നിന്നും തമിഴ് സിനിമയില്‍ നിന്നും മോഷ്ടിക്കാനല്ല. സ്വന്തമായി എന്തെങ്കിലും കണ്ടെത്താന്‍ മലയാളത്തിനു കഴിയണം
113 total views

മലയാള സിനിമ തകരുകയാണോ ? നിലവാര തകര്‍ച്ചയാണോ മലയാള സിനിമ ഇന്ന് നേരിടുന്ന ഏറ്റുവും വലിയ പ്രതിസന്ധി ? ഈ ചോദ്യങ്ങള്‍ ചോദിക്കുന്നത് എഴുത്തുകാരന് ചാരു നിവേദിതയാണ്.
മലയാളത്തില്‍ അടുത്ത കാലത്തൊന്നും നല്ല ചിത്രങ്ങളുണ്ടാകാന്‍ സാധ്യതയില്ലെന്നും നിലവാരത്തകര്‍ച്ചയിലേക്കാണ് മലയാള സിനിമയുടെ പോക്കെന്നും അദ്ദേഹം പറയുന്നു.
ഇപ്പോള്‍ മലയാള സിനിമാ ലോകം തമിഴ് സിനിമയെ അനുകരിക്കുകയാണ് എന്നും പുതുമയില്ലാത്ത തമിഴിനെ അനുകരിക്കുന്നതാണു മലയാള സിനിമയുടെ അപചയത്തിനു കാരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ലോക സിനിമകളില്‍ നിന്നും തമിഴ് സിനിമയില്‍ നിന്നും മോഷ്ടിക്കാനല്ല. സ്വന്തമായി എന്തെങ്കിലും കണ്ടെത്താന്‍ മലയാളത്തിനു കഴിയണം. അല്ലെങ്കില്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ മറ്റെന്തെങ്കിലും പണിക്കു പോകുന്നതാണ് നല്ലതെന്നും അദ്ദേഹം പരിഹസിച്ചു.
114 total views, 1 views today