ഇബേയില്‍ ഇംഗ്ലീഷ് വാക്ക് ‘ദി’യും വില്‍പ്പനക്ക്; 43 പേര്‍ ലേലം വിളിച്ചെത്തിയത് അഞ്ചരലക്ഷത്തില്‍ !

175

01

പോയിപ്പോയി എന്തും വില്‍ക്കാമെന്നാണോ ഓരോ വിരുതന്മാര്‍ കരുതിയിരിക്കുന്നത് ? പണ്ട് താജ് മഹലും രാഷ്‌ട്രപതി ഭവനുമെല്ലാം കോടികള്‍ക്ക് ഇംഗ്ലീഷുകാര്‍ക്ക് വിറ്റ നമ്മുടെ നാട്ടുകാരെ നമുക്കറിയാം. എന്നാല്‍ അതിനെക്കാള്‍ വലിയ വില്‍പ്പനയാണ് ഓണ്‍ലൈന്‍ സ്റ്റോര്‍ ആയ ഇബേയില്‍ ഇപ്പോള്‍ നടക്കുന്നത്. ഇംഗ്ലീഷ് വാക്കായ ‘ദി’ ആണ് ഒരു വിരുതന്‍ ലേലത്തിന് വെച്ചത്. ഈ ലേഖനം എഴുതുമ്പോള്‍ ഏകദേശം 43 ഓളം വട്ടന്മാര്‍ ലേലത്തില്‍ പങ്കെടുത്തു കൊണ്ട് അഞ്ചര ലക്ഷത്തോട് അടുത്ത് കൊണ്ടിരിക്കുകയാണ് ലേലം വിളി.

ആസ്ത്രേലിയക്കാരനായ ഇബേ യൂസര്‍ സ്വീറ്റി മാന്‍ ആണ് ഈ വിരുതന്‍. ഒരു പേപ്പറില്‍ ‘ദി’ എന്നെഴുതിയാണ് കക്ഷിയുടെ തരികിട വില്‍പ്പന. താന്‍ ലോകത്ത് ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന ‘ദി’ എന്ന വാക്ക് വില്‍ക്കുകയാണ് എന്നാണ് അദ്ദേഹം പേപ്പറില്‍ കുറിച്ചത്. അതിലെ നര്‍മ്മം മനസ്സിലാക്കി കാശ് ചിലവഴിക്കാന്‍ ഇറങ്ങി തിരിച്ചവരാണ് ഈ 43 വട്ടന്മാരും.

വാല്‍കഷ്ണം: ഇംഗ്ലീഷ് ഭാഷ തന്നെ വിറ്റാലോ എന്നാലോചിക്കുകയാണ് ഞാന്‍