fbpx
Connect with us

ഇമെയില്‍ @ പാതാളം

പതിവുപോലെ മെയിലുകള്‍ ചെക്കു ചെയ്യുകയായിരുന്നു ഫസല്‍ അലി. അപ്പോഴാണ് ആ മെയില്‍ അയാളുടെ ശ്രദ്ധയില്‍പെട്ടത്. സബ്ജക്റ്റ് ബാറില്‍ ‘പാതാളത്തില്‍നിന്ന്’ എന്ന എഴുത്താണ് അയാളുടെ സവിശേഷ ശ്രദ്ധ ആകര്‍ഷിച്ചത്. സ്പാം മെയിലുകളുടെ കൂട്ടത്തില്‍പ്പെടുത്തി ഡിലീറ്റ് ചെയ്യാന്‍ ഒരുങ്ങിയതാണ് ഫസല്‍ അലി. എന്നിരുന്നാലും ആകാംഷ അതിനനുവദിച്ചില്ല. തുറന്നുവായിച്ചപ്പോള്‍ തമാശയാണ് തോന്നിയത്. പാതാളത്തില്‍ നിന്ന് തനിക്കൊരു ക്ഷണപ്പത്രം. വരുന്ന 28 നു താന്‍ അവിടെ എത്തണമെന്ന്, തന്റെ 28ആം ജന്മദിനത്തിന്. സുഹൃത്തുക്കളുടെ ആരുടേയെങ്കിലും തമാശയായിരിക്കുമെന്നു കരുതി ഫസല്‍ അലി അത് ഡിലീറ്റ് ചെയ്തു. അയാള്‍ അത് അപ്പോള്‍ തന്നെ മറക്കുകയും ചെയ്തു.

 96 total views

Published

on

പതിവുപോലെ മെയിലുകള്‍ ചെക്കു ചെയ്യുകയായിരുന്നു ഫസല്‍ അലി. അപ്പോഴാണ് ആ മെയില്‍ അയാളുടെ ശ്രദ്ധയില്‍പെട്ടത്. സബ്ജക്റ്റ് ബാറില്‍ ‘പാതാളത്തില്‍നിന്ന്’ എന്ന എഴുത്താണ് അയാളുടെ സവിശേഷ ശ്രദ്ധ ആകര്‍ഷിച്ചത്. സ്പാം മെയിലുകളുടെ കൂട്ടത്തില്‍പ്പെടുത്തി ഡിലീറ്റ് ചെയ്യാന്‍ ഒരുങ്ങിയതാണ് ഫസല്‍ അലി. എന്നിരുന്നാലും ആകാംഷ അതിനനുവദിച്ചില്ല. തുറന്നുവായിച്ചപ്പോള്‍ തമാശയാണ് തോന്നിയത്. പാതാളത്തില്‍ നിന്ന് തനിക്കൊരു ക്ഷണപ്പത്രം. വരുന്ന 28 നു താന്‍ അവിടെ എത്തണമെന്ന്, തന്റെ 28ആം ജന്മദിനത്തിന്. സുഹൃത്തുക്കളുടെ ആരുടേയെങ്കിലും തമാശയായിരിക്കുമെന്നു കരുതി ഫസല്‍ അലി അത് ഡിലീറ്റ് ചെയ്തു. അയാള്‍ അത് അപ്പോള്‍ തന്നെ മറക്കുകയും ചെയ്തു.

വീണ്ടും കൃത്യം ഒരാഴ്ചകഴിഞ്ഞാണ് രണ്ടാമത്തെ മെയില്‍ ഫസല്‍ അലിയുടെ ഇന്‍ബോക്‌സിലെത്തിയത്. അതില്‍ ഒരു ഭീഷണിയുടെ സ്വരമുണ്ടായിരുന്നു. താന്‍ അതിനെ തമാശയായി തള്ളരുതെന്നുള്ള ഒരു താക്കീത് അതിലുണ്ടായിരുന്നു. അങ്ങനെ ചെയ്താലുണ്ടാകാന്‍ പോകുന്ന ഭവിഷ്യത്തുകളെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലും. ശരിക്കും ഫസല്‍ അലി അത്ഭുതപ്പെട്ടുപോയി. കാരണം തനിക്ക് ഇങ്ങനെ ഒരു മെയില്‍ ലഭിച്ചതും താന്‍ അതിനെ തമാശയായി തള്ളിക്കളഞ്ഞതും അവന്‍ ആരോടും നിലീനയോടു പോലും പറഞ്ഞിരുന്നുന്നില്ല. എന്നിട്ടുമെങ്ങനെ……?

മുഖത്ത് ഒരു ചിരി മൊട്ടിട്ടെങ്കിലും ഉള്ളിലെവിടെയോ ഭയത്തിന്റെ ഒരു പരമാണു ഇതള്‍ വിരിയുന്നത് അവനറിഞ്ഞു. നിലീനയോട് പറയാനായി ഫോണ്‍ എടുത്തതാണ്. എന്നിട്ടുമെന്തോ ഫസല്‍ അലിക്ക് അപ്പോള്‍ അവളെ വിളിക്കാന്‍ തോന്നിയില്ല.

പിറ്റേന്ന് ലഞ്ച് ബ്രേക്കിനു കാന്റീനില്‍ വച്ച് കണ്ടപ്പോഴാണ് ഫസല്‍ അലി നിലീനയോട് കാര്യം പറഞ്ഞത്. പ്രതീക്ഷിച്ചതു പോലെ അവള്‍ പൊട്ടിച്ചിരിച്ചു. പരിസരം മറന്ന് തലയറഞ്ഞ് ചിരിച്ചു. അവളുടെ ചിരികേട്ട് പയസ്സും, വിമലും ഇഷാനും ചുറ്റും കൂടി. വിവരമറിഞ്ഞപ്പോള്‍ അവന്മാരും നിലീനയോടൊപ്പം ചേര്‍ന്നു. ഫസല്‍ അലിക്ക് ആദ്യം ജാള്യത തോന്നിയതെങ്കിലും അല്പാല്പമായി മനസ്സിലെ ഭയം ഒലിച്ച് പോകുന്നത് അവനറിഞ്ഞു. അന്ന് ഫസല്‍ അലി സമാധാനത്തോടെ ഉറങ്ങി. തലേ ദിവസം പേടികാരണം അവന്‍ അല്പം പോലും ഉറങ്ങിയിരുന്നില്ലല്ലോ?

Advertisementഎന്നാല്‍ പിറ്റേന്നുകണ്ടപ്പോള്‍ തലേന്നത്തെ ലാഘവത്വം ആരുടെ മുഖത്തും കാണാന്‍ സാധിച്ചില്ല. എപ്പോഴും ചിരിച്ചുകളിച്ച് പാറി നടക്കുന്ന നിലീനപോലും ആകെ മൂടിക്കെട്ടിയിരുന്നു. അവളുടെ മുഖം ശരിക്കും വിളറി വെളുത്തിരുന്നു. അവളുടെ ശബ്ദം ശരിക്കും വിറയ്ക്കുന്നുണ്ടായിരുന്നു. മറ്റുള്ളവരുടെ സ്ഥിതിയും ഒട്ടും വ്യത്യസ്ഥമായിരുന്നില്ല. തലേന്നു രാത്രി എല്ലവരുടെയും ഇന്‍ബോക്‌സില്‍ മെയില്‍ എത്തിയിരുന്നു, ഫസല്‍ അലിയെ പരിഹസിച്ചതിനെ താക്കീതു ചെയ്തുകൊണ്ട്! ശരിക്കും എല്ലാവരും ഭീതിയുടെ നിഴലിലായിരുന്നു.

അന്നു വൈകുന്നേരം എല്ലാവരും പബ്ബില്‍ കൂടി. കയ്യില്‍ നുരയ്ക്കുന്ന തണുത്ത ബിയര്‍ ഗ്ലാസ്സും പിടിച്ച് എ.സി. റൂമിലായിരുന്നു ഇരിപ്പെങ്കിലും എല്ലാവരുടെയും നെറ്റിയില്‍ വിയര്‍പ്പു പൊടിഞ്ഞിരുന്നു. നിലീനയാണ് തുടങ്ങിവച്ചത്. അവളുടെ അഭിപ്രായത്തില്‍ അത് ഓഫീസിലെ ആരുടേയോ ഒരു ഭ്രാന്തന്‍ തമാശമാത്രമായി കണ്ടാല്‍മതി എന്നായിരുന്നു. വിമലിനും അവളുടെ അഭിപ്രായമായിരുന്നു. അവനും പറഞ്ഞത് അതിനെ ആരുടെയെങ്കിലും കിറുക്കായി കണ്ടാല്‍മതി എന്നായിരുന്നു. എന്തായാലും അവര്‍ അന്നു പിരിഞ്ഞു, ഒരു തീരുമാനത്തില്‍ എത്തിച്ചേരാതെ.

പിറ്റേന്ന് ഉച്ചയ്ക്കാണ് ഫസല്‍ അലി നിലീനയെ അന്വേഷിച്ചത്. അവള്‍ ഓഫീസില്‍ എത്തിയിരുന്നില്ല.അവള്‍ ഓഫീസില്‍ വിളിച്ച് അവധി അറിയിച്ചിരുന്നുമില്ല. ഫസല്‍ അലി അവളുടെ മൊബൈല്‍ ഫോണില്‍ വിളിച്ചെങ്കിലും അത് സ്വിച്ച് ഓഫ് ആയിരുന്നു. ഫസല്‍ അലി അന്നു വൈകുന്നേരം അവളുടെ ഫ്‌ലാറ്റില്‍ അന്വേഷിച്ചു ചെന്നെങ്കിലും അവര്‍ക്കാര്‍ക്കും അവള്‍ എവിടെ പോയി എന്ന അറിവില്ലായിരുന്നു. അവള്‍ തലേന്നു വൈകുന്നേരം ഫ്‌ലാറ്റില്‍ എത്തിയിരുന്നില്ലത്രേ! പെരുവിരലിന്റെ തുമ്പിലൂടെ ഭയം അരിച്ചരിച്ചു കയറുന്നത് ഫസല്‍ അലി അറിഞ്ഞു. സാധാരണ അവനോട് പറയാതെ അവള്‍ നഗരം വിട്ടു പോകാറുണ്ടായിരുന്നില്ല. തുടര്‍ന്നുള്ള രണ്ടു ദിവസവും അവളെക്കുറിച്ച് യാതൊരു വിവരവും ഉണ്ടായിരുന്നില്ല. മൂന്നാം ദിവസമാണ് ഫസല്‍ അലിക്ക് മൂന്നാമത്തെ സന്ദേശം ലഭിച്ചത്. ഇനിയും തമാശയാക്കാനാണ് ഭാവമെങ്കില്‍ നിലീനയെപ്പോലെ മറ്റുകൂട്ടുകാരും അപ്രത്യക്ഷരാകും എന്ന ഭീഷണിയായിരുന്നു അതില്‍. അതുവായിച്ചു കഴിഞ്ഞപ്പോഴേയ്ക്കും ഫസല്‍ അലിയുടെ തൊണ്ട വരണ്ടുണങ്ങിയിരുന്നു. അവന്‍ അപ്പോള്‍ തന്നെ കൂട്ടുകാരെ വിളിച്ചുവരുത്തി. മെയില്‍ വായിച്ചുകഴിഞ്ഞപ്പോഴേയ്ക്കും എല്ലാവരുടേയും നെറ്റിയില്‍ വിയര്‍പ്പ് പൊടിഞ്ഞിരുന്നു. ഇനിയും ഒരു റിസ്‌ക് എടുക്കേണ്ട എന്നു തന്നെയായിരുന്നു എല്ലാവരുടേയും അഭിപ്രായം.

പിറ്റേന്ന് വെള്ളിയാഴ്ചയായിരുന്നു. പതിവുപോലെ ഫസല്‍ അലി ഉച്ചയ്ക്ക് ജുമ്അ നമസ്‌കാരത്തിനു പോയി. നമസ്‌കാരം കഴിഞ്ഞ് മൊബൈല്‍ റിംഗ് മോഡിലേയ്ക്ക് മാറ്റാന്‍ നോക്കുമ്പോഴാണ് ആ എസ്.എം.എസ്. ഫസല്‍ അലി കണ്ടത്. ഇരുപതക്കമുള്ള ആ മൊബൈല്‍ നമ്പറിലാണ് ആദ്യം അവന്റെ മിഴിയുടക്കിയത്. രണ്ടുമണിയ്ക്ക് ബസ്റ്റാന്റില്‍ നിന്നു പുറപ്പെടുന്ന സൂപ്പര്‍ഫാസ്റ്റ് ബസ്സില്‍ കയറാനായിരുന്നു നിര്‍ദ്ദേശം.അപ്പോഴാണ് അവനോര്‍ത്തത്, അന്നാണ് ആ ഇരുത്തിയെട്ടെന്ന്. വായിച്ചു കഴിഞ്ഞപ്പോള്‍ ഫസല്‍ അലി ഒന്നു വിറച്ചു. വിവരം പറയാനായി കൂട്ടുകാരെ വിളിച്ചെങ്കിലും ആരെയും കിട്ടിയില്ല. പയസ്സ് സ്വിച്ച് ഓഫ് ആയിരുന്നു. മറ്റു രണ്ടുപേരും റിംഗ് ചെയ്‌തെങ്കിലും ഫോണ്‍ എടുത്തില്ല. ഫസല്‍ അലി വാച്ചു നോക്കിയപ്പോള്‍ സമയം ഒന്നര. ഇനി കാത്തു നില്‍ക്കാന്‍ സമയമില്ല. അവന്‍ ഓട്ടോയില്‍ കയറി ബസ്റ്റാന്റിലെത്തി. എസ്.എം.എസില്‍ സൂചിപ്പിച്ചിരുന്ന നമ്പറിലുള്ള ബസ്സ് അവനെയും കാത്തെന്നപോലെ സ്റ്റാന്റില്‍ ഉണ്ടായിരുന്നു, അവന്‍ കയറിയതും വണ്ടി വിട്ടു. ആരോടും പറയാതെ, ആരുമറിയാതെയാണ് താന്‍ നഗരം വിട്ടുപോകുന്നതെന്ന് പേടിയോടെ ഫസല്‍ അലി അറിഞ്ഞു.

Advertisementഒന്നു നില്‍ക്കാന്‍ പോലും ബസ്സില്‍ സ്ഥലം ഉണ്ടായിരുന്നില്ല. എങ്കിലും അവനെന്നപോലെ കണ്ടക്ടര്‍ക്ക് സമീപത്തുള്ള സീറ്റ് ഒഴിഞ്ഞു കിടന്നിരുന്നു. മുന്‍ പരിചയമുള്ള പോലെ ചിരിച്ചുകൊണ്ടാണ് കണ്ടക്ടര്‍ അവനു കടന്നു പോകാനുള്ള വഴി കൊടുത്തത്. പക്ഷേ എത്ര ആലോചിച്ചിട്ടും ഫസല്‍ അലിയ്ക്ക് ആ മുഖം ഓര്‍മ്മ വന്നില്ല. എവിടേയ്ക്കാണ് ടിക്കറ്റ് എടുക്കേണ്ടതെന്ന് അവനറിയില്ലായിരുന്നു. പക്ഷേ കണ്ടക്ടര്‍ക്ക് ആ സംശയമുണ്ടായിരുന്നില്ല. മുഖത്ത് തങ്ങി നിന്ന ആ ചിരിയോടെ അയാള്‍ അവനു ടിക്കറ്റ് കീറി. ഫസല്‍ അലി പണം നല്‍കിയെങ്കിലും അയാള്‍ അതു വാങ്ങിയില്ല. ഫസല്‍ അലിയ്ക്ക് ഇപ്പോഴും താന്‍ സ്വപ്നലോകത്തിലല്ല എന്നു വിശ്വസിക്കാന്‍ സാധിച്ചിരുന്നില്ല. വിശപ്പും ക്ഷീണവും വലിയ അളവില്‍ അവനെ ആവേശിച്ചിരുന്നു. വണ്ടി വലിയ വേഗത്തില്‍ മുന്നോട്ടു പാഞ്ഞു. ഉഷ്ണത്തിന്റെ മണമുള്ള കാറ്റ് വണ്ടിയിലേയ്ക്ക് ആര്‍ത്തലച്ച് കടന്നുവന്നു. അങ്ങനെ എപ്പോഴോ ഫസല്‍ അലി മയങ്ങിപ്പോയി. കണ്ടക്ടര്‍ തട്ടിവിളിച്ചപ്പോഴാണ് അവന്‍ ഉണര്‍ന്നത്. അപ്പോള്‍ ബസ്സില്‍ യാത്രക്കാരായി ആരും ഉണ്ടായിരുന്നില്ല. പേടിയോടെ ഫസല്‍ അലി പുറത്തേയ്ക്ക് നോക്കി. തീര്‍ത്തു വിജനമായ ഒരു പ്രദേശം. സൂര്യന്‍ അസ്തമിച്ചിരുന്നെങ്കിലും നാട്ടുവെളിച്ചമുണ്ടായിരുന്നു. എന്താണ് ചെയ്യേണ്ടതെന്ന് ഫസല്‍ അലിയ്ക്ക് അറിയില്ലായിരുന്നു. അല്പം അകലെയായി കിടന്നിരുന്ന ജീപ്പ് കണ്ടക്ടര്‍ കാണിച്ചുകൊടുത്തു. ഏതോ ഉന്മാദാവസ്ഥയിലെന്നവണ്ണം അവന്‍ ജീപ്പിനടുത്തേയ്ക്ക് നടന്നു. ജീപ്പിന്റെ പിറകിലെല്ലാം ആളുകളുണ്ടായിരുന്നു. ഫസല്‍ അലി മുന്നില്‍ കയറി. അവന്‍ കയറിയതും ജീപ്പ് മുന്നോട്ട കുതിച്ചതും ഒരുമിച്ചായിരുന്നു. ഫസല്‍ അലി െ്രെഡവറുടെ സീറ്റിലേയ്ക്ക് നോക്ക്. ഇരുട്ട് കുറുക്കിയവണ്ണം ഒരു കുറിയ മനുഷ്യന്‍. അയാള്‍ക്ക് ആ സീറ്റിലിരുന്നാല്‍ എങ്ങനെ വഴി കാണാനാവും എന്ന് അവന്‍ അത്ഭുതപ്പെട്ടു. അയാളുടെ മുഖം ഒരു ശവത്തിന്റേതുമാതിരി നിര്‍വ്വികാരമായിരുന്നു.

അവന്‍ തിരിഞ്ഞു നോക്കി. പിന്നിലെ സീറ്റുകളില്‍ രണ്ടും രണ്ടുമായി നാലുപേര്‍ ഉണ്ടായിരുന്നു. എല്ലാവരുടേയും മുഖഭാവം അവന്റേതില്‍ നിന്ന് ഒട്ടും വ്യത്യസ്ഥമായിരുന്നില്ല. അവന്‍ െ്രെഡവറോട് എന്തോ ചോദിക്കാന്‍ ശ്രമിച്ചെങ്കിലും അയാള്‍ കേട്ടഭാവം നടിച്ചില്ല. അപ്പോഴേക്കും ഇരുട്ട് ആ പ്രദേശത്തിനുമേല്‍ കരിമ്പടം വിതച്ചിരുന്നു. ഫസല്‍ അലിയെ അത്ഭുതപ്പെടുത്തിക്കൊണ്ട് ജീപ്പ് ലൈറ്റുകളൊന്നുമില്ലാതെയാണ് ആ ഇരുട്ടിലൂടെ മുന്നോട്ടു പൊയ്‌ക്കൊണ്ടിരുന്നത്. മാത്രമല്ല ഓരോ നിമിഷവും അതിന്റെ വേഗം വര്‍ദ്ധിച്ചു വരികയുമായിരുന്നു. ലോകത്തിലെ പേടികളെല്ലാം ഒന്നിച്ചെന്നവണ്ണം ഫസല്‍ അലിയെ കാര്‍ന്നു തിന്നാന്‍ തുടങ്ങി. അവന്റെ കണ്ണുകളില്‍ ചുറ്റുപാടുമുള്ള ഇരുട്ട് തിക്കിക്കയറി. തന്റെ ബോധം മറയാന്‍ തുടങ്ങുന്നത് ഫസല്‍ അലി അറിഞ്ഞു. ജീപ്പ് അപ്പോഴും വര്‍ദ്ധിച്ച വേഗത്തോടെ മുന്നോട്ടു കുതിയ്ക്കുകയായിരുന്നു.

 97 total views,  1 views today

AdvertisementAdvertisement
Entertainment1 min ago

ആ സംഭവം നടക്കുന്നത് 5 വർഷം മുമ്പ് ഞാൻ സിനിമയിലേക്ക് വന്ന സമയത്തായിരുന്നു, എനിക്ക് അത് പറ്റില്ല. ദിലീപിനൊപ്പം അഭിനയിക്കുമോ എന്ന ചോദ്യത്തിന് മറുപടി നൽകി ദുർഗ കൃഷ്ണ.

Entertainment3 mins ago

ഒടുവിൽ ആരാധകർ കാത്തിരുന്ന വിശേഷ വാർത്ത അറിയിച് ഷംന കാസിം. കുറച്ച് വൈകിയെങ്കിലും ഇപ്പോഴെങ്കിലും ആയല്ലോ എന്ന് ആരാധകർ.

controversy12 mins ago

കാവ്യയ്ക്ക് വച്ച പണിയ്ക്ക് മറുപണി കിട്ടിയതാണ്, ദിലീപ് നിരപരാധിയാണ് – നിർമ്മാതാവിന്റെ വാക്കുകൾ

Entertainment14 mins ago

മമ്മൂട്ടിയോട് “ചാമ്പിക്കോ” ഡയലോഗ് പറഞ്ഞ് പി വിജയൻ ഐപിഎസ്. ചിരിച്ചുകൊണ്ട് ഫോട്ടോയ്ക്ക് പോസ് ചെയ്ത് മമ്മൂട്ടിയും മഞ്ജു വാര്യരും.

Entertainment26 mins ago

ഒടുവിൽ ആരാധകർ കാത്തിരുന്ന വിശേഷ വാർത്ത പങ്കുവെച്ച് മലയാളികളുടെ പ്രിയതാരം ഭാവന.

Health30 mins ago

എന്തുകൊണ്ട് നിങ്ങൾ ബ്ലൂ ഫിലിം കാണുന്നു?

Psychology48 mins ago

‘പുരുഷന്മാർക്ക് ഇഷ്ടമില്ലാത്ത പത്തുതരം സ്ത്രീകൾ’ എന്താണ് ഇത്തരം പത്തുകാര്യങ്ങളുടെ മനഃശാസ്ത്രം

Entertainment1 hour ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

history2 hours ago

ആരോ വലിച്ചെറിഞ്ഞ സിഗരറ്റ് കുറ്റി കാരണം അമേരിക്കയ്ക്ക് 1100000000 ഡോളർ നഷ്ടമുണ്ടായ കഥ – ടെക്‌സാസ് സിറ്റി ഡിസാസ്റ്റർ

Entertainment2 hours ago

കൂടിയാൽ ഒരാഴ്ച, അതുകഴിഞ്ഞാൽ ഡിസ്ചാർജ് ചെയ്യാമെന്നായിരുന്നു ഹനീഫ കരുതിയിരുന്നത്, പക്ഷേ….

Entertainment2 hours ago

പ്രിയപ്പെട്ട അച്ഛന്മാര്ക്ക്, ഒരടിയും നിസാരമല്ല, നിങ്ങളുടെ പെണ്മക്കൾ ആണ് ! നടി ജുവൽ മേരിയുടെ പോസ്റ്റ്

Entertainment3 hours ago

കല്യാണി പ്രിയദർശന്റെ ഗ്ലാമർ ചിത്രങ്ങൾ വൈറലാകുന്നു

controversy3 days ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment2 months ago

മൈക്കിളപ്പന്റെ ബിരിയാണി തിന്നാൻ മാത്രം അല്ല ആലീസ് എന്ന അനസൂയയെ തിരുകികയറ്റിയത്

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment4 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment1 week ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment2 months ago

മോഹൻലാലിൻറെ ദേവാസുരം തട്ടിക്കൂട്ട് പടമെന്നു കാര്യവട്ടം ശശികുമാർ, അന്നത്തെ കഥകൾ ഇങ്ങനെ

Entertainment2 months ago

ആര്യയുടെ അടുത്ത ബോക്സിങ് അന്യഗ്രഹ ജീവിയുമായി ?

Entertainment1 month ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment4 weeks ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 hour ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment19 hours ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment2 days ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Entertainment2 days ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment3 days ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Entertainment4 days ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Entertainment4 days ago

“ഞാൻ എന്താ ചെണ്ടയോ ? നിനക്കൊക്കെ അവളെ മാത്രമേ കിട്ടിയൊള്ളു. നീ പോടാ ചിത്ത രോഗി….” സൂപ്പർ ശരണ്യയിലെ മാരക കോമഡി സീൻ

Entertainment4 days ago

പത്താംവളവിന് വേണ്ടി ഒരുക്കിയ സെറ്റിന് കാലവർഷത്തിൽ സംഭവിച്ചത്, വീഡിയോ

Entertainment5 days ago

സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഹെവൻ’ ഒഫീഷ്യൽ ടീസർ

Entertainment5 days ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Entertainment7 days ago

അന്വേഷി ജെയിനിന്റെ വർക്ഔട്ട് വീഡിയോ വൈറലാകുന്നു

Entertainment1 week ago

മമിതാ ബൈജുവും ഗോപിക രമേശും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഫോർ’ ഒഫീഷ്യൽ ട്രെയ്‌ലർ

Advertisement