ഇരകള്‍ക്ക് വേണ്ടി ശബ്ദിക്കുന്നവര്‍ക്ക് കട്ടര്‍ പിടിക്കാനുള്ള സ്വാതന്ത്ര്യമെങ്കിലും വേണ്ടേ?

00205_371331

ബഷീര്‍ വള്ളിക്കുന്ന് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത വാക്കുകള്‍

ഇരകള്‍ക്ക് വേണ്ടി ശബ്ദിക്കുന്നവരെ അപകീര്‍ത്തിപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും നിശ്ശബ്ദരാക്കുക എന്നത് ഭരണകൂട ഭീകരതയുടെ ഭാഗമായി നടന്നു വരുന്ന ഒരു സാമ്പ്രദായിക രീതിയാണ്. ഗുജറാത്ത് കലാപത്തിലെ ഇരകള്‍ക്ക് വേണ്ടി ശബ്ദിച്ചു കൊണ്ടേയിരിക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദിനെതിരെ ഗുജറാത്ത് പോലീസ് സുപ്രീം കോടതിയില്‍ ഉന്നയിച്ചിരിക്കുന്ന പരാതി അവര്‍ സന്നദ്ധ സംഘടനക്ക് ലഭിക്കുന്ന പണം കൊണ്ട് ആഡംബര ജീവിതം നയിക്കുന്നു എന്നാണ്.

അവര്‍ ഹോട്ടലുകളില്‍ താമസിക്കുകയും വൈന്‍ കഴിക്കുകയും ചെയ്യാറുണ്ടത്രേ. ഹോട്ടലുകളില്‍ താമസിക്കുകയും വൈന്‍ കഴിക്കുകയും ചെയ്യുക എന്നത് ഇന്ത്യയില്‍ ഇത്ര കൊടിയ പാപമാണോ?. അവര്‍ വൈന്‍ കഴിച്ചിട്ടുണ്ടെങ്കില്‍ അത് സന്നദ്ധ സംഘടനക്ക് കിട്ടിയ പണം കൊണ്ടാണെന്ന് എങ്ങിനെ തെളിയിക്കാന്‍ കഴിയും. പോലീസ് അവരുടെ പക്കല്‍ നിന്ന് പിടിച്ചെടുത്ത ‘ആഡംബര വസ്തുക്കളുടെ’ ലിസ്റ്റ് കണ്ടാല്‍ ആരും ഞെട്ടിത്തെറിച്ചു പോകും.

purchases of purely personal items like ear buds, wet wipes, nail clippers, ladies personal items, several books including romantic novels like Mills and Boons and Thrillers like Total Cotnrol, Blackberry phone and clothes were made from the funds of Sabrang Trust.

നെയില്‍ കട്ടര്‍, ഇയര്‍ ബഡ്‌സ്, സ്ത്രീകള്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍, ഏതാനും പുസ്തകങ്ങള്‍, മൊബൈല്‍ ഫോണ്‍ തുടങ്ങിയവയാണ് ആഡംബര വസ്തുക്കളായി പിടിച്ചെടുത്തിട്ടുള്ളത്!!!

സന്നദ്ധ സംഘടനക്ക് കിട്ടുന്ന പണം അവര്‍ ദുരുപയോഗം ചെയ്യുന്നുണ്ടെങ്കില്‍ അത് തെറ്റ് തന്നെയാണ്. എന്നാല്‍ ഭരിക്കുന്നവര്‍ക്ക് ലക്ഷങ്ങള്‍ വില മതിക്കുന്ന പേര് തുന്നിയ കോട്ട് ധരിക്കാമെങ്കില്‍ ഇരകള്‍ക്ക് വേണ്ടി ശബ്ദിക്കുന്നവര്‍ക്ക് നഖം മുറിക്കുന്ന ഒരു കട്ടര്‍ കൊണ്ട് നടക്കാനെങ്കിലുമുള്ള സ്വാതന്ത്ര്യം വേണ്ടേ?..