ഇറച്ചി വെട്ടുന്ന കത്തി കൊണ്ട് യുവാവ്‌ 8 സ്കൂള്‍ കുട്ടികളെ വെട്ടി – കൊടുംക്രൂരതയുടെ ചിത്രങ്ങള്‍

164

01

ഒന്നുമറിയാത്ത പ്രൈമറി സ്കൂളുകളില്‍ പഠിക്കുന്ന കുട്ടികളെ ഇറച്ചി വെട്ടുന്ന കത്തിയുമായി ഒരു കൊടുംക്രൂരനായ മനുഷ്യന്‍ പിറകില്‍ ഓടിക്കൊണ്ട് വെട്ടുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നു. ആറും എട്ടും വയസ്സുള്ള കുട്ടികളെയാണ് ഈ അക്രമി ഒരു കാരണവുമില്ലാതെ തലക്കടക്കം വെട്ടിയത്. എട്ടു പേരെ ഗുരുതരമായ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

02

ഒരു കുഞ്ഞിന്റെ പിറകില്‍ വെട്ടുകത്തിയുമായി ഓടുന്ന ആളുടെ ചിത്രം ആരെയും ഞെട്ടിക്കുന്ന ഒന്നാണ്. ചൈനയിലെ ഹുബി പ്രവിശ്യയിലെ മചെംഗ് എന്ന സ്ഥലത്തെ പ്രൈമറി സ്കൂളിലാണ് സംഭവം അരങ്ങേറിയത്. അക്രമി 35 വയസ്സുള്ള ചെന്‍ സൂയിഹാംഗ് ആണെന്ന് വ്യക്തമായെങ്കിലും അയാള്‍ പിഞ്ചു പൈതങ്ങളെ ഇങ്ങനെ ആക്രമിക്കുവാനുള്ള കാരണം വ്യക്തമല്ല.

പരിക്കേറ്റവര്‍ ഇപ്പോഴും ആശുപത്രിയിലാണ്. സംഭവം കാരണം സ്കൂളിലെ സുരക്ഷ അധികൃതര്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

03

2010 ല്‍ ഇതുപോലൊരു സംഭവത്തില്‍ ഒരു പ്ലേ സ്കൂളില്‍ നടന്ന അക്രമത്തില്‍ അക്രമി 7 കുട്ടികളെയും 2 ടീച്ചര്‍മാരെയും വെട്ടുകത്തി ഉപയോഗിച്ച് വധിച്ചിരുന്നു. 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 48 വയസ്സുള്ള അക്രമി പിന്നീട് സ്വന്തം വീട്ടില്‍ പോയി ആത്മഹത്യ ചെയ്യുകയാണ് ഉണ്ടായത്.

04

05