ഇല്ലാത്ത സ്മാര്‍ട്ട് ഫോണിനെ കുറിച്ച് വേണ്ടാത്ത ചിന്തകള്‍.

235

19-1434717638-3

നിരന്തരമായി പരിഷ്‌ക്കരിക്കപ്പെടുന്ന ഗാഡ്ജറ്റുകളുടെയും ഗിസ്‌മോകളുടെയും ബഹളങ്ങള്‍ക്കിടയില്‍ നിന്ന് നിങ്ങള്‍ക്ക് അല്‍പ്പമെങ്കിലും മാറി നില്‍ക്കാന്‍ അഗ്രഹമുണ്ടാകുറുണ്ടോ?. സ്മാര്‍ട്ട്‌ഫോണ്‍ ഇല്ലാതെ ജീവിക്കാന്‍ സാധിക്കുമെന്നതിനെ ബലപ്പെടുത്തുന്ന 10 കാരണങ്ങളാണ് ഇവിടെ രസകരമായ കോണിലൂടെ പട്ടികപ്പെടുത്തുന്നത്.

1.പിഞ്ചു കുഞ്ഞ് നിലത്ത് വീഴുന്നതു പോലെ നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ നിലത്തു വീഴുമോ എന്ന് നിങ്ങള്‍ക്ക് വേവലാതി പെടേണ്ട കാര്യമില്ല.

2.ആരും കട്ടെടുക്കാത്തതിനാല്‍ നിങ്ങള്‍ക്ക് നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണുകള്‍ സംരക്ഷിക്കാന്‍ ആകര്‍ഷകമായ ആപുകളുടെ സഹായം തേടേണ്ടി വരില്ല.

3.നിങ്ങള്‍ 24 മണിക്കൂറും ഓണ്‍ലൈനില്‍ ഉണ്ടാകില്ല. ‘Seen At’ എന്ന സവിശേഷത അപ്രത്യക്ഷമാകുമെന്നതിനാല്‍ നിങ്ങള്‍ തിരക്കുളളതായി അഭിനയിച്ചാലും ആരും കണ്ടുപിടിക്കാന്‍ പോകുന്നില്ല.

4.വിളിക്കാനും സന്ദേശങ്ങള്‍ അയയ്ക്കാനുമുളള ഫോണ്‍ കൊണ്ട് നിങ്ങള്‍ പൂര്‍ണ സംതൃപ്തി കൈവരിക്കുന്നതാണ്.

5.കുളിമുറിയില്‍ ക്യാമറയ്ക്ക് മുന്‍പില്‍ നിന്ന് എടുക്കുന്ന വിചിത്രമായ സെല്‍ഫികള്‍ കാണാതെ തന്നെ ലോകം മനോഹരമാണെന്ന് നിങ്ങള്‍ക്ക് ബോധ്യപ്പെടാന്‍ തുടങ്ങും.

6.നിങ്ങളുടെ സ്‌ക്രീനിന് പോറലേറ്റുവെന്നോ, നിങ്ങളുടെ ഒഎസ് പരിഷ്‌ക്കരിക്കണമെന്നോ പോലുളള തുടര്‍ച്ചയായ വേവലാതി ആവശ്യപ്പെടുന്ന മറ്റൊരു വില കൂടിയ വസ്തു കൂടി നിങ്ങള്‍ക്ക് നിങ്ങളുടെ ജീവിതത്തില്‍ ഉള്‍പ്പെടുത്തേണ്ടി വരില്ല.

7.നിങ്ങള്‍ക്ക് അവ നഷ്ടപ്പെടുമോ എന്ന് ആലോചിച്ച് തുടര്‍ച്ചയായി വേവലാതി പെടേണ്ട കാര്യമില്ല.