Featured
ഇല്ലൂമിറൂം നിങ്ങളുടെ ലിവിംഗ് റൂമിനെ ടിവി സ്ക്രീനാക്കി മാറ്റും
നമ്മുടെ ടിവി സെറ്റുകള്‍ ദിനം തോറും വലുപ്പവും റെസലൂഷനും കൂടി കൂടി വരികയാണ്. പക്ഷെ ആ വലുപ്പമൊന്നും നമുക്ക് മതിയാകാതെ വന്നാലോ ? ഈ ചിന്തയാണ് മൈക്രോസോഫ്റ്റ് എന്ന ടെക് ഭീമനെ പുതിയൊരു ഐഡിയയിലേക്ക് നയിച്ചത്. നമ്മുടെ റൂമിനെയും ടിവിയെയും പരസ്പരം ബന്ധിപ്പിക്കുന്ന ഒരു ടെക്നോളജി, അതാണ് മൈക്രോസോഫ്റ്റ് പുതുതായി ഇറക്കുന്ന ഇല്ലൂമിറൂം ടെക്നോളജി.
98 total views

ഒരു കൈനക്റ്റ് സെന്‍സറും ഒരു പ്രോജെക്റ്ററും ഉപയോഗിച്ച് സ്ക്രീനിലെ കണ്ടന്റും റൂമും തമ്മില്‍ ബന്ധപ്പെടുത്തി വെര്‍ച്വല്‍ ലോകവും ഫിസിക്കല്‍ ലോകവും ബന്ധപ്പെടുത്തിയാണ് മൈക്രോസോഫ്റ്റ് ഈ കാര്യം സാധിച്ചെടുത്തത്.
ആദ്യം കൈനക്റ്റ് മാപ്സ് നമ്മുടെ റൂമിനെ കുറിച്ച് ഒരു പഠനം നടത്തും. ശേഷം റൂമിലെ സാധനങ്ങളുടെ രൂപവും അവ തമ്മിലുള്ള ദൂരവും അത് പഠിച്ചു വെക്കും. ശേഷം ഒരു ഭാഗത്തും എങ്ങിനെ ഡിസ്പ്ലേ ചെയ്യണം എന്നതും പഠിച്ച ശേഷമാകും ഇത് പ്രവര്‍ത്തനം ആരംഭിക്കുക.
ലാസ് വെഗാസില്‍ വെച്ച് നടക്കുന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഷോയില്‍ വെച്ചാണ് മൈക്രോസോഫ്റ്റ് ഈ പുതിയ ടെക്നോളജി പുറം ലോകത്തെ കാണിച്ചത്. പക്ഷെ ഇതെന്ന് നമുക്ക് ഉപയോഗിക്കാവുന്ന രൂപത്തില്‍ ആകുമെന്നതിനെ കുറിച്ചോ എന്ന് വിപണിയില്‍ എത്തും എന്നതിനെ കുറിച്ചോ മൈക്രോസോഫ്റ്റ് മിണ്ടിയിട്ടില്ല. ഇപ്പോള്‍ അതിന്റെ ഒരു പ്രോട്ടോടൈപ്പ് മാത്രമാണ് പുറത്തിറങ്ങിയിരിക്കുന്നത്. ഏതായാലും ഈ വര്‍ഷം അവസാനം പാരീസില്‍ വെച്ച് നടക്കുന്ന ഹ്യൂമന്‍ ഇന്റര്‍ഫേസ് കമ്പ്യൂട്ടിംഗ് കോണ്‍ഫറന്‍സില്‍ കൂടുതല്‍ വെളിപ്പെടുത്താം എന്നാണ് മൈക്രോസോഫ്റ്റ് പറഞ്ഞിരിക്കുന്നത്. നമുക്ക് കാത്തിരിക്കാം.
99 total views, 1 views today