ഇല്ല! ഡാര്‍ലിംഗ് ഇത്തവണ അതുണ്ടായില്ല! ഒരു ഇന്റര്‍നെറ്റ് കഥ
ഒറ്റ നോട്ടത്തില്‍ ആരും ആശ്ചര്യത്തോടോന്നു നോക്കി നിന്നുപോകും ആ തരുണീ മണികളെ കണ്ടാല്‍. മദ്യവയസ്കരായ ആ മാതാപിതാക്കള്‍ സൌന്ദര്യവതികളായ മക്കളെ ലഭിച്ചതില്‍ അത്യധികം സന്തുഷ്ടരായിരുന്നു.
എങ്കിലും ഒരു ആണ് പ്രജ തങ്ങള്ക്കില്ലാഞ്ഞതില് ഒപ്പം ദുഖിതരുമായിരുന്നു അവര്‍. നമുക്കൊരു ആണ് പ്രജ വേണം എന്ന ആഗ്രഹം അവരെ ഭരിച്ചുകൊണ്ടിരുന്നു.
73 total views

അനേക മാസങ്ങള്‍ അങ്ങനെ കടന്നു പോയി. തന്റെ ഭാര്യ വീണ്ടും ഗര്‍ഭവതി ആയതില്‍ അയാള്‍ അത്യധികം സന്തോഷിച്ചു.
അങ്ങനെ അയാളുടെ ഭാര്യ പ്രസവിച്ചു. ആഹ്ലാദ ചിത്തനായ അയാള്‍ ആശുപത്രിയിലേക്ക് പാഞ്ഞു. തന്റെ ഭാര്യ പ്രസവിച്ച കുട്ടിയെ കണ്ട
അയാള്‍ ഞട്ടി വിറച്ചു!
അതിവികൃതമായ ഒരു മാംസ പിണ്ഡം!
അയാള്‍ക്കത് ചിന്തിക്കാന്‍ കൂടി കഴിഞ്ഞില്ല. ഞങ്ങള്‍ക്ക് രണ്ടു പെണ്‍കുട്ടികള്‍ ഉണ്ട്, സൌന്ദര്യത്തിന്റെ നിറകുടങ്ങള്‍. പക്ഷെ ഇവിടെ എന്ത് പിഴച്ചു? അയാള്‍ വ്യകുലനായി.
ഭാര്യയെ അയാള്‍ സംശയ ദൃഷ്ടിയോടെ നോക്കി, ഇപ്രകാരം ചോദിച്ചു.
നീയന്നെ വഞ്ചിക്കുകയായിരുന്നല്ലേ?
ഒട്ടും വൈകാതെ അവള് പറഞ്ഞു, സ്നേഹമസൃണയായിത്തന്നെ അവള് മൊഴിഞ്ഞു!
ഇല്ല! ഡാര്‍ലിംഗ് ഇത്തവണ അതുണ്ടായില്ല!
ശുഭം..
74 total views, 1 views today