ഇളയദളപതിക്ക് ഇന്ന് നാല്‍പത്തിഒന്നാം പിറന്നാള്‍

280

vijay_birthday_boolokam
തമിഴകത്തിന്റെ മാത്രമല്ല മലയാളത്തിന്റെയും സ്വന്തം ഇളയദളപതി വിജയ്ക്ക് ഇന്ന് നാല്‍പത്തിഒന്നാമത് പിറന്നാള്‍. വിജയ്‌യുടെ ചിത്രങ്ങള്‍ എന്നപോലെതന്നെ ആവേശത്തോടെയാണ് ആരാധകര്‍ പ്രിയതാരത്തിന്റെ ജന്മദിനവും ആഘോഷമാക്കുന്നത്. കേരളത്തിലെ വിജയ് ആരാധകരുടെ കൂട്ടായ്മയായ ഓള്‍ കേരള ഇളയദളപതി വിജയ് ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ വിവിധ സ്ഥലങ്ങളില്‍ പതിവുപോലെ കാരുണ്യപ്രവര്‍ത്തികളില്‍ ഊന്നിയ ജന്മദിന ആഘോഷ പരിപാടികള്‍ നടത്തി.

ചിമ്പുദേവന്‍ സംവിധാനം ചെയ്യുന്ന പുലി ആണ് വിജയ്‌യുടേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയപ്പോള്‍ വമ്പിച്ച സ്വീകരണം ആണ് അതിന് ലഭിച്ചത്. ശ്രീദേവി, ശ്രുതി ഹാസന്‍, ഹന്‍സിക, കിച്ച സുദീപ് എന്നിവരും പുലിയില്‍ അഭിനയിക്കുന്നുണ്ട്.

സൂപ്പര്‍താരത്തിന്റെ പിറന്നാള്‍ ദിനത്തില്‍ അദ്ദേഹത്തിന്റെ ആരാധകര്‍ ഉണ്ടാക്കിയ ഈ ജന്മദിന സ്‌പെഷ്യല്‍ വീഡിയോ ഒന്ന് കണ്ടുനോക്കൂ.

Advertisements