ഇളയദളപതി പാടുകയാണ്

584

vijaySinging
തമിഴകത്തിന്റെ സൂപ്പര്‍സ്റ്റാര്‍ ഇളയദളപതി വിജയ് പാട്ട് പാടുമെന്നത് ഇപ്പോള്‍ കൊച്ചുകുട്ടികള്‍ക്ക് പോലും അറിവുള്ള കാര്യമാണ്. എന്നാല്‍, ഇദ്ദേഹം എത്ര പാട്ടുകള്‍ പാടിയിട്ടുണ്ട് എന്ന് ചോദിച്ചാല്‍ പലരുടെയും ഉത്തരം അഞ്ചോ ആറോ എന്നൊക്കെയാവും. വിജയ് പാടിയ ആദ്യ പാട്ട് ഏതാണെന്ന് ചോദിച്ചാല്‍ ഗൂഗിള്‍ ഗൂഗിള്‍ എന്നും പറഞ്ഞുകളയും നമ്മള്‍. എങ്കില്‍ ഞെട്ടാന്‍ തയ്യാറായിക്കോളൂ. വിജയ് സിനിമകളില്‍ പാടിയ ഇരുപത്തി ആറാമത്തെ പാട്ട് ആയിരുന്നു തുപ്പാക്കിയിലെ ഗൂഗിള്‍ ഗൂഗിള്‍. ചിമ്പുദേവന്‍ സംവിധാനം ചെയ്യുന്ന പുലിക്ക് വേണ്ടി വീണ്ടും പാടുകയാണ് ഇളയദളപതി. അദ്ദേഹം ഇതുവരെ പാടിയ പാട്ടുകള്‍ ഏതൊക്കെയെന്ന് ഒന്ന് കണ്ടു നോക്കിയാലോ?

 1. ബോംബെ സിറ്റി സുക്കാ റൊട്ടി (രസിഗന്‍)
 2. ഒരു കദിതം (ദേവ)
 3. അയ്യയ്യോ അലമേലു (ദേവ)
 4. കൊട്ടാഗിരി കുപ്പമ്മ (ദേവ)
 5. തോട്ടബേട്ട റോഡ് മേലെ (വിഷ്ണു)
 6. ബോംബെ പാര്‍ട്ടി ശില്‍പ്പ ഷെട്ടി (കോയമ്പത്തൂര്‍ മാപ്പിളെ)
 7. തിരുപ്പതി പോനാ മൊട്ടായ് (മാംപൂവിഗു മാനവന്‍)
 8. ചിക്കന്‍ കാരി (സെല്‍വാ)
 9. അഞ്ചാം നമ്പര്‍ ബസില്‍ ഏറി (കാലമെല്ലാം കാത്തിരുപ്പേന്‍)
 10. ഊര്‍മിള ഊര്‍മിള (വണ്‍സ് മോര്‍)
 11. ഓ ബേബി ബേബി (കാതലുക്ക് മര്യാദൈ)
 12. ടിക്ക് ടിക്ക് ടിക്ക് (തുള്ളി തിരിന്ത കാലം)
 13. മൌര്യാ മൌര്യാ (പ്രിയമുദന്‍)
 14. കാലത്ത്‌കേട്ട ഒരു ഗാനാ (വേലൈ)
 15. നിലവേ നിലവേ (നിലവേ വാ)
 16. ചന്ദിര മണ്ഡലത്തെ (നിലവേ വാ)
 17. ദമ്മടിക്കിറ സ്‌റ്റൈല പാത്ത് (പെരിയണ്ണ)
 18. ജുദ്ധദി ലൈല (പെരിയണ്ണ)
 19. റോഡുല് ഒരു (പെരിയണ്ണ)
 20. തങ്കനിറത്തുക്ക് (നെഞ്ചിനിലെ)
 21. മിസ്സിസ്സിപ്പി നദി കുലുങ്ങ (പ്രിയമാനവളെ)
 22. എന്നോട ലൈലാ (ബദ്രി)
 23. ഉള്ളത്തെ കിള്ളാതെ (തമിഴന്‍)
 24. കൊക്ക കോള (ഭഗവതി)
 25. വാടി വാടി (സച്ചിന്‍)
 26. ഗൂഗിള്‍ ഗൂഗിള്‍ (തുപ്പാക്കി)
 27. വാങ്കണ്ണ (തലൈവ)
 28. കണ്ടാങ്കി കണ്ടാങ്കി (ജില്ല)
 29. സെല്‍ഫി പുള്ളെ (കത്തി)
 30. യേണ്ടി യേണ്ടി (പുലി)

വാല്‍ക്കഷ്ണം : സ്വന്തം ചിത്രത്തിന് വേണ്ടി മാത്രമല്ല ഇളയദളപതി പാടിയിട്ടുള്ളത്. സൂര്യ നായകനായ പെരിയണ്ണ എന്ന ചിത്രത്തിലും വിജയ്‌ പാടിയിട്ടുണ്ട്. ഒന്നല്ല, മൂന്ന് പാട്ടുകള്‍. അണ്ണന്‍ വെറും മാസല്ല, കൊല മാസാണ്!