Music
ഇളയദളപതി വീണ്ടും പാടുന്നു: ഇത്തവണ ‘പുലി’ക്ക് വേണ്ടി

ആരാധകര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ഇളയദളപതി വീണ്ടും പാടുവാന്‍ ഒരുങ്ങുകയാണ്. റിലീസിനൊരുങ്ങുന്ന തന്റെ ചിത്രം പുലിയ്ക്ക് വേണ്ടിയാണ് വിജയ് വീണ്ടും റിക്കോര്‍ഡിംഗ് സ്റ്റുഡിയോയില്‍ കയറിയത്. ചിമ്പുദേവന് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ഡി.എസ്.പി. എന്നറിയപ്പെടുന്ന ദേവി ശ്രീ പ്രസാദ് ആണ്. മുന്‍പ് തുപ്പാക്കിയിലും തലൈവായിലും വിജയ് പാടിയ ഗാനങ്ങള്‍ ഏറെ പ്രശംസ നേടിയിരുന്നു.
കൂറ്റന്‍ ബജറ്റില്‍ ഒരുങ്ങുന്ന പുലിയില്‍ ശ്രുതി ഹാസനും ഹന്‍സികയുമാണ് നായികമാര്‍. ബോണി കപൂറിന്റെ ഭാര്യയും പ്രശസ്ത നടിയുമായ ശ്രീദേവി വളരെക്കാലത്തിനുശേഷം അഭിനയിക്കുന്ന തമിഴ് ചിത്രം എന്ന പ്രത്യേകതയും പുലിയ്ക്ക് ഉണ്ട്. ഡി.എസ്.പി.യുമൊത്ത് റിക്കാര്‍ഡിംഗ് സമയത്ത് എടുത്ത ചിത്രം ട്വിറ്ററില്‍ ഇതിനോടകം തന്നെ ഹിറ്റ് ആയിക്കഴിഞ്ഞു.
372 total views, 4 views today