ജോസഫ് വിജയ് ചന്ദ്രശേഖര്‍ എന്ന പേരില്‍ ഒരാളെ നിങ്ങള്‍ കേട്ടിട്ടുണ്ടാവില്ല. എന്നാല്‍ ഇളയ ദളപതി എന്ന് കേട്ടാല്‍ അറിയാത്തവര്‍ ആരും ഉണ്ടാകില്ല താനും. തമിഴ് നടനും പിന്നണി ഗായകനുമായ ഇളയ ദളപതി വിജയ്യുടെ ചില കുട്ടിക്കാല ചിത്രങ്ങള്‍ പരിചയപ്പെടുത്തുകയാണിവിടെ.
തമിഴ് ചലച്ചിത്ര നിര്‍മ്മാതാവായ എസ്.എ. ചന്ദ്രശേഖറിന്റേയും ശോഭ ചന്ദ്രശേഖറിന്റേയും മകനായിട്ടാണ് വിജയ് ജനിച്ചത്. വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചത് ചെന്നയിലെ ലൊയൊള കോളേജില്‍ നിന്നാണ്. ഇവിടെ പിന്നീട്പ്രമുഖ നടന്മാരായി തീര്‍ന്ന സൂര്യ ശിവകുമാര്‍, യുവന് ശങ്കര്‍ രാജ എന്നിവര്‍ ഒന്നിച്ച പഠിച്ചിരുന്നു. സംഗീതയെയാണ് 1999 ഓഗസ്റ്റ് 25 ന് വിജയ് വിവാഹം ചെയ്തു. വിജയിന്റെ ആരാധികയായിരുന്ന സംഗീത. ഇവര്‍ക്ക് ഇപ്പോള്‍ രണ്ട് മക്കളുണ്ട്.