ഇവരെ ഒറ്റപ്പെടുത്തരുതേ ?
സ്വവര്‍ഗ രതി എനിക്ക് ഒരു കുറ്റമായി തോന്നിയിട്ടില്ല. എന്നാല്‍ എനിക്കൊട്ട് അതില്‍ താല്പര്യവുമില്ല. ഈ ലോകത്ത് അവര്‍ക്കും ജീവിക്കാന്‍ അവകാശമുണ്ട്. അവര്‍ക്ക് തങ്ങളെപ്പോലുള്ള ആളുകളെ കണ്ടെത്താനുള്ള അവസരങ്ങള്‍ കുറവാണ്.സ്വന്തം വികാരങ്ങളെ വളരെയധികം പണിപ്പെട്ട് ഉള്ളില്‍ ഒതുക്കുന്നവരാണ് ഇങ്ങനെയുള്ളവരില്‍ പലരും.അത്തരം ആളുകളോടൊത്ത് ചിലവഴിച്ച എന്റെ ചില നിമിഷങ്ങള്‍ ഞാന്‍ ഇവിടെ പങ്കു വയ്ക്കുകയാണ്. .ഇത്രയും അനുഭവങ്ങള്‍ എന്റെ ജീവിതത്തിലുണ്ടായ ശേഷമാണ് ഞാന്‍ ചിന്തിച്ചത്, ഇത്തരം ആളുകളുടെ എണ്ണം എത്ര മാത്രം വര്‍ദ്ധിച്ചു വരുന്നുണ്ടെന്ന്. എന്ന് വച്ച് ഇവര്‍ ഒറ്റപ്പെടെണ്ടവര് ഒന്നുമല്ല.(ഹിജടകളെ നാം ഒറ്റപ്പെടുത്തുന്നത് പോലെ)
80 total views

സ്വവര്‍ഗ രതി എനിക്ക് ഒരു കുറ്റമായി തോന്നിയിട്ടില്ല. എന്നാല്‍ എനിക്കൊട്ട് അതില്‍ താല്പര്യവുമില്ല. ഈ ലോകത്ത് അവര്‍ക്കും ജീവിക്കാന്‍ അവകാശമുണ്ട്. അവര്‍ക്ക് തങ്ങളെപ്പോലുള്ള ആളുകളെ കണ്ടെത്താനുള്ള അവസരങ്ങള്‍ കുറവാണ്.സ്വന്തം വികാരങ്ങളെ വളരെയധികം പണിപ്പെട്ട് ഉള്ളില്‍ ഒതുക്കുന്നവരാണ് ഇങ്ങനെയുള്ളവരില്‍ പലരും.അത്തരം ആളുകളോടൊത്ത് ചിലവഴിച്ച എന്റെ ചില നിമിഷങ്ങള്‍ ഞാന്‍ ഇവിടെ പങ്കു വയ്ക്കുകയാണ്. .ഇത്രയും അനുഭവങ്ങള്‍ എന്റെ ജീവിതത്തിലുണ്ടായ ശേഷമാണ് ഞാന്‍ ചിന്തിച്ചത്, ഇത്തരം ആളുകളുടെ എണ്ണം എത്ര മാത്രം വര്‍ദ്ധിച്ചു വരുന്നുണ്ടെന്ന്. എന്ന് വച്ച് ഇവര്‍ ഒറ്റപ്പെടെണ്ടവര് ഒന്നുമല്ല.(ഹിജടകളെ നാം ഒറ്റപ്പെടുത്തുന്നത് പോലെ)
എന്റെ ആദ്യത്തെ അനുഭവം ഞാന്‍ ആറാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ്. അന്നെനിക്ക് സ്വ വര്‍ഗ രതി പോയിട്ട് രതി എന്താണെന്ന്! കൂടി അറിയില്ല. ഞാന്‍ അന്ന് തൊട്ടില്‍പാലത്ത് ഉള്ള എന്റെ അച്ഛന്റെ വീട്ടില്‍ നിന്ന്! നാദാപുരത്ത് ഉള്ള അമ്മയുടെ വീട്ടിലേക്ക് പോവുകയായിരുന്നു. ബസ്സില്‍ എന്റെയടുത്ത് ഒരു സാധാരണ മനുഷ്യന് ഇരുന്നിരുന്നു. അയാള്‍ക്ക് അപ്പൊ എന്റെ ഇന്നത്തെ വയസ്സ് കാണും.പെട്ടെന്ന് അയാള്‍ എന്റെ കാലിന്റെ തുടകള്‍ക്കിടയിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു. ‘നല്ല വല്പ്പണ്ടല്ലോ?’. ഞാ നൊന്ന് പതറി. പിന്നെ മെല്ലെ ഒന്നു മന്ദഹസിച്ച് അയാളുടെ മുഖത്തെക്ക് നോക്കി. അയാളും ഒന്ന് മന്ദഹസിച്ച് തുടര്‍ന്നു. ‘ഞാന്‍ ഇനിയും വല്താക്കിത്തരണാ …?’ ഞാന്‍ പറഞ്ഞു ‘വേണ്ട’. ഞാന്‍ ആണെങ്കിലോ ഈ കാര്യങ്ങള്‍ എല്ലാം അങ്ങനെ തന്നെ പോയി വീട്ടില്‍ പറയുകയും ചെയ്തു.
അടുത്തത് ഞാന്‍ തഞ്ജാവൂരില്‍ എഞ്ചിനീയറിംഗ് പഠിക്കുമ്പോഴാണ്.ആദ്യത്തെ വര്‍ഷം. ഞാന്‍ നാട്ടിലേക്ക് വരികയായിരുന്നു.എറണാകുളത്തേക്കുള്ള ട്രെയിനില്‍ പാലക്കാട് വരെയെത്തി. അവിടെ നിന്നും വടകരയില്‍ എത്താന്‍ രാവിലെ 4.30 നുള്ള ചെന്നൈ മംഗലാപുരം മെയിലിനായി കാത്തിരിക്കുകയാണ്. ആ സമയത്താണ് കുറച്ചപ്പുറത്തായി ഒരാള്‍ എന്നെ സൂക്ഷിച്ചു നോക്കിക്കൊണ്ട് നില്‍ക്കുന്നത് ഞാന്‍ ശ്രദ്ധിച്ചത്. ഒരര മണിക്കൂറോളം കഴിഞ്ഞ് അയാള്‍ വന്ന് കുശലാന്വേഷണങ്ങള്‍ ആരംഭിച്ചു. അങ്ങനെയാണ് ഞാന്‍ അറിയുന്നത് അയാളുടെ വീട് നാദാപുരത്തിന് അടുത്ത് തന്നെയുള്ള പാറക്കടവ് ആണെന്ന്!.’വാ, മ്മക്ക് ഒന്ന് മൂത്രൊയിച്ചിറ്റ് വെരാ’ എന്ന്! പറഞ്ഞു അയാള്‍ എന്നെ ക്ഷണിച്ചു. അങ്ങനെ ഞാന്‍ ഒഴിഞ്ഞ റെയില്‍ പാളത്തിലും അയാള്‍ റെയില്‍വേ സ്റ്റേഷന് മുന്പിലെ മനോഹരമായ പൂന്തോട്ടത്തിലും മൂത്രമൊഴിച്ചു.
ട്രെയിന്‍ വരാന്‍ ഇനിയും വൈകുമെന്ന് അറിഞ്ഞപ്പോള്‍ അയാള്‍ പറഞ്ഞു.’വാ,മ്മക്ക് ആട ആരൂല്ലാത്ത സ്ഥലത്ത് പോയിറ്റ് ഒറ്റക്ക് നിക്കാ’.’ശരി’ എന്ന്! പറഞ്ഞ് ഞാന്‍ കൂടെ ചെന്നു. പിന്നീടുള്ള അയാളുടെ ഒരു വിധ പെരുമാറ്റമൊക്കെ കണ്ട് കാര്യം മനസ്സിലാക്കിയ ഞാന്‍ തിരിച്ചു നടന്നു. ‘ആട നിക്കെടോ? ട്രെയിന്‍ വെരുവേനായിക്കില്ല’. അയാള്‍ പിറകില്‍ നിന്നും പറഞ്ഞു. ‘അത്രയ്ക്ക്ള്ള ഒറ്റക്കെല്ലം മതിയെടോ’ന്ന് ഞാനും. വടകരയില്‍ എത്തിയപ്പോള്‍ അയാളോട് യാത്ര പറഞ്ഞിട്ടാണ് ഞാന്‍ ട്രെയിനില്‍ നിന്നും ഇറങ്ങിയത്.
അടുത്ത രണ്ട് അനുഭവങ്ങളും ട്രെയിനില്‍ വച്ചു തന്നെയാണ് നടന്നത്. ഈറോഡില്‍ നിന്നും തഞ്ജാവൂരിലേക്കുള്ള യാത്രാ മദ്ധ്യേ മൈസൂര്മൈലാടുദുരൈ എക്സ്പ്രസ്സില്‍ പതിവു പോലെ സീറ്റ് കിട്ടാതെ നില്‍ക്കുകയായിരുന്നു. അപ്പോഴതാ നിലത്ത് ഇരിക്കുന്ന ഒരു മഹാ മനസ്ക്കന് എന്നെ മാടി വിളിക്കുന്നു. ‘തമ്പീ, ഇങ്കെ വാ, ഇങ്കെ എടമിരുക്ക്, ഇങ്കെ ഉക്കാരുങ്കോ?’ എന്തായാലും സീറ്റില്ല. നല്ല ഉറക്കവും വരുന്നു. ആ മനുഷ്യനെ മനസ്സില്‍ വാനോളം പുകഴ്ത്തി കിട്ടിയ സ്ഥലത്ത് ഞാന്‍ ഇരിപ്പുറപ്പിച്ചു.(ജനറല്‍ സീറ്റ് ഒരാള്‍ക്കോ രണ്ടാള്‍ക്കോ മാത്രമായി കിടന്നുറങ്ങനാണെന്ന് വരെ വാദിക്കുന്നവരാണ് ആ ട്രെയിനിലെ യാത്രക്കാരായ തമിഴന്മാരും കന്നഡക്കാരും)ഇടയ്ക്കിടെ ഉറക്കത്തിലേക്ക് വഴുതി വീണു കൊണ്ടിരിക്കുന്നതിനിടയിലാണ് ഞാനത് ശ്രദ്ധിച്ചത്.ഉറങ്ങിക്കൊണ്ടിരിക്കുന്ന ആ മഹാ മനസ്സ്ക്കന്റെ കൈകള്‍ മെല്ലെ ഒരു പാമ്പിനെ പോലെ എന്റെ തുടമേല്‍ ഇഴഞ്ഞു കയറുന്നു. ഞാന്‍ പതുക്കെ അയാള്‍ക്ക് തൊടാനാവാത്ത വിധത്തില്‍ എന്റെ ഇരിപ്പിനെ ക്രമീകരിച്ചു.തൃച്ചിയിലെത്തിയപ്പോള് അയാളോട് ഒരക്ഷരം മിണ്ടാതെ ഇറങ്ങിപ്പോരുകയും ചെയ്തു. (അതേതായാലും മോശമായിപ്പോയി. സീറ്റ് ഒക്കെ ഒപ്പിച്ചു തന്ന ആളോട് ഒരക്ഷരം മിണ്ടാതെ ഇറങ്ങിപ്പോവുകയെന്നു വച്ചാല്‍ ഛെ!മോശം)സത്യത്തില്‍ ഞാന്‍ അയാളെ നോക്കിയിരുന്നു. പക്ഷെ എന്റെ നോട്ടം കണ്ട് അയാള്‍ മുഖം തിരിച്ചു കളയുകയായിരുന്നു.
പിന്നീടുണ്ടായത് മംഗലാപുരംതൃചി സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ്സില്‍ തലശ്ശേരിയില്‍ നിന്ന് തൃച്ചിയിലേക്ക് പോവുമ്പോള്‍. മേല്‍ പറഞ്ഞ മാതിരി തൊട്ടടുത്തുള്ള ആളുടെ കൈ അയാളറിയാതെ എന്റെ തുടമേല്‍ ഇഴഞ്ഞു വന്നു എന്നുള്ളതാണ്! ഞാന്‍ വേഗം അവിടെ നിന്ന് മാറിയിരുന്നു.
ഇനി പറയാനുള്ളത് വളരെ രഹസ്യമായൊരു കാര്യമാണ്. കഥയിലെ നായകന് എന്റെ ഒരു അയല്‍ക്കാരനും ഒരു അകന്ന ബന്ധുവുമാണ്. ഒരു വര്‍ഷമായതേ ഉള്ളൂ ഈ പറഞ്ഞ സ്ഥലത്ത് ഞാന്‍ താമസം തുടങ്ങിയിട്ട്. പീടികയില്‍ നിന്ന് സാധനങ്ങളൊക്കെ വാങ്ങി വരുന്ന വഴിക്കാണ് ആദ്യമായി സംസാരിക്കുന്നത്.(ആദ്യാനുരാഗം എന്നൊക്കെ പറയുന്നത് പോലെ) ‘എടക്ക് വീട്ടിലെക്കെല്ലം വെരണം’ എന്ന് പറഞ്ഞ് മൂപ്പര് പിരിഞ്ഞു. അതിനു ശേഷം ഞാന്‍ തഞ്ജാവൂരില്‍ പോയ സമയത്ത് രണ്ടു തവണയോ മറ്റോ അദ്ദേഹം വീട്ടില്‍ വന്നത്രേ. ‘ആ ചെറിയോന് എട പോയി’ എന്ന് ചോദിച്ചു കൊണ്ട്. ഫോണ്‍ വിളിച്ചപ്പോള്‍ അച്ഛനും അമ്മയും പറഞ്ഞു. ‘ഇന്റെ ഫ്രണ്ട് ഇന്നെ അന്വേഷിച്ചിറ്റ് ഇബിട വന്നിക്കേനു.’ ഞാന്‍ മനസ്സില്‍ ചിരിച്ചു. അയാളുടെ മകന്റെ കല്യാണത്തിന് ഞാന്‍ അയാളുടെ വീട്ടില്‍ പോയിരുന്നു. മകന് കല്യാണം കഴിക്കാനും ബാകിയുള്ളവര് അത് കണ്ട് ആനന്ദിക്കാനും പോയ തക്കം. വീട്ടില്‍ ചോറ് ഇല്ലാത്തത് കൊണ്ടും സദ്യ കഴിക്കാനുള്ള ആര്‍ത്തി കൊണ്ടും, അന്ന് രാവിലെ തഞ്ജാവൂരില്‍ നിന്നെത്തിയ ഞാന്‍ അങ്ങോട്ടേക്ക് വലിഞ്ഞു കേറിച്ചെന്നു. സദ്യ കഴിച്ച് ഏമ്പക്കവും വിട്ട് ആ വീട്ടിന്റെ പുറക് വശത്ത് നില്ക്കുമ്പോഴതാ കഥാ നായകന് ജനലിലൂടെ മാടി വിളിക്കുന്നു. ഞാന്‍ അകത്ത് ചെന്നു.ചെന്ന ഉടനെ മൂപ്പര് എന്റെ പാന്റ്സിന്റെ സിബിന്മേല് ഒന്ന് തൊട്ടു. പിന്നെ എന്നെ അടുത്തിരുത്തി എന്റെ കൈയ്യും തടവി ഓരോന്ന് ചോദിച്ച് കൊണ്ടിരുന്നു. ‘ആരൂല്ലാത്ത സമയത്ത് ഞാന്‍ ഇന്റെ വീട്ടില്‍ വരട്ടെ?’ എന്നൊക്കെ. ഞാന്‍ പറഞ്ഞു. ‘വന്നോളൂ, അതിനിപ്പോ എന്റെ അനുവാദം എന്തിനാ ‘.’ഇപ്പൊ വരാം’ എന്ന് പറഞ്ഞ് ഞാനവിടെ നിന്നും ഇറങ്ങിപ്പോന്നു. പിന്നങ്ങോട്ട് പോയില്ല അന്ന്. പിന്നീടും ഇടയ്ക്കൊക്കെ മൂപ്പരെ കണ്ടുമുട്ടാറുണ്ട്. സമാനമായ പ്രതികരണങ്ങള്‍ തന്നെ. ഇനിയും കാണേണ്ടതായി വരികയും ചെയ്യും.
ഏറ്റവും ഒടുവില്‍ എനിക്കുണ്ടായ അനുഭവം ബസ്സില്‍ വച്ചാണ്. തഞ്ജാവൂരേക്ക് പഠനത്തിനായുള്ള എന്റെ അവസാന യാത്രയില്‍. നാദാപുരത്ത് നിന്നും തലശ്ശേരിക്കുള്ള അവസാന ബസ്സും പോയതിനാല്‍ വടകര വഴി ദേശിയ പാതയിലൂടെ തലശ്ശേരിയിലേക്ക് പോവുകയായിരുന്നു ഞാന്‍. ഇടയ്ക്ക് മാഹിയില്‍ ഒരാള്‍ കയറി എന്റെ അടുത്തിരുന്നു. ആദ്യം ഞാന്‍ വിചാരിച്ചത് കുടിച്ച് ബോധം കെട്ട ആളാണെന്നാണ്. പക്ഷെ പിന്നെ മനസ്സിലായി നല്ല ബോധം ഉള്ള ആളാണെന്ന്!.അയാള്‍ മറ്റേ സംസാരം തുടങ്ങി.’ദെവസവും ചെയ്യാറുണ്ടോ? ആഴ്ചയിലാണോ? അതോ മാസത്തിലോ?’തുടങ്ങിയ ചോദ്യങ്ങള്‍ വരെയെത്തി. ബാംഗ്ലൂര്‍ തുടങ്ങിയ വന്‍ നഗരങ്ങളില്‍ യവ്വനം തുലച്ച ഒരു മധ്യ വയസ്ക്കന്. സ്വന്തം വീട് ഇരിട്ടിയില്‍ ആണത്രേ. തല്ക്കാലം തലശ്ശേരിയില്‍ ഒരു റൂമില്‍ താമസിക്കുന്നു.എന്നോട് അയാള്‍ പറഞ്ഞു. ‘വാ, റൂമിലേക്ക് വാ, അവിടെ കുറച്ച് നേരം ചിലവഴിച്ച് പോവാം, ഞാന്‍ കുറെക്കാലമായി…’.വേണ്ട, എനിക്ക് സമയമില്ല. ട്രെയിന്‍ പോവും. മാത്രമല്ല എനിക്കിതില്‍ താല്പര്യവുമില്ല’. ഞാന്‍ പറഞ്ഞു. ‘ട്രെയിന്‍ 11.30 നല്ലേ? അപ്പഴേക്കും പോവാലോ’ അയാള്‍ തുടര്‍ന്നു.(ട്രെയിന്‍ സമയം പോലും അറിയാം അയാള്‍ക്ക്).’സോറി’ ഞാന്‍ പറഞ്ഞു. ‘വേറൊന്നും വിചാരിക്കരുത്. വീണ്ടും കാണാം’ എന്ന് പറഞ്ഞ് ഒരു കൈയ്യും തന്ന്! മൂപ്പര് തലശ്ശേരി ബസ് സ്റ്റാന്‍ഡിലൂടെ നടന്നകന്നു. ഞാന്‍ തലശ്ശേരി റെയില്‍വേ സ്റ്റേഷനിലേക്കും.
ഇത്രയും പറഞ്ഞതിലൂടെ ഞാന്‍ സ്വ വര്ഗ്ഗരതിക്കാരെ എതിര്‍ക്കുകയല്ല എന്ന് ഒന്ന് കൂടി പറഞ്ഞു കൊള്ളട്ടെ.അല്‍പ്പം കളിയാക്കലിന്റെ ഭാഷ ചെര്ന്നിട്ടുണ്ടാകാം. അത് ഒരു രസത്തിനു വേണ്ടി ചേര്‍ത്തെന്നേ ഉള്ളൂ. ക്ഷമിക്കുക. ഇത്രയും അനുഭവങ്ങള്‍ നേരിട്ടപ്പോള്‍ എനിക്കും സംശയമുദിച്ചു.’എന്നെക്കണ്ടാല്‍ അങ്ങനെയൊരാള്‍ ആണെന്ന് തോന്നുമോ?!!!’
81 total views, 1 views today
