ഇവര്‍ എല്ലാം “അത്” മുന്‍കൂട്ടി കണ്ടിരുന്നു.!

0
369

output

നാളെ എന്ത് സംഭവിക്കും എന്ന് നിങ്ങള്‍ക്ക് ഇപ്പോള്‍ പറയാന്‍ സാധിക്കില്ല, അത് കൊണ്ട് ഇപ്പോള്‍ ചെയ്യാനുള്ളത് ഇപ്പോള്‍ ചെയ്യണം…

ഈ ഡയലോഗ് മടിയുടെ രാജാക്കന്മാരായ നമ്മള്‍ എന്നും കേള്‍ക്കുന്ന ഒന്നാണ്. അല്ലെ ??? പക്ഷെ ഇനി ആരെങ്കിലും ഈ ഡയലോഗ് നമ്മുടെയടുത്ത് പറഞ്ഞാല്‍ അവര്‍ക്ക് ഈ കഥകള്‍ പറഞ്ഞു കൊടുക്കണം. നാളെ എന്ത് സംഭവിക്കും ഇങ്ങനെ സംഭവിക്കും എപ്പോള്‍ സംഭവിക്കും എന്ന് കൃത്യമായ പ്രവചിച്ച ചില വ്യക്തികളുടെ കഥകള്‍…

1914ല്‍ ആണ് എച്.ജി വെല്‍സ് എന്ന എഴുത്തുകാരന്‍ തന്റെ നോവലായ “ദി വേള്‍ഡ് സെറ്റ് ഫ്രീ”യില്‍ ആദ്യമായി ആറ്റം ബോംബിനെ പറ്റി പറയുന്നത്. അതില്‍ എന്താ ഇത്ര വലിയ കാര്യം എന്ന് ചോദിച്ചാല്‍, ഒര്‍ജിനല്‍ ആറ്റം ബോംബ്‌ കണ്ടുപിടിച്ചത് 1942ല്‍ മാത്രമാണ്..!!!

നിക്കോള ടെസ്ല 1919ല്‍ ഈ മൊബൈല്‍ മെസ്സേജ്ജിംഗ് പരിപാടിയെ കുറിച്ച് പ്രവചിച്ചു. യന്ത്രത്തിന്റെ സഹായത്തോടു കൂടി വിവരങ്ങള്‍ കൈമാറാന്‍ സാധിക്കുന്ന ഒരു സംവിധാനത്തെ കുറിച്ച് അദ്ദേഹം അന്നു പറയുകയുണ്ടായി. ആ പ്രവചനം പിന്നെ മൊബൈല്‍ ഫോണും മെസ്സെജ്ജും ഒക്കെയായി പുനര്‍ജനിച്ചു.

“ഭൂമിയില്‍ നിന്ന് ചന്ദ്രനിലേക്ക്” എന്ന പുസ്തകത്തിന്റെ രചയിതാവ് ജ്യുല്‍സ് വെര്‍ന്‍ ഒരു പ്രവചനം നടത്തി. അടുത്ത് കാലത്ത് തന്നെ ഒരു പേടകം ചന്ദ്രനില്‍ നിലംതോടും എന്നായിരുന്നു ആ പ്രവചനം. ചന്ദ്രില്‍ എവിടെ എങ്ങനെ എപ്പോള്‍ എത്രപേര്‍ ഇറങ്ങും എന്ന് വരെ അദ്ദേഹം അപ്പോളോ ചന്ദ്രനില്‍ ഇറങ്ങുന്നതിനു വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രവചിച്ചിരുന്നു.

1968ല്‍ ആര്‍തര്‍ ക്ലാര്‍ക്ക് “ഐ-പാഡ്” പ്രവചിച്ചു. 2001 ആണ് ആദ്യമായി ഐപാഡ് നിലവില്‍ വന്നതെങ്കിലും അത് കൂടുതല്‍ ജനങ്ങളിലേക്ക് എത്താന്‍ 2010 ആയി.

1898ല്‍ മോര്‍ഗന്‍ റോബര്‍ട്ട്‌സണ്‍ ഒരു ഉഗ്രന്‍ പ്രവചനം നടത്തി, ടൈറ്റാനിക്ക് മുങ്ങും എന്ന്. തന്റെ ഒരു ചെറുകഥയിലാണ് ടൈറ്റാനിക്ക് എന്ന കപ്പല്‍ മുങ്ങുന്നതിനെ കുറിച്ച് മോര്‍ഗന്‍ പറയുന്നത്. ഈ കഥ പുറത്തു വന്നു 14 വര്‍ഷങ്ങള്‍ക്ക് ശേഷം ഒര്‍ജിനല്‍ ടൈറ്റാനിക്ക് മുങ്ങുകയായിരുന്നു.

കോളിന്‍ കപ്പര്‍നിക്ക് പ്രവചിച്ചത് താന്‍ എന്ത് ചെയ്യും എന്ന് പ്രവചിച്ചാണ്. താന്‍ തന്റെ ഒമ്പതാമത്തെ വയസ്സില്‍ ഇന്ന ടീമിന് വേണ്ടി ഫുട്ബോള്‍ കളിക്കുമെന്ന് കോളിന്‍ കൃത്യമായി പ്രവചിച്ചു..!!!