ഇവര്‍ കോടികള്‍ സമ്പാദിച്ചത് ഭിക്ഷാടനത്തിലൂടെ…

  201

  new

  ഭിക്ഷാടനം ഒരു തൊഴിലായി തിരഞ്ഞെടുക്കുകയും ആ തൊഴില്‍ ചെയ്തു കോടികള്‍ സമ്പാദിക്കുകയും ഒക്കെ ചെയ്ത ചിലര്‍ നമ്മുടെ സമൂഹത്തിലുണ്ട്.

  സ്‌കൂപ്പ്വൂപ്പ് പുറത്തുവിട്ട കോടീശ്വരന്മാരായ ഭിക്ഷക്കാരുടെ വിവരങ്ങള്‍ ഒന്ന് വായിച്ചു നോക്കു…

  ഭാരത് ജയിന്‍

  49 വയസ്സുള്ള ഭിക്ഷക്കാരനാണ് ഭാരത് ജെയിന്‍. മുംബൈയിലാണ് കക്ഷിയുള്ളത്. പരേലില്‍ ഇയാള്‍ക്ക് രണ്ട് ഫ്‌ലാറ്റുകളുണ്ട്. ഇദ്ദേഹത്തെ ഒരു കോടീശ്വരന്‍എന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാം. മുംബൈയില് ഫ്‌ലാറ്റുകള്‍ക്ക് ഏതാണ് എഴുപത് ലക്ഷം മൂല്യമുണ്ട്. കൂടാതെ സ്വന്തമായുള്ള ഒരു കടമുറി 10000 രൂപ വാടകയ്ക്ക് നല്‍കിയിട്ടുണ്ട്. ഭിക്ഷയും വാടകയും എല്ലാം കൂടി മാസം 75,000 സമ്പാദിയ്ക്കുന്നുണ്ട്

  കൃഷ്ണകുമാര്‍ ഗീഥെ

  മുംബൈക്കാരനായ കൃഷ്ണകുമാര്‍ ഗീഥെയാണ് അടുത്ത ആള്‍. പ്രതിദിനം ഭിക്ഷാടനത്തിലൂടെ ഇയാല്‍ 1,500 രൂപ സമ്പാദിയ്ക്കുന്നുണ്ട്. നല്ലസൊുാരയില്‍ ഇയാള്‍ക്ക് സ്വന്തമായി ഒരു ഫ്‌ലാറ്റ് ഉണ്ട്

  സംഭാജി കാലെ

  ഇയാളും മുംബൈക്കാരന്‍ തന്നെ. വാരാറില്‍ ഇയാള്‍ക്ക് സ്വന്തമായി ഒരു ഫ്‌ലാറ്റ് ഉണ്ട്. സോളാപുരില്‍ രണ്ട് വീടുകളും. സോളാപുരില്‍ കുറച്ച് സ്ഥലവും ഇയാള്‍ക്ക് സ്വന്തമായുണ്ട്.

  സര്‍വാത്യ ദേവി

  ഇക്കൂട്ടത്തിലെ ഏക വനിതയാണ് സര്‍വാത്യ ദേവി. പാറ്റ്‌നക്കാരിയാണ് ഇവര്‍.ഒരു വര്‍ഷം 36,000 രൂപ ഇന്‍ഷുറന്‍സ് പ്രീമിയം അടയ്ക്കുന്ന ആളാണ് ഇവര്‍. സ്വന്തമായി വീടും ഉണ്ട്.