ഇവിടെ വിവേചനം ആര്‍ക്കെതിരെ ?

  1
  201

  സ്ത്രീകള്‍ എന്ന സ്‌പെഷ്യല്‍ ഇനം ബ്രാന്‍ഡ് (ഒടുക്കത്തെ ബ്രാന്‍ഡ് !) സ്ത്രീകളും കുട്ടികളും, മാതൃ സ്‌നേഹം, സ്ത്രീകളെല്ലാം ലോല ഹൃദയര്‍, സ്ത്രീ സംവരണം, സ്ത്രീകളും കുട്ടികളും മുന്നേ മുന്നേ, സ്ത്രീകളുടെ സീറ്റ്, ലേഡീസ് ഒണ്‍ലി, സ്ത്രീകളുടെ കംബാര്‍ത്മെന്റ്‌റ്, ലേഡീസ് ഫസ്റ്റ്, വിമന്‍സ് ഡേ, ജെന്‍ണ്ടര്‍ പാര്‍ക്ക്, ഇതൊക്കെയും ഒരു പ്രത്യേക തരം ബ്രാന്‍ഡിംഗ് അജണ്ടയല്ലേ?

  വളഞ്ഞ വഴികളിലുടെ പ്രത്യേക അനുകുല്യങ്ങള്‍ കൈപ്പറ്റാനുള്ള സ്ത്രീകളുടെയും ഫെമിന്‍സ്ടുകളുടെയും ബ്രാന്‍ഡിംഗ് അജണ്ട ? എന്താ അങ്ങനെയല്ലേ ? (കുബുദ്ധികളുടെ അജണ്ട, പുരുഷനെ പറ്റിക്കാനുള്ള അജണ്ട ? അന്യായമായ അനുകുല്യങ്ങള്‍ നേടി അനുഭവിക്കാനുള്ള അജണ്ട?, നിരോധനം ഏര്‍പെടുത്തെണ്ടുന്ന ഹീനമായ ഫെമിന്‍സ്റ്റ് അജണ്ട ?) ഇതെങ്ങനെ സ്ത്രീ പുരുക്ഷ സമത്വം കൈവരുത്തും ? സ്ത്രീ പുരുഷനേക്കാള്‍ ബഹു മിടുക്കിയനത്രേ ! എന്നാല്‍ പിന്നെ എന്തിനിങ്ങനെ ഇത്തരം പക്ഷപാതപരമായ ഒളിഅജണ്ടകള്‍ ?

  ജീവിക്കാന്‍ അഷ്ട്ടിക്കു വകയില്ലാതെ കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നു. മനോരോഗാശുപിത്രിയില്‍ ചികിത്സ കിട്ട്ടാതെയും, ആവശ്യമായ സ്ഥലപരിമിധിയില്ലാത്തതും മുലം തമ്മിലടിച്ചു മരണപ്പെടുന്നു ! പ്രതിദിനം റോഡില്‍ നുറുകണക്കിനു ജീവനുകള്‍ പൊലിയുന്നു ! ഒന്നിനും ഫണ്ടില്ലത്രേ ! അപ്പോഴാണ് കോടികള്‍ ചെലവിട്ടു ( ഒന്നും രണ്ടുമൊന്നുമല്ല പത്തും മുന്നുറും കോടികള്‍ ) അവന്ടമ്മയുടെ ഒടുക്കത്തെ ജെന്‍ണ്ടര്‍ പാര്‍ക്കുകള്‍ ഉണ്ടാക്കുന്നത്രേ !! സ്ത്രീ ശക്തീകരണമെന്നും പറഞ്ഞു ഇവിടുത്തെ ബഹുഭുരിഭക്ഷം വരുന്ന പുരുഷ പ്രജകള്‍ നല്‍കുന്ന നികുതി പണം ഉപയോഗിച്ച് ജെന്‍ണ്ടര്‍ പാര്‍ക്കും(സ്ത്രീകള്‍ക്ക് മാത്രം പ്രവേശനവും വാസവുമുള്ള പ്രദേശമത്രേ !) പ്രദേശം നിര്‍മ്മിക്കാനും, സംരക്ഷണം നല്‍കാനും പുരുഷന്റെ ശക്തിയും ബുദ്ധിയും അവന്റെ നികുതി പണവും വേണം ! പ്രവേശനും പുരുഷനൊപ്പം എല്ലാ രംഗത്തും തുല്ല്യ ശക്തിയാണെന്ന് അവകാശ പെടുന്ന മാന്യ സ്ത്രീ ജനങ്ങള്‍ക്ക് മാത്രം ! എന്താ സുനീരെ നിനക്ക് വട്ടുപിടിച്ചുവോ ? *ആരുടെയെങ്കിലും പേരിനോട് സാമ്യം തോനുന്നുവെങ്കില്‍ അത് തികച്ചും യാദ്രിച്ചികം മാത്രം. ക്ഷമിക്കുക (അടിയനെ പീഡനം ആരോപിച്ചു ജയിലില്‍ ഒന്നും അടച്ചുകളയല്ലേ..)

  ആണുങ്ങള്‍ മാത്രം പണിയെടുക്കുന്ന സ്ഥലത്തു ഒരപകടം ഉണ്ടായി പുരുഷന്മാര്‍ മരണപെട്ടാല്‍ നമ്മുടെ വാര്‍ത്ത! മാധ്യമങ്ങള്‍ കൊടുക്കുന്നതു അപകടത്തില്‍ ‘തൊഴിലാളികള്‍ മരിച്ചു ‘ എന്നായിരിക്കും !!! .അതെ സമയം കുറച്ചു സ്ത്രീ തൊഴിലാളികള്‍ മരണപ്പെടുകയോ അപകടത്തില്‍ പെട്ടന്നോയിരിക്കട്ടെ, തലക്കെട്ട് പോകുന്നത് ‘സ്ത്രീകളും കുട്ടികളും അപകടത്തില്‍ മരിച്ചു !!’. ടൈറ്റാനിക് അപകടത്തില്‍ പെട്ടപ്പോള്‍ മരിച്ചതു മുഴുവന്‍ പുരുഷന്മാര്‍. ‘സ്ത്രീകളെയും മുന്നേ മുന്നേ / ലേഡീസ് ഫസ്റ്റ് ‘എന്ന പോളിസി അവലംബിച്ചപ്പോള്‍ രക്ഷപെട്ടത് മുഴുവന്‍ സ്ത്രീകള്‍ !! എന്താ പുരുഷന്മാരുടെ ജീവന് വിലയൊന്നുമില്ലേ ?

  Comments are closed.