Featured
ഇ ദുരിതത്തിന്നു ഒരു അറുതിയില്ലേ!!
കാസര്‍ഗോഡ് തിരുവനന്തപുരം ദേശിയപാതയില്‍ കണ്ണൂര്‍ മുതല്‍ മാഹി കുഞ്ഞിപള്ളി വരേ അനുഭവിക്കേണ്ടിവരുന്ന ദുരിത യാത്രക്ക് പരിഹാരമായി മുപ്പതു വര്‍ഷങ്ങള്‍ക്കു മുന്‍പ് ബൈപാസ് റോഡിന്റെ നിര്‍മാണത്തിനായി സര്‍വേ നടത്തുകയും പലപ്പോയായി റീ സര്‍വേ നടത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ പത്തു വര്‍ഷത്തോളമായി നമ്പരിട്ടു വച്ചുള്ള മാഹിയിലെ പ്രാന്തപ്രദേശമായ പള്ളൂര്‍ പാറാല്‍ എന്നിവിടങ്ങളില്‍ വസിക്കുന്ന നുറോളം കുടുംബങ്ങള്‍ അനുഭവിച്ചു വരുന്ന മാനസിക പീഡനത്തെ കുറിച്ചു ദ്രിശ്യ ശ്രാവ്യ മാധ്യമങ്ങളോ അച്ചടി മാധ്യമങ്ങളിലോ ഇതൊരു വിഷയമേ ആവാത്തത് കാരണം പുറം ലോകം ഇക്കാര്യം അറിയാറേയില്ല എല്ലാത്തിനും പ്രതികരിക്കുന്ന മലയാളി ഈ ഒരു പ്രശ്നം ഏറ്റെടുക്കാത്തതിന്റെ പ്രധാന കാരണം മാഹി കേന്ദ്ര ഭരണ പ്രദേശമായതാണ്.
97 total views

പക്ഷേഈ ഒരു ബൈ പാസ്സ് റോഡ് വരികയാണെഘില് ഏറ്റവും കുടുതല്‍ ഉപകാരം കേരളത്തില്‍ ഉള്ളവര്‍ക്കാണ് എന്ന സത്യം നമ്മുക്ക് വിസ്മരിക്കുവാന്‍ സാധിക്കുകയില്ല. കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് കേരളത്തിലെ ആളുകള്‍ക്ക് അര്‍ഹമായ തുക നല്കി ഭൂമി ഏറ്റെടുത്തു . പക്ഷെ നാളിതു വരേയും മാഹി നിവാസികള്‍ അനുഭവിക്കുന്ന ദുരിതത്തിനു പരിഹാരം കാണാന്‍ ആര്‍ക്കും താല്പര്യമില്ല – സ്വന്തം ഭുമി വില്‍ക്കുവാണോ അതില്‍ നിര്‍മാണ പ്രവര്ത്തനങള് നടത്താനോ , ഉള്ള കെട്ടിടങ്ങള്‍ അറ്റകുറ്റ പണികള്‍ നടത്താനോ പുതുക്കി പണിയാനോ കഴിയാതെ നശിക്കുന്ന കാഴ്ച്ചകള്‍ എത്രയോ..
ചെറിയ ചെറിയ സമരങ്ങള്‍ പലപ്പോഴായി ഉണ്ടാവാറുണ്ടെങ്കിലും അതോന്നും ആരും വക വെക്കാറില്ല , വലിയ ഒരു ജനകിയ സമരത്തിനു ആരും തന്നെ മുന്‍കൈ എടുക്കുന്നില്ല അത്തരം ഒരു ജന മുന്നേറ്റം നടത്താന്‍ ഇടതു വലത് കക്ഷികള്‍ക്ക് ആര്‍ക്കുംതന്നെ താല്പര്യമുള്ളത്ര ഒരു വോട്ട് ബാങ്ക് ഇവിടെ ഇല്ല എന്നുള്ളതാണ് യാതാര്‍ത്ഥ്യം . ഏറ്റെടുക്കപെട്ട ഇ ഭുമി അളന്നു തിട്ടപെടുത്തി നഷ്ട പരിഹാരം നല്കി സാധരണക്കാരായ സ്ഥല വാസികള്‍ അനുഭവിക്കുന്ന മാനസിക പീടനത്തിനു അറുതി വരുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു , വിഷയം ഇത്രയേറെ താമസിപ്പിച്ചു ലാഭം കൊയ്യാന്‍ കാത്തിരിക്കുന്ന കഴുകന് കണ്ണുകളെ നാം തിരിച്ചറിയാതെ പോവുന്നതിലുള്ള വേദനയും അമര്ഷമവും ഉള്ളില്‍ ഒതുക്കി ജീവിക്കുകയാണ് ഇ എളിയവനും
98 total views, 1 views today