fbpx
Connect with us

Cricket

ഈഡനിലെ ഇതിഹാസം – സഞ്ജു..

ക്രിക്കറ്റ് ചരിത്രത്തില്‍ തന്റെ സ്ഥാനം എങ്ങനെയാണു രേഖപ്പെടുത്തപ്പെടുക എന്ന് വി.വി.എസ് പെട്ടെന്ന് ആലോചിച്ചു പോയി.

 126 total views

Published

on

lak

(തുടര്‍ച്ചയായ 15 ടെസ്റ്റ് വിജയങ്ങളുമായി സ്റ്റീവ് വോ നയിക്കുന്ന ഓസ്‌ട്രേലിയന്‍ ടീം ഇന്ത്യയിലെത്തുന്നു. അവസാനത്തെ കടമ്പയായ ഇന്ത്യയെ മറി കടക്കാന്‍ . ആദ്യ ടെസ്റ്റില്‍ മുംബെയില്‍ അവര്‍ അനായാസമായി ഇന്ത്യയെ തോല്പിച്ചു 16 ടെസ്റ്റ് വിജയങ്ങള്‍ എന്ന റെകോര്‍ഡിനൊപ്പമെത്തുന്നു. തുടര്‍ച്ചയായ ടെസ്റ്റ് വിജയങ്ങളുടെ ലോക റെകോര്‍ഡ് സ്വന്തമാക്കാന്‍ ഒരേ ഒരു വിജയം മാത്രം മതി അവര്‍ക്ക്. ഈഡന്‍ ഗാര്‍ഡന്‍സില്‍ ഓസ്‌ട്രേലിയയുടെ വമ്പന്‍ സ്‌കോറിനു മുന്നില്‍ ഇന്ത്യ ആദ്യ ഇന്നിംഗ്‌സില്‍ തകരുന്നു.സ്റ്റീവ് ഇന്ത്യയെ ഫോളോ ഓണ്‍ ചെയ്യാന്‍ അയക്കുന്നു.സോ ഫാര്‍ സോ ഗുഡ് ..പിന്നീട് നടന്നതു ഇന്നു ചരിത്രമാണു. ക്കറ്റിന്റെ ചരിത്രത്തില്‍ സുവര്‍ണ ലിപികളില്‍ എഴുതി വക്കപ്പെട്ട ഒരു അദ്ധ്യായം.)

സ്റ്റീവന്‍ റോഡ്ജര്‍ വോ ,അതായിരുന്നു കംഗാരു സൈന്യത്തിന്റെ നായകന്റെ പേര്. അയാള്‍ ഇപ്പോള്‍ കൊല്‍ക്കത്തയിലെ തന്റെ ഹോട്ടല്‍ മുറിയില്‍ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുകയാണു. 2 ദിവസം കഴിഞ്ഞിരിക്കുന്നു ഈഡന്‍ ഗാര്‍ഡന്‍സിലെ മഹായുദ്ധം ആരം ഭിച്ചിട്ട്. നാളെ നിര്‍ണായകമായ മൂന്നാം ദിവസം . താന്‍ നയിക്കുന്ന ഈ സൈന്യത്തിന്റെ ജൈത്രയാത്ര തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഇതു വരെ ഈ രാജ്യത്തിന്റെ മേല്‍ ആധിപത്യം സ്ഥാപിക്കാന്‍ തനിക്ക് കഴിഞ്ഞിട്ടില്ല. ഓരോ തവണയും ലക്ഷ്യം അകന്നു പോകുകയാണു . ഇതു തന്റെ അവസാനത്തെ വരവായിരിക്കാം . ലോകത്തെ എക്കാലത്തെയും മികച്ച പടനായകന്‍ എന്ന വിശേഷണം തനിക്ക് ചാര്‍ത്തിത്തരാന്‍ ചരിത്രകാരന്മാര്‍ മടിച്ചു നില്ക്കുന്നതു ഈ ഒരേയൊരു കടമ്പ കടക്കാത്തത് കൊണ്ടാണെന്നു സ്റ്റീവ് മനസ്സിലാക്കി. ഇത്തവണ ഇല്ലെങ്കില്‍ ഇനിയൊരിക്കലുമില്ല എന്നു അയാള്‍ക്ക് നന്നായിട്ടറിയാം . ഓരോ തവണയും ഇന്ത്യകാര്‍ ഒരുക്കുന്ന സ്പിന്‍ പിച്ചുകള്‍ എന്നു പേരായ ചതിക്കുഴികളില്‍ പെട്ടു ജീവന്‍ നഷ്ടപെട്ട തന്റെ പോരാളികളെ അയാള്‍ സ്മരിച്ചു. നാളെ എല്ലാത്തിനും അവസാനമാകും .

മൂന്നാം ദിവസം ഈഡനിലെ ലക്ഷക്കണക്കിനു കാണികള്‍ക്കിടയിലേക്ക് ഇന്ത്യയുടെ ഓപ്പണര്‍മാര്‍ കടുത്ത സമ്മര്‍ദ്ദത്തില്‍ ഇറങ്ങിചെന്നു.ഡ്രസ്സിംഗ് റൂമില്‍ അപ്പോള്‍ വി.വി.എസ് ലക്ഷ്മണ്‍ ശാന്തനായിരുന്നു. അയാളുടെ കണ്ണുകള്‍ സ്റ്റേഡിയത്തിലാകെ ഉഴറി നടന്നു. അലറി വിളിക്കുന്ന ലക്ഷക്കണക്കിനു കാണികള്‍. 1996 ലോകകപ്പില്‍ ഒരു അഭിശപ്ത നിമിഷത്തില്‍ ഇന്ത്യയുടെ തോല്‍വി മുന്നില്‍ കണ്ടപ്പോള്‍ കലാപം സ്ര്യഷ്ടിച്ച അതേ കാണികള്‍. അയാള്‍ ചിന്തിക്കുകയായിരുന്നു. താന്‍ നേരിട്ട അവഗണനകളെപറ്റി. തന്റെ പ്രതിഭയെ മനപൂര്‍വം കണ്ടില്ലെന്നു നടിച്ച മേലാളന്മാരെ പറ്റി. ഒന്ന് മുതല്‍ ഏഴു വരെയുള്ള ബാറ്റിംഗ് പൊസിഷനുകളില്‍ അയാളെ സെലക്റ്റര്‍മാര്‍ പന്ത് തട്ടും പോലെ തട്ടികളിക്കുകയായിരുന്നു .ഇഷ്ടപൊസിഷനായ വണ്‍ ഡൌണ്‍ എന്നും അയാള്‍ക്ക് കിട്ടാക്കനി തന്നെയായിരുന്നു ഇന്നു രാവിലെ സൌരവ് തന്നോട് വണ്‍ ഡൌണ്‍ പൊസിഷനില്‍ ഇറങ്ങാന്‍ ആവശ്യപ്പെട്ടപ്പോള്‍ അയാള്‍ക്ക് അതു വിശ്വസിക്കാനായില്ല . സ്വന്തം കഴിവുകളില്‍ അയാള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടു തുടങ്ങിയിരുന്നു. എന്നിട്ടും അയാള്‍ തന്നെത്തന്നെ പറഞ്ഞു വിശ്വസിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു, നിഴലുകളെ വകഞ്ഞു മാറ്റാനുള്ള കഴിവു തനിക്കുണ്ടെന്നു. തനിക്കു വേണ്ടി അയാളുടെ സ്ഥിരം പൊസിഷന്‍ ഒഴിഞ്ഞു തന്ന ദ്രാവിഡിനെ ലക്ഷ്മണ്‍ ആശ്ചര്യത്തോടെ നോക്കുകയായിരുന്നു. ഈ കാലഘട്ടത്തിലും ഇങ്ങനെയൊരു കളിക്കാരനോ?ദ്രാവിഡ് എഴുന്നേറ്റ് അയാളുടെ അടുത്തേക്കു വന്നു.’സുഹ്ര്യത്തേ,ഇതു നിങ്ങള്‍ക്കുള്ള അവസരമാണു. നിങ്ങളുടെ പ്രതിഭയില്‍ സംശയിക്കുന്നവര്‍ക്കു മറുപടി കൊടുക്കാനുള്ള അവസരം .’

 

Advertisement

ചിന്തകളെ മുറിച്ചു കൊണ്ട് ലക്ഷ്മണ്‍ ഒരു ഗാനം കേള്‍ക്കാന്‍ തുടങ്ങി .അയാള്‍ക്ക് എറെ പ്രിയപ്പെട്ട ഗാനം .റോബി വില്യംസിന്റെ ‘ലെറ്റ് മി എന്റര്‍ടെയിന്‍ യു’ എന്ന ക്‌ളാസിക് . എന്തു കൊണ്ടാണു ആ ഗാനം തനിക്കു പ്രിയപ്പെട്ടതായത് എന്നു ഇന്നും അയാള്‍ക്കറിയില്ല. പക്ഷേ അയാളെ സ്‌നേഹിച്ച ഓസ്‌ട്രേലിയയിലെ ആരാധകര്‍ക്ക് അറിയാമായിരുന്നു. ലക്ഷ്മണ്‍ ക്രിക്കറ്റ് ലോകം കണ്ട കലാകാരന്മാരില്‍ അഗ്രഗണ്യനായിരുന്നു.അതു തിരിച്ചറിയാന്‍ സ്വന്തം നാട്ടുകാര്‍ മടിച്ചു നിന്നപ്പോള്‍ മറുനാട്ടുകാര്‍ അയാളിലെ പ്രതിഭയെ തിരിച്ചറിഞ്ഞു.

ആദ്യ വിക്കറ്റ് വീണപ്പോള്‍ ലക്ഷ്മണ്‍ ശാന്തനായി ഗ്രൌണ്ടിലേക്കു ഇറങ്ങിചെന്നു. അയാളുടെ വരവ് സ്റ്റീവിനെ അദ്ഭുതപ്പെടുത്തി. ദ്രാവിഡിനെയായിരുന്നു സ്റ്റീവ് പ്രതീക്ഷിച്ചത്. ഈഡന്‍ ഗാര്‍ഡന്‍സിലെ ചതുരംഗ പലകയില്‍ സൌരവിന്റെ ഈ നീക്കം തന്ത്രങ്ങളുടെ ആശാനായ സ്റ്റീവിനെ വിസ്മയിപ്പിച്ചു . ക്രീസിലെത്തി ലക്ഷ്മണ്‍ ഗാര്‍ഡ് എടുക്കുമ്പോള്‍ സ്റ്റീവിന്റെ ഹ്ര്യദയം അകാരണമായി മിടിച്ചു. സ്റ്റീവിന്റെ കണ്ണുകള്‍ ലോകം ബഹുമാനിക്കുന്ന തന്റെ പന്തേറുകാരില്‍ ഉഴറി നടന്നു. തന്റെ മാന്ത്രിക വിരലുകള്‍ കൊണ്ട് ഇന്ദ്രജാലം തീര്‍ക്കുന്ന മാന്ത്രികന്‍ ഷെയിന്‍ വോണ്‍ , ലോകം കണ്ട എക്കാലത്തെയും മികച്ച ഫാസ്റ്റ് ബൌളര്‍മാരില്‍ ഒരാള്‍ ഗ്‌ളെന്‍ മഗ്രാത്ത്. സ്റ്റീവ് ആശ്വാസത്തോടെ ചിരിച്ചു. മഗ്രാത്തിന്റെ ഓവറിലെ അവസാനത്തെ പന്ത് ലക്ഷ്മണ്‍ അനായാസമായി ഫ്‌ളിക്ക് ചെയ്തു , ഓഫ് സ്റ്റമ്പിനു പുറത്തു പതിച്ച പന്ത് മിഡ് വിക്കറ്റിലൂടെ ബൌണ്ടറി കടക്കുന്നതു കണ്ട് സ്റ്റീവ് അസ്വസ്ഥനായി. ജീസസിനെ അനുസ്മരിപ്പിക്കുന്ന രൂപമുള്ള ഗില്ലസ്പിയുടെ പന്തുകള്‍ ഗ്രൌണ്ടിന്റെ നാലു പാടും പറന്നു. സൌരവ് മുന്നോട്ട് നീക്കിയ കാലാള്‍ ബലി കഴിക്കപ്പെടാനുള്ളതല്ലായിരുന്നു എന്ന് സ്റ്റീവ് ഞെട്ടലോടെ തിരിച്ചറിഞ്ഞു .ആ കാലാള്‍ ചാവേറിന്റെ രൂപമെടുക്കുന്നത് സ്റ്റീവന്‍ റോഡ്ജര്‍ വോ ഞെട്ടലോടെ കണ്ടു നിന്നു .

രണ്ടാം വിക്കറ്റ് വീണപ്പോള്‍ ടെണ്ടുല്ക്കര്‍ സവ്യസാചിയെപ്പോലെ നടന്നടുത്തു. ഈഡന്‍ ഗാര്‍ഡന്‍സ് ഇളകി മറിഞ്ഞു. വന്നത് പോലേ തന്നെ അയാള്‍ മടങ്ങി. ആ ദിവസം അയാളുടേതായിരുന്നില്ല .സ്റ്റേഡിയം പെട്ടെന്നു നിശബ്ദമായി. ടെണ്ടുല്‍ക്കര്‍ നിരാശയോടെ തിരിഞ്ഞു നടക്കുമ്പോള്‍ സൌരവ് നിസ്സംഗനായി നോക്കിയിരിക്കുകയായിരുന്നു . ടെണ്ടുല്‍ക്കറുടെ മഹത്വത്തില്‍ സംശയമില്ലായിരുന്നെങ്കിലും സമ്മര്‍ദ്ദത്തില്‍ ഒരു യുദ്ധം ജയിപ്പിച്ചിക്കാനുള്ള അയാളുടെ കഴിവിനെ സൌരവ് എന്നും സംശയിച്ചിരുന്നു . സമ്മര്‍ദ്ദത്തില്‍ എന്നും പതറുന്ന ടെണ്ടുല്‍ക്കര്‍ എന്ന ഇതിഹാസത്തിന്റെ നിഴലില്‍ തങ്ങളുടെ കഴിവുകള്‍ തിരിച്ചറിയപ്പെടാതെ ഉഴലുന്ന പ്രതിഭകളെ പറ്റി ഓര്‍ത്തു പോയി സൌരവ് . തല ഉയര്‍ത്തിപ്പിടിച്ചു ബംഗാളിന്റെ രാജകുമാരന്‍ ഈഡനിലെ കാണികള്‍ക്കിടയിലേക്കു ഇറങ്ങി ചെന്നു. തങ്ങള്‍ അതിരറ്റ് സ്‌നേഹിക്കുന്ന തങ്ങളുടെ സ്വന്തം ‘ദാദ’ യുടെ വരവ് കാണികളെ ആവേശം കൊള്ളിച്ചു. ലക്ഷ്മണിന്റെ ബാറ്റിംഗ് കണ്ട് നില്ക്കുമ്പോള്‍ സൌരവ് അറിയാതെ മുഹമ്മദ് അസറുദ്ദീനെ ഓര്‍ത്തു പോയി.ഹൈദരാബാദില്‍ നിന്നും വന്ന ആദ്യത്തെ മാന്ത്രികന്‍ . അയാള്‍ ആണു ബാറ്റിംഗ് ഒരു കല ആണെന്നു ആദ്യമായി ലോകത്തിനു കാണിച്ചു കൊടുത്തത്. ഇപ്പോള്‍ ഇതാ ഈ ചെറുപ്പക്കാരന്‍ ,ശരിക്കും അസറിന്റെ ഒരു കാര്‍ബണ്‍ കോപ്പി. ഓണ്‍ സൈഡ് ഫ്‌ളിക്കുകളുടെ പൂര്‍ണത.ആ ദിവസം അവസാനിക്കുമ്പോള്‍ സൌരവും പുറത്തായിരുന്നു.

നാലാം ദിവസം തന്റെ അക്ഷൌഹിണി പടയെ അണിനിരത്തി സ്റ്റീവ് തയ്യാറായി. ലക്ഷ്മണും ദ്രാവിഡും ഇറങ്ങി വന്നപ്പോള്‍ എല്ലാ കണ്ണുകളും അവരിലേക്കായി. ഈഡന്‍ ജനത പരാജയം മുന്നില്‍ കണ്ടിട്ടും കൈ വെടിയാത്ത പ്രതീക്ഷകളുമായി കാത്തു നിന്നു. ക്രിക്കറ്റിനെ സ്‌നേഹിക്കുന്ന ഒരാള്‍ക്ക് ആ ദിവസം ഒരിക്കലും മറക്കാനാകില്ല. അലസമായി ഒരിന്ത്യന്‍ പരാജയം മുന്നില്‍ കണ്ടു കൊണ്ട് ടെലിവിഷന്‍ സെറ്റിനു മുന്നില്‍ ചടഞ്ഞിരുന്നവരെല്ലാം സ്റ്റീവന്‍ വോ നയിക്കുന്ന കംഗാരു പടയുടെ ധാര്‍ഷ്ട്യത്തെയും അവര്‍ ഇന്ത്യയെപോലുള്ള ടീമുകളുടെ മേല്‍ പുലര്‍ത്തുന്ന ആധിപത്യ സ്വഭാവത്തെയും മനസ്സില്‍ ശപിച്ചു കാണും . മാര്‍ച്ച് 14 നു ഇന്നത്തേത് പോലെ ചാനലുകള്‍ മാറ്റി മാറ്റി രസിക്കാനുള്ള ഓപ്ഷന്‍ ഇല്ലാത്തതു കൊണ്ട് മാത്രം ഏദന്‍ തോട്ടത്തിലെ ആ ടെസ്റ്റ് മത്സരത്തിലെ നാലാം ദിവസം കണ്ടിരുന്നവരേ സംബന്ധിച്ച് ഓസീസ് കളിക്കാരുടെ ബോഡി ലാംഗ്വേജ് ശരിക്കും ഇരിറ്റെട്ടിംഗ് തന്നെയായിരുന്നു. ഈഡന്‍ഗാര്‍ഡന്‍സില്‍ തിങ്ങി നിറഞ്ഞ കാണികളുടെ മുന്നിലിട്ട് ഇന്ത്യയെ കശാപ്പ് ചെയ്യുന്നതിലുണ്ടായിരുന്ന പറഞ്ഞറിയിക്കാനാകാത്ത ഒരു പ്രത്യേക സുഖം അവരുടെ ഓരോ ചലനങ്ങളിലും ഉണ്ടായിരുന്നു.

Advertisement

ക്രീസില്‍ നിന്നിരുന്ന ഹൈദരാബാദിയുടെയും കര്‍ണാടകക്കാരന്റെയും കഴിവുകളില്‍ പലര്‍ക്കും വിശ്വാസം ഉണ്ടായിരുന്നുമില്ല. ഗ്ലെന്‍ മഗ്രാത്തിനെതിരെ നിവര്‍ന്നു നിന്ന് ഒരു പുള്‍ ഷോട്ട് കളിക്കാനുള്ള ചങ്കുറപ്പ് ടെണ്ടുല്‍ക്കര്‍ ഉള്‍പ്പെടെ ഒരിന്ത്യന്‍ ബാറ്റ്‌സ്മാനും ഇല്ലെന്നു വിശ്വസിച്ചിരിക്കുമ്പോള്‍ ആ സിംഫണി ആരംഭിച്ചു കഴിഞ്ഞിരുന്നു. അതൊരു മാന്ത്രികന്റെ ജന്മ ദിവസമായിരുന്നു.. ലക്ഷ്മണ്‍ തന്റെ മാന്ത്രിക സഞ്ചി തുറന്ന് വിദ്യകള്‍ ഓരോന്നായി പുറത്തെടുത്തു. ഈഡനിലെ കാണികള്‍ തങ്ങളെ തന്നെ വിശ്വസിക്കാനാകാതെ എല്ലാം മറന്നിരിക്കുകയായിരുന്നു. അയാള്‍ അന്നു ബീഥോവന്‍ ആയി മാറുകയായിരുന്നു. തന്റെ ജീവിത്തിലെ ഒരിക്കലും മറക്കാനാകാത്ത നിമിഷങ്ങള്‍ക്കാണ് താന്‍ സാക്ഷ്യം വഹിക്കുന്നതെന്നു മനസ്സിലാക്കി ദ്രാവിഡ് ഒരറ്റത്ത് നിന്നു.. തന്റെ കണ്‍ മുന്നില്‍ നടക്കുന്ന അദ്ഭുതം അയാള്‍ ഒരു കൊച്ചു കുട്ടിയെപ്പോലെ കണ്ട് നിന്നു. തന്നെ ചുറ്റി വരിഞ്ഞ് നിന്ന നിഴലുകളില്‍ നിന്നും ലക്ഷ്മണ്‍ എന്ന കലാകാരന്‍ പുറത്തു കടക്കുകയായിരുന്നു. മഗ്രാതിനേയും ഷെയിന്‍ വോണിനെയും അയാള്‍ കളിക്കളത്തില്‍ കണ്ടില്ല. അയാള്‍ യുദ്ധം പ്രഖ്യാപിച്ചത് അതു വരെ തന്നെ ഒരു ശാപം പോലെ ഗ്രസിച്ചിരുന്ന നിര്‍ഭാഗ്യത്തോടായിരുന്നു. അയാളുടെ പോരാട്ടം തന്റെ പ്രതിഭയെ അംഗീകരിക്കാന്‍ മടിച്ചവര്‍ക്കെതിരെയായിരുന്നു. അദ്ദേഹത്തിന്റെ ഓരോ ഷോട്ടുകളും ഇന്ത്യന്‍ ക്രിക്കറ്റിലെ മേലാളന്മാരുടെ മുഖമടച്ചുള്ള അടിയായിരുന്നു.

തന്റെ പ്രതിഭയുടെ മിന്നലാട്ടങ്ങള്‍ മുഴുവനും 2 വര്‍ഷം മുന്പ് സിഡ്‌നിയില്‍ കാട്ടികൊടുത്തിട്ടും തന്നെ തീണ്ടാപാടകലെ നിര്‍ത്തിയ തമ്പുരാക്കന്മാരെ അയാള്‍ ഒരിക്കല്‍ കൂടെ ബോധ്യപ്പെടുത്തി കൊടുക്കുകയായിരുന്നു തന്നിലെ പ്രതിഭയുടെ തീവ്രത.. ഹൈദരാബാദിലെ ആ ഡോക്ടര്‍ ദമ്പതിമാരുടെ മകനു തോല്‍ക്കാനാകുമായിരുന്നില്ല . സ്റ്റെതസ്‌കോപ് കൈവെടിഞ്ഞ് ബാറ്റ് കയ്യിലെടുക്കാന്‍ തീരുമാനിച്ചത് തെറ്റായ തീരുമാനമായിരുന്നില്ലെന്നു അയാള്‍ക്ക് തന്റെ മാതാപിതാക്കളെ ബോധ്യപ്പെടുത്തണമായിരുന്നു. അവര്‍ക്കു വേണ്ടി മാത്രം , ലക്ഷ്മണ്‍ അന്നു തന്റെ മാന്ത്രിക ദണ്ട് ചുഴറ്റി . തന്റെ ചുറ്റും നടക്കുന്നതൊന്നും അയാള്‍ ശ്രദ്ധിച്ചതേയില്ല. കൈക്കുഴ ഉപയോഗിച്ച് കളിക്കുന്ന മനോഹരമായ ഓണ്‍ സൈഡ് ഫ്‌ളിക്കുകള്‍ ,സുന്ദരമായ കവര്‍ ഡ്രൈവുകള്‍ ,തകര്‍പ്പന്‍ സ്‌ക്വയര്‍ കട്ടുകള്‍ ,ഒന്നാന്തരം സ്ട്രയിറ്റ് ഡ്രൈവുകള്‍ എല്ലാം ഒത്തിണങ്ങിയ അനുപമമായ ഒരു ഇന്നിംഗ്‌സ് ആയിരുന്നു അത്. ബാറ്റ് കൊണ്ട് എങ്ങനെയാണു കവിത രചിക്കുന്നത് എന്നയാള്‍ ലോകത്തിനു കാണിച്ചു കൊടുത്തു. ഓരോ ഷോട്ടുകളിലും നിറഞ്ഞു നിന്ന കുലീനത എല്ലാവരെയും അദ്ഭുതപ്പെടുത്തി. മഗ്രാത്ത് ചീറിയടുത്തു. ഓഫ് സ്റ്റംപിനു പുറത്തെ കോറിഡോര്‍ ഓഫ് അണ്‍ സെര്‍ട്ടനിറ്റിയില്‍ ക്ര്യത്യതയോടെ ഒരു ഓവറിലെ 6 പന്തും പതിപ്പിക്കാന്‍ കഴിവുള്ള അയാള്‍ ലോകത്തെ എക്കാലത്തെയും മികച്ച ഫാസ്റ്റ് ബൌളര്‍മാരില്‍ ഒരാള്‍ ആയി വിലയിരുത്തപെടുന്നു .

ബാക് ഫുട്ടില്‍ നിസ്സാരമായ ഒരു പുള്‍ ഷോട്ടിലൂടെ മഗ്രാത്തിനെ ബൌണ്ടറി കടത്തിയപ്പോള്‍ നിയന്ത്രണം പോയ മഗ്രാത്ത് ശാപവാക്കുകള്‍ ഉരുവിട്ട് കൊണ്ട് ലക്ഷമണിനു നേരെ ചെന്നു. ലക്ഷ്മണ്‍ പതിയെ മുഖം തിരിച്ചു.മഹാനായ ആ ബൌളറുടെ വ്ര്യത്തികെട്ട ആ മുഖവും അയാള്‍ക്ക് പരിചിതമായിരുന്നു. സ്ലിപില്‍ നിന്നു കൊണ്ട് മൈക്കല്‍ സ്ലേറ്റര്‍ പറഞ്ഞ നിഘണ്ടുവിലില്ലാത്ത പദങ്ങള്‍ അയാളെ അലോസരപ്പെടുത്തിയില്ല. സ്റ്റീവ് വോ പന്ത് വീണ്ടും വോണിനു നേരെ എറിഞ്ഞു കൊടുത്തു .ഷെയിന്‍ വോണ്‍. . ക്രിക്കറ്റ് ലോകം കണ്ട എക്കാലത്തെയും മികച്ച മന്ത്രവാദി.. ലെഗ് സ്പിന്‍ എന്ന കലക്ക് മന്ത്രവാദത്തിന്റെ നിഗൂഡ സൌന്ദര്യം പകര്‍ന്നു കൊടുത്ത അമാനുഷന്‍. നൂറ്റാണ്ടിന്റെ പന്തെന്ന വിസ്മയം അയാളുടെ കൈവിരലുകലിലാണ് വിരിഞ്ഞത്. ഷെയിന്‍ വോണിന്റെ വരവ് ലക്ഷ്മണില്‍ യാതൊരു ഭാവ മാറ്റവും ഉണ്ടാക്കിയില്ല. ഒരു യോഗിയെപോലെ ശാന്തനായി അയാള്‍ ഷെയിന്‍ വോണ്‍ എന്ന മാന്ത്രികന്റെ നിഗൂഡത നിറഞ്ഞ പന്തുകളെ സ്റ്റെപ് ഔട്ട് ചെയ്ത് ഇന്‍ സൈഡ് ഔട്ട് കവര്‍ ഡ്രൈവിലൂടെ അതിര്‍ത്തി കടത്തി. ഷെയിന്‍ വോണ്‍ എന്ന ഇതിഹാസം അന്നു നിസ്സഹായനായിരുന്നു. അയാള്‍ തന്റെ ആവനാഴിയിലെ എല്ലാ ആയുധങ്ങളും എടുത്ത് പ്രയോഗിച്ചു. ഫ്‌ളിപ്പറുകളും ഗൂഗ്‌ളിയും ടോപ് സ്പിന്നറുകളും ലെഗ് ബ്രേക്കുകളും ഇടതടവില്ലാതെ പ്രവഹിച്ചു. പക്ഷേ ലക്ഷ്മണ്‍ അചഞ്ചലനായിരുന്നു. പിഴവുകളില്ലാത്ത പാദചലനങ്ങളോടെ അയാള്‍ വോണിനെ നിര്‍വീര്യനാക്കി. ഷാര്‍ജയില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ അമാനുഷികമായ ബാറ്റിംഗിനു മുന്നില്‍ വീണതിനു ശേഷം ഷെയിന്‍ വോണ്‍ അങ്ങനെയൊരു അവസ്ഥയില്‍ പെട്ടു പോകുന്നത് അപൂര്‍വമായ ഒരു കാഴ്ചയായിരുന്നു.

ഫ്‌ലൈറ്റ് ചെയ്യിക്കുന്ന പന്തുകള്‍ സ്റ്റെപ് ഔട്ട് ചെയ്ത് ഇന്‍സൈഡ് ഔട്ട് ഡ്രൈവുകളിലൂടെയും ഓണ്‍ സൈഡ് ഫ്‌ലിക്കുകളിലൂടെയും ബൌണ്ടറി കടത്തുന്ന ലക്ഷ്മണ്‍ പന്ത് ഒരല്‍പം ഷോര്‍ട്ട് ആയി പിച്ച് ചെയ്താല്‍ നിമിഷനേരം കൊണ്ട് ബാക്ക് ഫുട്ടില്‍ ഇറങ്ങി തകര്‍പ്പന്‍ പുള്‍ ഷോട്ടിലൂടെ പന്ത് അതിര്‍ത്തി കടത്തുന്ന കാഴ്ച. നിലവാരമുള്ള സ്പിന്‍ ബൌളിംഗിനെ എങ്ങനെ നേരിടണം എന്നുള്ളതിന്റെ ഒരു മാസ്റ്റര്‍ ക്ലാസ് എന്ന് ഇയാന്‍ ചാപ്പല്‍ പിന്നീട് വിശേഷിപ്പിച്ച ഇന്നിംഗ്‌സ്. ജെഫ് ബോയ്‌ക്കോട്ട് അപ്പോള്‍ കമന്ററി ബോക്‌സിലിരുന്നു വാക്കുകള്‍ക്കായി പരതുകയായിരുന്നു. അവസാനം ബോയ്‌കോട്ട് ഒരു വാചകത്തില്‍ എല്ലാം ഒതുക്കി.’തന്റെ പ്രതിഭ പുറത്ത് വരുന്ന ദിവസം ലക്ഷ്മണ്‍ ദൈവങ്ങള്‍ക്ക് പോലും കാഴ്ചയുടെ അമൂല്യമായ വിരുന്നൊരുക്കും ‘

Advertisement

200 എന്ന മാന്ത്രിക സംഖ്യ കടന്നപ്പോള്‍ ലക്ഷ്മണ്‍ ഒരു കൊച്ചു കുട്ടിയെപോലെ ആഹ്‌ളാദിച്ചു. ആദ്യം അയാളെ അഭിനന്ദിച്ചത് ഷെയിന്‍ വോണ്‍ ആയിരുന്നു. ഇരട്ട സെഞ്ച്വറിക്കു ശേഷം ബാറ്റ് ഉയര്‍ത്തുമ്പോള്‍ എഴുന്നേറ്റ് നിന്നു കയ്യടിക്കുന്നവര്‍ക്കിടയില്‍ തന്നെ അവഗണിച്ചവരുടെ മുഖങ്ങള്‍ അയാള്‍ കണ്ടു. അവര്‍ക്ക് നേരെ ബാറ്റ് ഉയര്‍ത്തി കാണിക്കുമ്പോള്‍ പോലും അയാളുടെ മുഖത്ത് ദേഷ്യമോ വെറുപ്പോ ഉണ്ടായിരുന്നില്ല . തന്റെ കപ്പല്‍ ഒരു മഞ്ഞു മലയില്‍ തട്ടി തകരുന്നത് കണ്ടിട്ടും പതറാതെ സ്റ്റീവ് വോ എന്ന തന്ത്രശാലിയായ സേനാനായകന്‍ അപാരമായ കൌശലത്തോടെ ഡിഫന്‍സീവ് ഫീല്‍ഡ് ഒരുക്കി റണ്ണൊഴുക്ക് തടയാന്‍ ശ്രമിച്ചു. ഓഫ് സൈഡ് ബൌണ്ടറികളില്‍ ഫീല്‍ഡര്‍മാരെ വിന്യസിച്ച് അയാള്‍ ലക്ഷ്മണെ വെല്ലുവിളിച്ചു. പക്ഷെ അന്നത്തെ ദിവസം ലക്ഷ്മണെ തടയാന്‍ അതൊന്നും പോരായിരുന്നു. മിന്നുന്ന ഷോട്ടുകള്‍ കൊണ്ട് ലക്ഷ്മണ്‍ സ്റ്റീവിനു മറുപടി നല്കി . 281ല്‍ ലക്ഷ്മണ്‍ വീണു . ഈഡന്‍ ഗാര്‍ഡന്‍സ് ഒരു നിമിഷം നിശബ്ദമായി . ലക്ഷ്മണ്‍ തിരിഞ്ഞു നടക്കുമ്പോള്‍ പെട്ടെന്നു ഈഡന്‍ ഗാര്‍ഡന്‍സിലെ ലക്ഷക്കണക്കിനു കാണികള്‍ പൊട്ടിത്തെറിച്ചു.അവര്‍ക്കറിയാമായിരുന്നു ഈഡനില്‍ അന്നു ഒരു ഇതിഹാസം രചിക്കപ്പെട്ടു കഴിഞിരിക്കുന്നു എന്നു.. ക്രിക്കറ്റ് ഉള്ള കാലത്തോളം എന്നും സ്മരിക്കപ്പെടുന്ന ഇതിഹാസം . ഈഡന്‍ ഗാര്‍ഡന്‍സ് ഒന്നടങ്കം എഴുന്നേറ്റു നിന്നു അയാളെ ആദരിച്ചു..’സ്റ്റാന്‍ഡിംഗ് ഒവേഷന്‍ ‘ ലക്ഷക്കണക്കിനു കാണികള്‍ക്കിടയില്‍ എല്ലാം തകര്‍ന്നു നില്ക്കുമ്പോഴും സ്റ്റീവ് വോക്ക് കയ്യടിക്കാതിരിക്കാനായില്ല. തന്റെ സ്വപ്നങ്ങള്‍ തകര്‍ത്തു കൊണ്ട് കടന്നു പോകുന്ന ആ ചെറുപ്പക്കാരന്റെ കണ്ണുകളിലേക്കു നോക്കി സ്റ്റീവ് നിര്‍ന്നിമേഷനായി നിന്നു. ആ ചെറുപ്പകാരന്റെ ഭാവി സ്റ്റീവ് ഉള്‍കണ്ണില്‍ കാണുകയായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റിനെ പറ്റി നന്നായറിയാമായിരുന്ന സ്റ്റീവ് വോ യുടെ മനസ്സ് മന്ത്രിച്ചു.നിങ്ങള്‍ ജനിച്ചത് തെറ്റായ കാലത്തിലാണു സുഹ്ര്യത്തേ.. നിങ്ങള്‍ക്ക് നന്ദികേടും അവഗണനയുമല്ലാതെ ഒന്നും പ്രതിഫലമായി കിട്ടാന്‍ പോകുന്നില്ല. നിങ്ങള്‍ ഇനിയും ഒരുപാട് മഹത്തായ പോരാട്ടങ്ങളില്‍ രാജ്യത്തെ ജയിപ്പിച്ചേക്കാം ,എങ്കിലും ഇന്ത്യന്‍ ക്രിക്കറ്റിലെ താര രാജകുമാരന്മാര്‍ക്കിടയില്‍ നിങ്ങളുടെ സ്ഥാനം എന്നും പിന്‍ബഞ്ചിലായിരിക്കും .

അവസരം കിട്ടുമ്പോഴെല്ലാം നിങ്ങള്‍ അപമാനിക്കപ്പെടും.നിങ്ങള്‍ക്കു വേണ്ടി ശബ്ദിക്കാന്‍ ഒരാളും ഉണ്ടാകില്ല. ഞങ്ങള്‍ നിന്നെ അംഗീകരിക്കുന്നു. പക്ഷേ ഒരിക്കലും നീ സ്വന്തം രാജ്യക്കാരാല്‍ അംഗീകരിക്കപെടില്ല. നിനക്കെന്നും സൂതപുത്രനായ കര്‍ണന്റെ വിധിയായിരിക്കും. സ്വപ്നത്തില്‍ നിന്നെന്ന പോലെ ലക്ഷ്മണ്‍ ഞെട്ടിയുണര്‍ന്നു. വര്‍ഷങ്ങള്‍ കടന്നു പോയിരിക്കുന്നു.ഇന്നയാള്‍ വിരമിച്ച കളിക്കാരനാണ്. സ്റ്റീവ് അന്നു പറയാതെ പറഞ്ഞത് എല്ലാം സത്യമായിരുന്നു എന്നു അയാള്‍ തിരിച്ചറിഞ്ഞു. ലോകത്തിലെ മികച്ച പോരാളികള്‍ മാത്രം അണിനിരക്കുന്ന ലോകകപ്പിലേക്ക് തനിക്ക് മാത്രം എന്ത് കൊണ്ട് പ്രവേശനം നിഷേധിക്കപ്പെട്ടു എന്നതു അയാള്‍ക്ക് ഇന്നും അഞ്ജാതമാണു. ലക്ഷ്മണിന്റെ സ്വപ്നമായിരുന്നു ഒരു വേള്‍ഡ് കപ്പില്‍ കളിക്കുക എന്നത്. അതയാള്‍ക്ക് നിഷേധിക്കപ്പെട്ടു. അയാളെ ഒഴിവാക്കിയാല്‍ ചോദിക്കാന്‍ ഒരാളും വരില്ലെന്നു ടീം മാനേജ്‌മെന്റിനു അറിയാമായിരുന്നു. ലോബികളുടെയും പരസ്യ കമ്പനികളുടെയും കോഴപ്പണത്തിന്റെയും സ്വാധീന വലയത്തിലമര്‍ന്നിരിക്കുന്ന ഒരു ക്രിക്കറ്റ് ബോര്‍ഡും അവരുടെ സ്തുതിപാഠകരും ഈ കളിയുടെ അന്തസത്തയെ തന്നെ ഇല്ലാതാക്കിയിരിക്കുന്നു.

ഓരോ പര്യടനം കഴിയുമ്പോഴും തന്റെ തലക്കു വേണ്ടി ഉയര്‍ത്തപ്പെടുന്ന കൈകള്‍ അയാളെ എന്നും അസ്വസ്ഥനാക്കിയിരുന്നു. ടീം പരാജയപ്പെടുമ്പോളെല്ലാം അവര്‍ അയാളുടെ മാത്രം ചോരക്കായി ദാഹിച്ചു. ദ്രാവിഡ് ഒരിക്കല്‍ നിരാശയോടെ തന്നോട് പറഞ്ഞത് ലക്ഷ്മണ്‍ ഓര്‍ത്തു.’നമ്മള്‍ ചെയ്യുന്നത് ഒരു നന്ദി കെട്ട പണിയാണു സുഹ്രുത്തേ.ചരിത്രത്തില്‍ നമ്മുടെ സ്ഥാനം എന്നും പുറകിലായിരിക്കും .നിങ്ങള്‍ ഞാന്‍ കണ്ടതില്‍ വച്ചേറ്റവും പ്രതിഭാശാലിയായ ബാറ്റ്‌സ്മാന്‍ ആണു. പക്ഷേ ഇന്ത്യന്‍ ക്രിക്കറ്റിനാവശ്യം എന്നും താരങ്ങളെയാണു’. നിര്‍ഭാഗ്യവശാല്‍ കൊല്‍ക്കത്ത ഒരിക്കലും അയാള്‍ അതുവരെ അനുഭവിച്ച അവഗണനകള്‍ക്ക് ഒരു അവസാനമായിരുന്നില്ല. ഇതിഹാസതുല്യമായ ആ ഇന്നിംഗ്‌സ് ഒരിക്കലും അയാളുടെ വിധിയെ മാറ്റി മറിച്ചുമില്ല .ഇന്ത്യന്‍ ക്രിക്കറ്റ് വീണ്ടും വിഗ്രഹാരാധനയില്‍ തന്നെ വിശ്വസിച്ചു.കൊല്‍കത്തക്ക് ശേഷം വീണ്ടും വി.വി.എസ് മധ്യനിരയുടെ അവസാനം തന്നെ പ്രതിഷ്ഠിക്കപ്പെട്ടു . അയാള്‍ക്ക് പരാതികളില്ലായിരുന്നു .

ലക്ഷ്മണ്‍ അടിമുടി മാന്യനായിരുന്നു.ക്രിക്കറ്റ് ലോകം കണ്ട അപൂര്‍വം നല്ല മനുഷ്യരില്‍ ഒരാള്‍.ലക്ഷ്മണിനെതിരെ എങ്ങനെ പന്തെറിയണം എന്നറിയാതെ താന്‍ കുഴങ്ങി എന്നു വോണ്‍ പിന്നീട് സമ്മതിച്ചു . മഗ്രാത്ത് ഈഡനിലെ ഇതിഹാസത്തെ പറ്റി തന്റെ ആത്മകഥയില്‍ വിവരിച്ചു.’ഞാന്‍ എങ്ങനെ പന്തെറിയുന്നു ,എവിടെ പന്തെറിയുന്നു എന്നതൊന്നും ലക്ഷ്മണു പ്രശ്‌നമായിരുന്നില്ല.പന്ത് എപ്പോഴും ബൌണ്ടറി തേടി പോയികൊണ്ടിരുന്നു.’ ഓസ്‌ട്രേലിയക്കാര്‍ ലക്ഷ്മണെ എന്നും ബഹുമാനിച്ചിരുന്നു.ഇന്ത്യന്‍ ടീം അവിടെ എത്തുമ്പോഴെല്ലാം അവര്‍ അയാളെ കാണാന്‍ ഒഴുകിയെത്തി.അവര്‍ അയാളെ ‘വെരി വെരി സ്‌പെഷ്യല്‍ ‘ എന്നു വിളിച്ചു.അയാളുടെ എറ്റവും വലിയ ആരാധകന്‍ ജോണ്‍ ഹൊവാര്‍ഡ് ആയിരുന്നു.ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി.ലക്ഷ്മണ്‍ എന്ന പേരു ക്ര്യത്യമായി ഉച്ചരിക്കാന്‍ അറിയില്ലെങ്കിലും അയാളുടെ കളി കാണാന്‍ ഹൊവാര്‍ഡ് ക്ര്യത്യമായി എത്തുമായിരുന്നു.

Advertisement

ഓര്‍മകളുടെ കുത്തിയോഴുക്കിനെ മുറിച്ചു കൊണ്ടയാള്‍ ടി.വിയിലേക്കു നോക്കിയപ്പോള്‍ അവിടെ ഒരു ലൈവ് പ്രോഗ്രാം നടക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച കളിക്കാരന്റെ വിടവാങ്ങല്‍ ചടങ്ങ്. താരാരാധനയുടെ കലാശക്കൊട്ട്. ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികള്‍ കണ്ണുനീരോടെ ആ ചടങ്ങ് കണ്ടിരിക്കുമ്പോള്‍ ടെണ്ടുല്‍ക്കറുടെ നാവില്‍ നിന്നു അയാളുടെ പേരും ഉതിര്‍ന്നു വീണു. ആ നിമിഷം അയാള്‍ അര്‍ഹതയുണ്ടായിട്ടും തനിക്ക് നഷ്ടമായ ആ നിമിഷങ്ങളെ കുറിച്ചോര്‍ത്തു പോയി. കരിയറിന്റെ അന്ത്യവിധി നാളില്‍ അയാള്‍ക്ക് കിട്ടിയ പ്രതിഫലം അയാളെ മാത്രമല്ല, അയാളെ സ്‌നേഹിക്കുന്നവരെയും വേദനിപ്പിച്ചു.മാന്യമായ ഒരു വിടവാങ്ങല്‍ പോലും നിഷേധിക്കപ്പെട്ട് പതിവുപോലെ ചവറ്റു കുട്ടയിലേക്ക് വലിച്ചെറിയപ്പെടുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ നന്ദികേടിന്റെ പുതിയൊരദ്ധ്യായം കൂടെ എഴുതി ചേര്‍ക്കപ്പെട്ടു.30 വെള്ളിക്കാശിനു അയാളെ ഒറ്റിക്കൊടുത്തവരില്‍ അയാളുടെ കൂടെ വിയര്‍പ്പിന്റെ ബലത്തില്‍ ടെസ്റ്റ് ക്രിക്കറ്റിന്റെ നെറുകയില്‍ നായക വേഷം കെട്ടിയാടിയ മഹേന്ദ്രജാലക്കാരനും ഉണ്ടായിരുന്നു. സഞ്ജയ് മഞ്ജരേക്കറെ പോലെയുള്ള പരാജയപ്പെട്ട പഴയ കളിക്കാരുടെ ആക്രമണങ്ങള്‍ അയാളെ അപമാനിക്കുന്ന തരത്തിലായിരുന്നു. കൂടുതല്‍ അപമാനം ഏറ്റു വാങ്ങാന്‍ നില്‍ക്കാതെ സ്വയം പാഡഴിക്കുമ്പോള്‍ അയാള്‍ പതിവുപോലെ നിശബ്ദനായിരുന്നു. ആത്മനിന്ദയും വെറുപ്പും ലക്ഷ്മണിന്റെ കണ്ണുകളില്‍ ഒരു നീര്‍മണികളായി ഉരുണ്ടു കൂടി.ആ നീര്‍മണികള്‍ സ്വയമറിയാതെ പെയ്തിറങ്ങുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ വിടവാങ്ങല്‍ സുവര്‍ണ ലിപികളില്‍ എഴുതി ചേര്‍ക്കപ്പെടുകയായിരുന്നു.

ക്രിക്കറ്റ് ചരിത്രത്തില്‍ തന്റെ സ്ഥാനം എങ്ങനെയാണു രേഖപ്പെടുത്തപ്പെടുക എന്ന് വി.വി.എസ് പെട്ടെന്ന് ആലോചിച്ചു പോയി. റെക്കോര്‍ഡ് ബുക്കുകളില്‍ അയാളെ നാം കണ്ടെന്നു വരില്ല. ക്രിക്കറ്റിലെ മഹാരഥന്മാരുടെ പേരുകള്‍ ഉരുവിടുന്ന വരും തലമുറയിലെ ഒരു ക്രിക്കറ്റ് പ്രേമിയും അയാളെ ഓര്‍ത്തെന്നും വരില്ല .പക്ഷേ ക്രിക്കറ്റ് എന്ന ഗെയിം നിലനില്‍ക്കുന്നിടത്തോളം കാലം ഈഡന്‍ ഗാര്‍ഡന്‍സിലെ അയാളുടെ ആ മഹത്തായ ഇന്നിംഗ്‌സ് സ്മരിക്കപ്പെടും . ഈഡന്‍ ഗാര്‍ഡന്‍സില്‍ അന്ന് തടിച്ചു കൂടിയ ആയിരങ്ങളില്‍ ഒരാള്‍ പോലും അയാളെ മറക്കില്ല.ഈഡനിലെ ഓരോ തരി മണ്ണും അയാളെ ഓര്‍ക്കും.ഫേസ്ബുക്കില്‍ തലേ ദിവസം കണ്ട ഒരു പോസ്റ്റ് അയാള്‍ പെട്ടെന്നു ഓര്‍ത്തു പോയി..’പ്രതിഭയെ അംഗീകരിക്കുന്നതിനും അവരെ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടതു ഒരു വിശാലമായ മനസ്സാണു.നിങ്ങളെ അവര്‍ അംഗീകരിക്കുന്നില്ലെങ്കില്‍ ഉറപ്പിക്കുക,നിങ്ങളുടെ പ്രതിഭയെ അവര്‍ ഭയക്കുന്നു.’ ടെണ്ടുല്‍ക്കര്‍ എന്ന ബ്രാന്‍ഡ് നെയിമിന്റെ വിടവാങ്ങല്‍ ചടങ്ങ് നടക്കുന്ന സ്‌ക്രീനിലേക്ക് നോക്കി ആത്മനിന്ദയോടെ ലക്ഷ്മണ്‍ റിമോട്ടില്‍ വിരലമര്‍ത്തി ചാനല്‍ മാറ്റി..അവിടെ റോബി വില്യംസ് പാടുകയാണു…..ലെറ്റ് മി എന്റര്‍ ടെയിന്‍ യൂ…

‘If you get Dravid, great. If you get Sachin, brilliant. If you get Laxman, it’s a miracle.’ Steve Waugh

 

Advertisement

 127 total views,  1 views today

Advertisement
Entertainment3 hours ago

നാദിർഷാ – റാഫി കൂട്ടുകെട്ടിൽ പുതിയ ചിത്രം ഒരുങ്ങുന്നു

knowledge3 hours ago

കുതിര മനുഷ്യരുമായി ഇങ്ങാറുണ്ട്, എന്നാൽ ഇതിനോട് സാമ്യം തോന്നുന്ന സീബ്രയെ നമുക്കു ഇണക്കുവാൻ സാധിക്കില്ല

Entertainment3 hours ago

നടി അനിഖ സുരേന്ദ്രനെതിരെ സൈബർ സദാചാരവാദികൾ

Entertainment3 hours ago

ലാൽ ജോസിന്റെ തിരിച്ചു വരവ് എന്നൊന്നും പറയാൻ പറ്റില്ലെങ്കിലും പഴയ ലാൽ ജോസ് എങ്ങും പോയിട്ടില്ല

message4 hours ago

ഒരു ശ്രീകൃഷ്ണജയന്തി സന്ദേശം

Entertainment4 hours ago

നമ്മുടെ ഫിങ്കർ ടിപ്പ് കൊണ്ടു നാം നിയന്ത്രക്കുന്ന നമ്മുടെ ഡിജിറ്റൽ വേൾഡിന്റെ കഥ

Entertainment4 hours ago

“ഇടയ്ക്ക് തോന്നി ഇയാളെ കോമാളിയാക്കി വിടുമോ എന്ന് പക്ഷേ അതുണ്ടായില്ല”

Entertainment5 hours ago

മജീദിനെ നമ്മൾ എവിടെയൊക്കെയോ കണ്ടിട്ടുണ്ടാവണം…ചിലപ്പോൾ നമ്മൾ തന്നെ ആയിരുന്നിരിക്കാം

Entertainment5 hours ago

യുവത്വം ആഗ്രഹിക്കുന്ന ഒരു ചിത്രമാണ് “തല്ലുമാല “, ആ ആഘോഷത്തിൽ നമുക്കും പങ്കു ചേരാം

Entertainment5 hours ago

ഡെന്നിസ് ജോസഫിന്റെ അധ്യാപകനായിരുന്ന ബാബു നമ്പൂതിരി നിറക്കൂട്ടിലെ വില്ലനായ കഥ

Entertainment6 hours ago

ഡബിൾ ബാരലിന്റെ അതെ അച്ചിലാണ് സത്യത്തിൽ തല്ലുമാലയും വാർത്തിരിക്കുന്നത്

Entertainment8 hours ago

യുകെ, അയർലന്റ് റിലീസിന്റെ ഭാഗമായുള്ള പോസ്റ്ററുകളിൽ ‘കുഴിയില്ല’

Entertainment4 weeks ago

“സിനിമയിൽ കാണുന്ന തമാശക്കാരനല്ല പ്രേംകുമാറെന്ന് നേരത്തെതന്നെ തോന്നിയിരുന്നതാണ്”

Entertainment3 weeks ago

ആഞ്‌ജലീന ജോളിയുടെ നഗ്‌നത പരിധികളില്ലാതെ ആസ്വദിക്കാനൊരു ചിത്രം – ‘ഒറിജിനൽ സിൻ’

SEX3 weeks ago

ഓ­റല്‍ സെ­ക്സ് ചെ­യ്യു­മ്പോള്‍ പങ്കാ­ളി തന്നെ ഉള്‍­ക്കൊ­ണ്ടു എന്ന തോ­ന്ന­ലാ­ണ്​ ഉണ്ടാ­കു­ന്ന­ത്

SEX1 month ago

ആഴ്ചയിൽ രണ്ടുദിവസം ഓറൽ സെക്സിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് ഈവിധ ഗുണങ്ങൾ ലഭിക്കും

SEX2 months ago

യോനിക്കുള്ളിൽ ഭഗശിശ്നികയേക്കാൾ മാന്ത്രികമായ ഒരു അനുഭൂതി കേന്ദ്രം ഒളിച്ചിരിക്കുന്നെന്ന് ഡോ. ഏണസ്റ്റ് ഗ്രാഫെൻ ബർഗ് കണ്ടെത്തി

Entertainment3 weeks ago

അവളുടെ ശരീരത്തിന്‍റെ ഓരോ ഇഞ്ച് സ്ഥലത്തെയും വിടാതെ പിന്തുടരുന്നുണ്ട് ഒളിഞ്ഞുനോട്ടക്കാരനായ ക്യാമറ

SEX2 months ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

Entertainment1 month ago

പാൻ സൗത്ത് ഇന്ത്യൻ ഹീറോയിനായി ഒന്നര പതിറ്റാണ്ടിലേറെ നിറഞ്ഞ് നിന്ന ലക്ഷ്മി

Featured3 weeks ago

സ്ത്രീകളുടെ രതിമൂർച്ഛയ്ക്കും ഒരു ദിനമുണ്ട്, അന്താരാഷ്ട്ര വനിതാ രതിമൂർച്ഛാ ദിനം

SEX2 months ago

വദനസുരതം സ്ത്രീകള്‍ക്കു നല്ലതാണ്

Entertainment4 weeks ago

“ലിബർട്ടി ബഷീറും മഞ്ജു വാര്യരും ഗൂഢാലോചന നടത്തിയതിന്റെ ഫലമായി ഉണ്ടാക്കിയതാണ് നടിയെ ആക്രമിച്ച കേസ്” ദിലീപിനെതിരെ മാനനഷ്ടക്കേസ്

SEX1 month ago

പുരുഷന്മാരുടെ ലിംഗവലിപ്പം, സ്ത്രീകൾ ആഗ്രഹിക്കുന്നതെന്ത് ? സത്യവും മിഥ്യയും

Entertainment9 hours ago

‘സിയ’ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി

Entertainment11 hours ago

തീയറ്ററിൽ നിന്ന് ഇറങ്ങി ഓടാൻ തോന്നിയ പാട്ട്, പതിയെ വൈറൽ ആകുന്നു, ട്രെൻഡ് ആകുന്നു

Entertainment1 day ago

വിജയ് ആന്റണി നായകനായ ‘Kolai’ ഒഫീഷ്യൽ ട്രെയിലർ

Entertainment2 days ago

പത്തൊമ്പതാം നൂറ്റാണ്ട് മേക്കിം​ഗ് വീഡിയോ പുറത്തിറക്കി

Entertainment2 days ago

ജിയോ ബേബിയുടെ സിനിമ ആയതുകൊണ്ടുതന്നെയാണ് ചിത്രത്തിന് പ്രതീക്ഷ നൽകുന്നതും

Entertainment2 days ago

ലാൽ ജോസ് സംവിധാനം ചെയ്ത “സോളമന്റെ തേനീച്ചകൾ” ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment3 days ago

റോഷൻ മാത്യു – സ്വാസിക ചൂടൻ രംഗങ്ങളോടെ ചതുരം ടീസർ 2 പുറത്തിറങ്ങി

Entertainment3 days ago

ജിബു ജേക്കബ് സുരേഷ് ഗോപി ചിത്രം ‘മേ ഹൂം മൂസ’ യിലെ ആദ്യ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി

Entertainment3 days ago

സീതാരാമം വൻവിജയമാകുന്നു, 50കോടി പിന്നിട്ടു, ആഹ്ലാദനൃത്തം ചവിട്ടി ദുൽഖർ

Entertainment3 days ago

‘മായാമഞ്ഞിൻ…’ പാപ്പന്റെ വീഡിയോ സോം​ഗ് പുറത്തുവിട്ടു

Entertainment3 days ago

രാജ കൃഷ്ണ മേനോൻ (Airlift Fame) സംവിധാനം ചെയ്ത ‘Pippa’ ഒഫീഷ്യൽ ടീസർ

Entertainment4 days ago

‘പാലാപ്പള്ളി തിരുപ്പള്ളി…’ക്കു ചുവടുവച്ചു സൂപ്രണ്ടും മെഡിക്കൽ ഓഫീസറും, ഷെയർ ചെയ്തു മന്ത്രി വീണാ ജോർജ്

Advertisement
Translate »