ഈശ്വരാ..ഇവിടെ നിന്നും എങ്ങനെയൊന്ന് തലയൂരും എന്ന് ചിന്തിച്ചു പോകുന്ന നിമിഷങ്ങള്‍.!

200

Untitled-1

ചിലപ്പോള്‍ നമ്മള്‍ ചെന്ന് പെട്ടു പോകുന്ന ചില ആവസരങ്ങള്‍ ഉണ്ട്, അല്ല അവസ്ഥകള്‍ ഉണ്ട്..പെട്ടും പോയി ഇറങ്ങാനും പറ്റുന്നില്ല, എന്നാല്‍ ഇറങ്ങുകയും വേണം, അങ്ങനെ നമ്മള്‍ ആകെ അവിയല്‍ പരിവമാകുന്ന ചില ശോച്ചനീയാവസ്ഥകള്‍.! നമ്മള്‍ എല്ലാവരും ഈ പറയുന്നതില്‍ ഏതെങ്കിലും ഒക്കെ അവസ്ഥയിലൂടെ ജീവിതത്തില്‍ കുറഞ്ഞത് ഒരു പത്ത് തവണയെങ്കിലും കടന്നുപോയിട്ടുണ്ടാകുമെന്ന് ഉറപ്പാണ്…

ഒരു പൊതുസുഹൃത്ത് എന്ന നിലയില്‍ ഒരു ഭാര്യയുടേയും ഭര്‍ത്താവിന്‍റെയും അടി സോള്‍വ് ചെയ്യാന്‍ പോയി, അവസാനം ഏത് സൈഡില്‍ നിന്ന് എന്ത് പറയണം എന്ന് അറിയാന്‍ വയ്യാതെ പകച്ചു നില്‍ക്കുന്ന അവസ്ഥ. സോള്‍വ് ചെയ്യാന്‍ ചെന്ന സുഹൃത്തിന്റെ പേരില്‍ അവിടെ വച്ച് അടുത്ത അടി തുടങ്ങിയാല്‍ അതും കണ്ടു നില്‍ക്കേണ്ട ദുരവസ്ഥ.!

നിങ്ങളുടെ ഭാവിയെ പറ്റി, ഉപരിപഠനത്തെ പറ്റി മാതാപിതാക്കള്‍ നാട്ടുകാരോട് ചര്‍ച്ച ചെയ്യുന്നത് കേട്ടിരിക്കേണ്ടി വരുമ്പോള്‍ തോന്നുന്ന ഒരു വികാരം..അതും ഒരു അവസ്ഥ തന്നെയാണ് അല്ലെ ?

“എന്റെ അടുത്ത സുഹൃത്താണ്, ഒന്ന് നോക്കിക്കോളണെ” എന്ന് പറഞ്ഞു ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു വ്യക്തിയെ നമ്മുടെ അടുത്ത് ഏല്‍പ്പിച്ചിട്ട് സുഹൃത്ത് പോയാല്‍ ഉണ്ടാകുന്ന അവസ്ഥ. അദ്ദേഹത്തോട് എന്ത് പറയണം, എന്ത് ചോദിക്കണം എന്നൊക്കെ ആലോചിച്ചു കൈയ്യിലെ വാച്ചില്‍ മിനിറ്റിനു മിനിട്ടിനു നോക്കിയിരിക്കുന്ന അവസ്ഥ…

ഒരു തമാശ കേട്ട് നിങ്ങള്‍ കുടുകുടെ പൊട്ടി ചിരിച്ച ശേഷം മറ്റാരും ആ തമാശയില്‍ പ്രതികരിച്ചില്ലയെന്ന്‍ മാത്രമല്ല എല്ലാവരും തന്നെ തന്നെയാണ് നോക്കുന്നത് എന്ന് കൂടിയറിയുമ്പോള്‍..അവിടെ നിന്ന് വെന്ത് ഉരുകുമല്ലേ ?

നിങ്ങളുടെ വയറു പുറപ്പെടുവിക്കുന്ന ചില ശബ്ദങ്ങള്‍ നാലാളുകള്‍ കേട്ടാല്‍ ? ഒരു പൊതുസദസ്സില്‍ വച്ചാണ് വയറിന്റെ മിമിക്ക്രിയെങ്കില്‍ എല്ലാം കഴിഞ്ഞു…

നിങ്ങള്‍ക്ക് അറിഞ്ഞുകൂടാത്ത ചില സമയത്ത് കേട്ട്കേള്‍വി പോലുമില്ലാത്ത കാര്യങ്ങളെ കുറിച്ച് നിങ്ങളുടെ രണ്ട് സുഹൃത്തുക്കള്‍ സംസാരിക്കുന്നു. അവിടെ നിങ്ങളുമുണ്ട്. ഹോ..ആ ഒരു അവസ്ഥയെ പറ്റി ചിന്തിക്കാന്‍ കൂടെ വയ്യ അല്ലെ ?

ഫാമിലിയായിരുന്നു ഒരു സിനിമ കാണുന്നു..ദേ വരുന്നു ഒരു ഐറ്റം ഡാന്‍സ് അല്ലെങ്കില്‍ ഒരു കുളി സീന്‍..! ഈശ്വര…രക്ഷിക്കണേ എന്ന് പറഞ്ഞു കണ്ണ് പൊത്തുന്ന നിങ്ങളുടെ അവസ്ഥയലോചിച്ചു ചിരിക്കുന്ന എന്റെ അവസ്ഥ…

എല്ലാവരുടെയും മുന്നില്‍ വച്ച് ഒന്ന് തെന്നി വീണാല്‍, സഹിക്കാം, ചിലര്‍ കൂളായി എഴുന്നേറ്റ് പോകും..പക്ഷെ വലിയ ഹോട്ടലില്‍ കയറി കഴിച്ച ശേഷം പേഴ്സ് എടുക്കാന്‍ മറന്നു എന്ന് സത്യം മനസിലാക്കുമ്പോള്‍..അതു കുറച്ചു ഭീകരമായിരിക്കും.

ഇതുപോലെ എത്ര എത്ര അവസ്ഥകള്‍…എല്ലാത്തിനും ഒരു നല്ല ഉത്തരമുണ്ട്..തൊലികട്ടിയുണ്ടെങ്കില്‍ എന്ത് അവസ്ഥ..എല്ലാം സിമ്പിള്‍ അല്ലെ ?