ഈ അവധി കാലത്ത്

0
238

ഹൈവേയില്‍ കൂടി കാര്‍ കുതിച്ചുപായുകയാണ്. എയര്‍പോര്‍ട്ട് ലക്ഷ്യമാക്കി. വിഷു ഒക്കെയും കെങ്കേമമായി ആഘോഷിച്ചു. ഇനി യാത്രയാണ്, എത്ര നാളായി ഈ യാത്ര തുടങ്ങിയിട്ട്? പഠിത്തം കഴിഞ്ഞു കമ്മ്യൂണിസവും മറ്റും തലയ്ക്കു കയറിയപ്പോള്‍ വീടുകാര്‍ വിട്ടതാണ് പ്രവാസ ലോകത്തേക്ക്. നാട്ടില്‍ നിന്നാല്‍ വല്ലവന്റെയും കത്തിക്കുള്ളില്‍ ആകുമെന്ന് അവര്‍ ഭയന്ന് ആരൊക്കെയോ കാലുപിടിച്ചു വിസ ഒപ്പിച്ചതാണ്. ആദ്യം ഒക്കെ വലിയ വിഷമമായിരുന്നു. പക്ഷെ എന്നില്‍ നല്ലൊരു മനുഷ്യനും അധ്വാനിയും ഉണ്ടായപ്പോള്‍ ജോലി കയറ്റങ്ങള്‍ കിട്ടി.

നാട്ടില്‍ വന്നു രണ്ടു മാസമായി, ഒരു മാസമേ ലീവ് ഉള്ളു. ഓരോ കാരണങ്ങള്‍ പറഞ്ഞു വിശുവരെ നീട്ടി. നാളെ ജോയിന്‍ ചെയ്യണം. പുതിയ എം ഡി ചൂടനാണ്‌. ലീവ് കൂട്ടിയത് അയാള്‍ക്ക് ഇഷ്ടപെട്ടില്ല എന്ന് നജീബ് പറഞ്ഞിരുന്നു. നാളെ ചെന്നിലെങ്ങില്‍ ഡിസ്മിസ്സ്‌ ആണ്. ഇന്നലെയും കമ്പനിയില്‍ നിന്നും വിളിച്ചു പറഞ്ഞു. ഒക്കെയും പോയിട്ട് ശരി യാക്കം. ജോലിയൊക്കെ വേഗം ചെയ്യുന്നതിനാല്‍ എം.ഡി തണുക്കും അയാള്‍ക്ക്‌ നല്ല മതിപ്പുണ്ടാക്കി കൊടുക്കണം.

ഫ്ലൈറ്റ് രണ്ടു മണിക്കാണ്, പതിനോന്നിനെങ്ങിലും ചെല്ലണം. ഇനിയും സമയമുണ്ട്. അയാള്‍ പുറത്തേക്കു നോക്കിയിരുന്നു. സ്പീഡില്‍ ഓടി കൊണ്ടിരുന്ന കാര്‍ പെട്ടെന്ന് സ്ലോ ആയി, എന്താണ് ശശി? ഡ്രൈവര്‍ കൂട്ട് കാരനാണ്.

അറിയില്ല ബ്ലോക്ക്‌ ആണ്, ആക്സിടെന്റ്റ് ആണെന്ന് തോനുന്നു

ഉള്ളൊന്നു കിടുങ്ങി, അപകടം എന്നും ഒരു നടുക്കമാണ്. പുതിയ ചിന്തകളും പ്രതീക്ഷകളും ആയി വീട് വിട്ടിരങ്ങിയവന്‍ ശവമായോ വികലനായോ തിരിച്ചെത്തുന്ന അവസ്ഥ. കാര്‍ പതിയെ പോകുന്നു. അയാള്‍ കണ്ടു ലോറി ക്കടിയില്‍ പിടയുന്ന ഒരു ശരീരം. ജനങ്ങള്‍ കൂടിയിരിക്കുന്നു ആരും ഹെല്പ് ചെയ്യുനില്ല. ചിലര്‍ മൊബൈലില്‍ പകര്‍ത്തുന്നു. സാക്ഷര കേരളത്തിന്റെ മൂല്യച്ചുതിയില്‍ അയാള്‍ക്ക് ലജ്ജ തോന്നി. അയാള്‍ ഡോര്‍ തുറന്നു ചാടിയിറങ്ങി. കാര്‍ നിര്‍ത്തിയിട്ടു പോലുമില്ലായിരുന്നു. അയാള്‍ അവിടേക്ക് ഓടി. അയാളെ വലിച്ചെടുത്തു. അന്നേരം ആരൊക്കെയോ സഹായിചിരിക്കണം.

ശശി ഹോസ്പിറ്റലിലേക്ക് വിടൂ..

സംശയത്തോടെ അവന്‍ നോക്കി. എന്റെ വെപ്രാളം കണ്ടോ എന്തോ അവന്‍ ഒന്നും പറഞ്ഞില്ല. ആരെങ്ങിലും കയറാന്‍ പരെഞ്ഞെങ്കിലും ആരും കയറിയില്ല. എല്ലാവര്ക്കും നിയമത്തെ പേടി, അതിന്റെ നൂലാമാലകളെ.

അഡ്മിറ്റ്‌ ചെയ്യാന്‍ നൂലാമാലകള്‍. ഒക്കെ പെട്ടെന്ന് ചെയ്തു, പക്ഷെ അപ്പോഴേക്കും അയാള്‍ ഈ ലോകം വിട്ടു പോയിരുന്നു. കുറച്ചുകൂടി നേരത്തെ വന്നിരുനെങ്ങില്‍ അയാളെ രക്ഷിക്കാമായിരുന്നു. ഡോകടര്‍ പറഞു, ചോര കുറെ വാര്‍ന്നു പോയി. വെരി സോറി. കണ്ണീരോടെ പോകാനൊരുങ്ങിയപ്പോള്‍ അവര്‍ തടഞ്ഞു. അങ്ങിനെ പോകാനാവില്ല കുറെ ഫോര്മാളിടീസ് ഉണ്ട്. ഇപ്പോള്‍ അങ്ങിന ഒന്നും ഇല്ലെന്നു ശശി വാദിച്ചു. ഗവണ്മെന്റ് പുതിയ നിയമം കൊണ്ടുവന്നെന്നും. അതൊക്കെ പോലീസെ പറയുമെന്നും കാര്യത്തോടടുക്കുമ്പോള്‍ അവര്‍ മുഖം മാറ്റുമെന്നും അവര്‍ തിരിച്ചു പറഞ്ഞു. ഗള്‍ഫിലേക്ക് പോകേണ്ടാവനാനെന്നും ഇന്ന് അവസാന ദിവസമാണെന്നും ഒരു സഹായം ചെയ്തതാന്നും ഒക്കെ പറഞ്ഞെങ്കിലും അവര്‍ പിടിച്ചു വെച്ച്. പോലീസെ വന്നു, കാര്യങ്ങള്‍ പറഞ്ഞു. ചോദ്യങ്ങള്‍ ആരംഭിച്ചു. സത്യം പറഞ്ഞെങ്കിലും വീണ്ടും വീണ്ടും പിന്നെയും നൂലാമാലകള്‍. സമയം പോയികൊണ്ടിരുന്നു. അവസാനം ഉന്നത അധികാരി വന്നു. അയാളുടെ കുറെ ചോദ്യങ്ങള്‍.

കരഞ്ഞു വിളിച്ചുവന്നവര്‍ അയാളുടെ ബന്ധുക്കള്‍ ആവാം. ചിലര്‍ വന്നു എന്നെ തട്ടി. കണ്ണീര്‍ തൂവുന്ന അവരുടെ മുഖം എന്തോ പറയണമെന്ന് തോന്നിച്ചു. എല്ലാം കഴിഞ്ഞു ഹോസ്പിറ്റലില്‍ നിന്നും പോരുമ്പോള്‍ സന്ധ്യയായി. നഷ്ട്ടപെട്ട ജോലി, ഇല്ലാതാവുന്ന ആഡംബര ജീവിതം ഒന്നും അയാളെ വിഷമിപ്പിച്ചില്ല കുറച്ചുകൂടി നേരത്തെ അയാളെ ആരെങ്ങിലും ആശുപത്രിയില്‍ എത്തിച്ചു വെങ്ങില്‍. അത് മാത്രം ആയിരുന്നു അയാള്‍ ചിന്തിച്ചു കൊണ്ടിരുന്നത്. നമ്മുടെ നാട്ടിന്റെ ഈ ദുരവസ്ഥ യെ കുറിച്ചോര്‍ത്തു അയാള്‍ വേദനിച്ചു. എന്ത് കൊണ്ട് നമ്മുടെ നാട് മാത്രം നന്നവുനില്ലെന്നു അയാള്‍ക്ക്‌ മനസ്സിലായി. ഗാന്ധിസമോ കമ്മ്യൂണിസവും ലെനിനിസമോ അല്ല അനുകമ്പയും സഹാനുഭൂതിയും മാത്രമാണ് മനുഷ്യനില്‍ കുത്തി വേക്കെണ്ടാതെന്നും അയാള്‍ക്ക്‌ മനസ്സിലായി. ഒപ്പം മാനുഷന് ഉപകാരമില്ലാത്ത നിയമ ത്തിനോട് അയാള്‍ക്ക് വെറുപ്പ്‌ തോന്നി.

Previous articleപ്രഭാതസവാരി – കഥ/പ്രമോദ്‌ കെ.പി.
Next articleമാനിയ (mania)
തലശ്ശേരി നിവാസി, മുറ്റത്തെ മുല്ല എന്ന കൈ എഴുത്ത് മാസികയിലൂടെ തുടക്കം. പക്ഷെ ജോലിക്ക് വേണ്ടി ബാംഗ്ലൂരില്‍ എത്തിയപ്പോള്‍ എഴുത്ത് നിറുത്തി. പിന്നെ കൊച്ചി, മലേഷ്യ, വീണ്ടും ബാംഗ്ലൂരില്‍. ഇപ്പോള്‍ കുറച്ചു സമയം എഴ്ത്തിനു മാറ്റി വെയ്ക്കട്ടെ. "ജ്വലിക്കുന്ന ദീപമാവാം പ്രകാശവും തരാം നിങ്ങള്‍ എണ്ണ ഒഴിക്കുമെങ്കില്‍.." http://promodkp.blogspot.com