ഈ ഇന്ത്യക്കാരന്‍ റിവേഴ്സ് ഗിയറില്‍ മാത്രമേ വണ്ടി ഓടിക്കുകയുള്ളൂ.!

0
246

455217-reverse-gear

പിന്നോട്ടു മാത്രം ടാക്‌സി ഓടിക്കുന്ന ഒരു ഇന്ത്യന്‍ ഡ്രൈവര്‍. പേര് ഹര്‍പ്രീത് ദേവ്. വയസ് 30. സ്ഥലം പഞ്ചാബിലെ ബാറ്റിണ്ട. പിന്നോട്ടു മാത്രം ടാക്‌സിയോടിക്കുന്ന ഈ യുവാവിന് സര്‍ക്കാര്‍ ഇതിനുളള പ്രത്യേക ലൈസന്‍സും നല്‍കിയിട്ടുണ്ട്.!

241 DD9 B500000578 0 image a 46 1418829756038

241 DD9 C400000578 0 image a 45 1418829736344

241 DD9 F100000578 0 image a 49 1418831228949

241 DD9 FE00000578 0 image a 48 1418830706994

241 DD99 D00000578 0 image a 38 1418829580625

ഒന്നും മനസിലാകുന്നില്ല അല്ലെ, വിശദമായി തന്നെ പറയാം…

ഏകദേശം 10 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഹര്‍പ്രീതിന് റിവേഴ്‌സ് ഗിയര്‍ ഒരു ഹരമായി മാറുന്നത്. അതായത് ഒരു  രാത്രി ടൗണിനു വെളിയില്‍ വച്ച് ഹര്‍പ്രീതിന്റെ പ്രീമിയര്‍ പത്മിനിക്ക് തകരാര്‍ പറ്റി. റിവേഴ്‌സ് ഗിയറില്‍ മാത്രമേ വണ്ടി ഓടുകയുളളൂ. രണ്ടും കല്‍പ്പിച്ചു കക്ഷി റിവേഴ്സ് ഗിയറില്‍ വീട്ടില്‍ എത്തി.!

241 DD96900000578 0 image a 40 1418829620346

241 DD98000000578 0 image a 41 1418829631097

241 DDA1300000578 0 image a 42 1418829680734

241 DDA3600000578 0 image a 44 1418829720927

241 DDA8300000578 0 image a 43 1418829706750

അടുത്ത ദിവസം പുള്ളി  നാല് റിവേഴ്‌സ് ഗിയറും മുന്നോട്ടുളള ഒരു ഗിയറുമായി ഗിയര്‍ബോക്‌സ് പണിഞ്ഞെടുത്തു. പിന്നെ പിന്നോട്ട് ഓട്ടം തുടങ്ങി. ഇപ്പോള്‍ 80 കിമി വേഗതയില്‍ വരെ ഇദ്ദേഹം വണ്ടി പുറകിലേക്ക് ഓടിക്കും.

ഇനി ഹര്‍പ്രീത് ദേവിന്റെ ലക്‌ഷ്യം ഗിന്നസ് ബുക്കാണ്‌. അതിനു വേണ്ടിയുള്ള ശ്രമത്തിലാണ് ദേവ്..