ഈ കാറിന്‍റെ മൈലേജ് 100 വര്‍ഷമാണ്‌.

147

nuclear-powered-car-798x350

ഇനി ഇന്ധന വിലവര്‍ദ്ധനയെ കുറിച്ചോര്‍ത്ത് ആശങ്കപ്പെടണ്ട. കാരണം ഒറ്റതവണ ഇന്ധനമടിച്ചാല്‍ 100 വര്‍ഷം വരെ മൈലേജ് കിട്ടുന്ന കാര്‍ യാഥാര്‍ഥ്യമാകാന്‍ പോവുകയാണ്.

ഓരോദിവസം ഉയര്‍ന്നും താഴ്ന്നും ഇരിക്കുന്ന ഇന്ധനവിലയും വര്‍ദ്ധിക്കുന്ന പാരിസ്ഥിക പ്രശ്നങ്ങളും സ്വന്തമായി കാര്‍ വാങ്ങുക എന്നത് ഒരു പ്രകൃതിസ്നേഹിക്ക് വിലങ്ങുതടിയായി നില്‍ക്കുന്ന കാലഘട്ടമാണിത്. എന്നാല്‍ അവയ്ക്കൊക്കെ ഒരു ശാശ്വത പരിഹാരവുമായി ചിക്കാഗോ ഓട്ടോ ഷോയില്‍ ഒരു കാര്‍ അവതരിച്ചു. കാഡിലാക്കിന്‍റെ ഒരു സ്റ്റൈലന്‍ കാര്‍. മറ്റു വാഹനങ്ങളെ അപേക്ഷിച്ച് വളരെകുറച്ചു മാത്രം മലിനീകരണ വാതങ്ങള്‍ പുറംതള്ളുന്ന ഈ കാര്‍ ഒറ്റതവണ ഇന്ധനമടിച്ചാല്‍ 100 വര്‍ഷം വരെ ഓടിക്കാന്‍ സാധിക്കും എന്നാണ് കമ്പനി അവകാശപെടുന്നത്.

ഇനിയാണ് ഏറ്റവും രസകരമായ സംഗതി. ഈ കാറില്‍ ഉപയോഗിക്കുന്ന ഇന്ധനമായ തോറിയം എന്തിനാണ് ഉപയോഗിക്കുന്നത് എന്ന് അറിയാമോ?. അണുനിലയങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഇന്ധനമാണ് തോറിയം. ചാള്‍സ് സ്റ്റീവന്‍സ് എന്ന എംഐടി പ്രൊഫഷണല്‍ ആണ് ഇത്തരമൊരു ആശയവുമായി മുന്നോട്ടുവന്നത്. എന്തായാലും ഈ ആശയം വിജയകരമായി പൂര്‍ത്തിയാകട്ടെ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം.

ഈ കാറിനെതിരെ പെട്രോള്‍-ഡീസല്‍ കമ്പനികള്‍ രംഗത്ത് എത്തരുതെ എന്നും പ്രാര്‍ഥിക്കാം. കാരണം ഈ കാര്‍ വന്നാല്‍ ആദ്യം കച്ചവടം പൂട്ടുന്നത് അവരുടെതല്ലേ?

Advertisements