ഈ കുട്ടികള്‍ താമസിക്കുന്ന ‘വീട്’ കണ്ടാല്‍ നിങ്ങളുടെ കണ്ണ് നിറയും …

187

desktop-1424720875

വാഹനങ്ങളില്‍ യാത്രചെയ്യുമ്പോള്‍ ചവര്‍ കൂട്ടിയിട്ടിരിക്കുന്ന സ്ഥലം എത്തുകയാണ് എങ്കില്‍ നമ്മള്‍ അറിയാതെ മൂക്ക് പൊത്തിപ്പോകും എന്നിട്ട് ആ സ്ഥലം കഴിയുമ്പോള്‍ ഒരു മലയാള സിനിമയില്‍ സലിം കുമാര്‍ പറഞ്ഞ ഡയലോഗും പറയും …. “കൊച്ചി എത്തി”  ..

കൊച്ചിയിലെ പല സ്ഥലങ്ങളിലും എത്തുമ്പോഴും, തിരുവനന്തപുരത്ത് പാര്‍വതീ പുത്തനാറിനരികില്‍ കൂടെ പോകുമ്പോഴും ഇത് ഒരു സ്ഥിരം സംഭവമാണ്. പലര്‍ക്കും ഇതൊരു അസ്വസ്ഥത ഉണ്ടാക്കുന്ന കാര്യവുമാണ്. എന്നാല്‍ ലോകത്തിന്റെ മറ്റൊരു കോണില്‍ ഈ ചവറു കൂനയില്‍ അന്തിയുറങ്ങുന്ന കുട്ടികള്‍ ഉണ്ട് അറിയാമോ ആര്‍ക്കെങ്കിലും. ഇന്ത്യയിലും ഇതേ അവസ്ഥ പല സ്ഥലങ്ങളിലും കാണാന്‍ സാധിക്കും .

ഇവിടെ നിങ്ങള്‍ക്ക് കാണുവാന്‍ കഴിയുന്ന ചിത്രങ്ങള്‍ കംബോഡിയയിലെ റബ്ബിഷ് മൌണ്ടന്‍ അഥവാ സ്മൈലി മൌണ്ടന്‍ എന്നറിയപ്പെടുന്ന ചവറു കൊണ്ട് നിറഞ്ഞ കുന്നുകളാണ്. 2009 ലെ കണക്കനുസ്സരിച്ച്  500 ഓളം വരുന്ന ജനങ്ങള്‍ ഇവിടെ താമസിക്കുന്നു.

കുട്ടികള്‍ ഇവിടെ നിന്ന് നഗ്ന പാദരായി സ്കൂളുകളില്‍ പോകുന്നു, ചവറില്‍ നിന്ന് കിട്ടുന്നത് കൊണ്ട് കുടിലുകള്‍ ഉണ്ടാക്കുന്നു, കളിക്കുന്നു. അങ്ങനെ എല്ലാം അവര്‍ക്ക് ഈ ചവറു കൂനയാണ്. ഇവിടെ തന്നെ ജീവിക്കുന്നു എന്ന് മാത്രമല്ല കുടുംബത്തോടെ കുടിലുകള്‍ പണിത് ജോലി ചെയ്ത് ഉപജീവനം കണ്ടെത്തുന്നു. ഇവര്‍ക്കുള്ള അന്നം ഈ ചവറുകൂനയില്‍ നിന്നുതന്നെ മിക്കവരും കണ്ടെത്തുന്നു.

എന്നാല്‍ പിന്നീട് കംബോടിയന്‍ ഗവണ്മെന്‍റ് ഈ സ്ഥലം പൂട്ടുകയും ഈ അന്തേവാസികളെ പുറത്താക്കി പിഞ്ചു കുഞ്ഞുങ്ങളെ മാരക രോഗങ്ങളില്‍ നിന്നും മുകതരാക്കാന്‍ ശ്രമിച്ചു.

ഈ പശ്ചാത്തലം ഇവിടെ വിശദീകരിക്കാന്‍ കാരണം ഇന്ന് ഇന്ത്യയില്‍ ഇതേ അവസ്ഥയില്‍ കഴിയുന്ന എത്രയെത്ര കുഞ്ഞുങ്ങള്‍ ഉണ്ട്. അവര്‍ എന്നാണ് പുനരധിവസ്സിക്കപ്പെടുക…

desktop 1424720867

desktop 1424720868

desktop 1424720869

desktop 1424720870

desktop 1424720871

desktop 1424720873

desktop 1424720874

desktop 1424720876

desktop 1424721897

desktop 1424721898