ഈ താരങ്ങളുടെ ആദ്യത്തെ ജോലിയും ശമ്പളവും ഒക്കെ എന്തായിരുന്നുവെന്ന് നിങ്ങള്‍ക്ക് അറിയാമോ?

  230

  4-khans4
  എന്തായിരുന്നു അവരുടെ ആദ്യത്തെ ജോലി, എത്രയായിരുന്നു അന്ന് കിട്ടിയ ശബളം, അതുകൊണ്ട് എന്താണ്അവര്‍ ചെയ്തത്?  ബോളിവുഡിലെ ഇന്നത്തെ ചില താരരാജാക്കന്മാരും രാജ്ഞിമാരും അവരുടെ തുടക്കകാലത്ത് എന്തായിരുന്നു എന്ന് ഇവിടെ പറയുന്നു…

  ഷാരൂഖ് ഖാന്‍

  പ്രശസ്ത ഗസല്‍ ഗായകന്‍ പങ്കജ് ഉസ്താദിന്റെ ഗസല്‍ പരിപാടി നടക്കുന്നിടത്ത്, അവിടെ വരുന്ന അതിഥികള്‍ക്ക് ഇരിപ്പിടം ഒരുക്കി കൊടുക്കുന്ന ജോലിയായിരുന്നത്രെ ഷാരൂഖ് ആദ്യം ചെയ്തത്. അന്ന് കിട്ടിയ ആദ്യ ശബളമായ 50 രൂപകൊണ്ട് താരം നേരെ പോയത് താജ്മഹല്‍ എന്ന സിനിമ കാണാനായിരുന്നു പോലും

  ഹൃത്വിക് റോഷന്‍

  1980 ആശ എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് ഹൃത്വിക് റോഷന്റെ തുടക്കം. അന്ന് സിനിമയില്‍ അഭിനയിച്ചപ്പോള്‍ ഹൃത്വിക്കിന് ആദ്യം ലഭിച്ച ശബളം 100 രൂപയായിരുന്നു. അതുകൊണ്ട് കുറേ കളിപ്പാട്ടങ്ങള്‍ വാങ്ങി ആഘോഷമാക്കുകയായിരുന്നു ഹൃത്വിക്
  ആമീര്‍ ഖാന്‍

  സ്‌കൂള്‍ കാലഘട്ടത്തിലെ മികച്ച ടെന്നീസ് കളിക്കാരനായിരുന്നു ആമീര്‍ ഖാന്‍. ടൂര്‍ണമെന്റ് കളിച്ചു ജയിക്കുന്ന തുക ആമീര്‍ അമ്മയെ ഏല്‍പ്പിയ്ക്കുമായിരുന്നു. പിന്നീട് സഹ സംവിധായകനായി ജോലി ആരംഭിച്ചപ്പോള്‍ മാസശംബളം 1000 രൂപയായിരുന്നു.
  അക്ഷയ് കുമാര്‍

  ബാങ്കോക്കിലെ ഒരു റസ്‌റ്റോറന്റില്‍ ഷഫായും വെയിറ്ററായും ജോലി ചെയ്തിരുന്നത്രെ അക്ഷയ് കുമാര്‍. 1500 രൂപയാണത്രെ മാസം ലഭിച്ചിരുന്നത്
  സോനം കപൂര്‍

  അനില്‍ കപൂറിന്റെ മകളാണെന്ന് പറഞ്ഞിട്ടൊന്നും കാര്യമില്ല. ഒരു കാലത്ത് പോക്കറ്റ് മണിയ്ക്ക് വേണ്ടി സോനം വെയിറ്ററായി ജോലി നോക്കിയിട്ടുണ്ടത്രെ. 18 വയസ്സായപ്പോള്‍ സഹ സംവിധായികയായി. അന്ന് സോനത്തിന് ലഭിച്ചിരുന്നത് 3000 രൂപയാണത്രെ. കൈയ്യിലുള്ള കാശ് ലാഭിയ്ക്കുന്നതിന് വേണ്ടി സോനം തന്റെ യാത്ര മുംബൈ നഗരത്തിലെ ലോക്കല്‍ ട്രെയിനുകളിലാക്കി

  Advertisements