ജീവിതത്തില്‍ നേരിടുന്ന പ്രശങ്ങള്‍ക്ക് വളരെ വേഗത്തിലും തെറ്റില്ലാതെയും നിങ്ങള്‍ക്ക് തീരുമാനങ്ങള്‍ എടുക്കണോ? ഈ തൊപ്പി വച്ചാല്‍ മതി.

ടെന്നസ്സിയിലെ വാണ്ടെര്‍ബില്‍റ്റ് യൂനിവേര്‍സിറ്റിയിലെ മനശാസ്ത്ര പ്രൊഫസ്സറായ ജെഫ് വുഡ്മാനും അദ്ദേഹത്തിന്‍റെ ശിഷ്യനായ റോബര്‍ട്ട്‌ റെയിന്‍ഹാര്‍ട്ടും ആണ് ഈ “ചിന്തനസാഹായി തൊപ്പി”യുടെ ആശയക്കാര്‍.

ഈ തൊപ്പി അണിയുന്നവരുടെ തലച്ചോറിലേക്ക് വളരെ ചെറിയ വൈദ്യുതിതരംഗം കടത്തിവിട്ട് അവരുടെ തലച്ചോറിനെ കൂടുതല്‍ പ്രസരിപ്പും ഉന്മേഷവും നല്‍ക്കുന്നു. ഇത് പല സുപ്രധാന തീരുമാനങ്ങളും തെറ്റില്ലാതെ വളരെ കുറഞ്ഞ സമയത്തില്‍ എടുക്കാന്‍ ആള്‍ക്കാരെ സഹായിക്കുമെന്നാണ് ഗുരുവും ശിഷ്യനും പറയുന്നത്.

തലച്ചോറില്‍ തെറ്റായ തീരുമാനങ്ങള്‍ എടുക്കുന്ന ഭാഗങ്ങളിലൂടെ ഇലക്ട്രോലൈറ്റ്സ് കടത്തിവിട്ട് 75 ശതമാനം വരെ തെറ്റുകള പരിഹരിക്കാന്‍ ഈ തൊപ്പിക്ക്‌ കഴിയുമെന്നാണ് ഇതുവരെയുള്ള പരീക്ഷണങ്ങളില്‍ തെളിഞ്ഞതെന്ന് പ്രൊഫ്‌.വുഡ്മാന്‍ പറയുന്നു. 5 മണിക്കൂര്‍ മാത്രമേ തൊപ്പിയുടെ ശക്തി നിലനില്ക്കു. പൈലറ്റുമാര്‍ക്കും സര്‍ജ്ജന്‍മാര്‍ക്കുമാണ് ഈ തൊപ്പിയുടെ ആവിശ്യകത കൂടുതല്‍.

തൊപ്പിയുടെ ബാക്കി കുറവുകളൊക്കെ പരിഹരിച്ചതിന് ശേഷമേ വാണിജ്യാടിസ്ഥാനത്തില്‍ ഇത് നിര്‍മ്മിച്ച്‌ തുടങ്ങുകയുള്ളൂ. അതുവരെ നമുക്ക് കാത്തിരിക്കാം. ഒന്നുമില്ലെങ്കിലും നന്നായി ചിന്തിക്കാമല്ലോ?

ആ തൊപ്പിയുടെ വീഡിയോ നിങ്ങളും ഒന്ന് കണ്ടു നോക്കു.

You May Also Like

ഇരുളിലെ പ്രണയം

ടൌണില്‍ നിന്നും നാട്ടിലേക്കുള്ള അവസാനത്തെ ബസ്സില്‍ ഒന്നാമനായി വിജയിച്ചു കയറുമ്പോള്‍ ഞാന്‍ തെല്ലൊന്ന്‍ അഹങ്കരിച്ചിരുന്നു. ഒരു ചെറിയ മയക്കം. അത് മാത്രമായിരുന്നു എന്റെ മനസ്സില്‍. മനസ്സിന്റെ മായികലോകത്തേക്കുള്ള ഡബിള്‍ ബെല്‍ അടിച്ചപ്പോളാണ് എന്റെ സീറ്റിന്റെ തൊട്ടടുത്ത്‌ നിന്ന പെണ്കു‍ട്ടിയെ ഞാന്‍ ശ്രദ്ധിച്ചത്.

ലോകത്തിലെ ഏറ്റവും ഭാഗ്യവാന്മാരായ ആളുകള്‍ – വീഡിയോ

അപകടങ്ങള്‍ ഇപ്പോഴും നമുക്ക് മുന്‍പിലുണ്ട്. അതില്‍ നിന്നും രക്ഷപ്പെട്ട് ജീവിതത്തിലേക്ക് തിരിച്ചുകയറിയവര്‍ക്ക് അതെപ്പോഴും ഒരു രണ്ടാം ജന്മം ആയിരിക്കും. അത്തരത്തില്‍ പലതരം അപകടങ്ങളില്‍ നിന്നും രക്ഷപ്പെട്ടവരെ ഒന്ന് കണ്ടു നോക്കൂ..

പ്രിയമുള്ളോരാളുടെ ഡയറിക്കുറിപ്പ്…

ദിനരാത്രങ്ങളുടെ നീണ്ട കാത്തിരിപ്പുകള്‍ക്കൊടുവില്‍, ഏകാന്തതയുടെ അസഹനീയങ്ങളായ മരുയാത്രകള്‍ക്ക് ശേഷം, മഴവില്ല് മണ്ണില്‍ മുട്ടിയ ഒരു വൈകുന്നേരം, ഞങ്ങള്‍ വീണ്ടും കണ്ടുമുട്ടി. മഞ്ഞിന്റെ അവ്യക്തതയിലൂടെ ഞങ്ങള്‍ നടക്കുകയായിരുന്നു, കൈകള്‍ കോര്‍ത്ത്.

ഒരു ദുസ്വപ്നം ടാഗ് ചെയ്യുന്നു – ഒരു ഫേസ്ബുക്ക് കഥ

അവളുടെ മഷിയെഴുതിയ വിടര്‍ന്ന തെളിഞ്ഞ കണ്ണുകള്‍ കനംതൂങ്ങിത്തുടങ്ങി. രാത്രി ഏറെ വൈകി. ശിശിര നിലാവ് പോലും ഉറങ്ങാന്‍ പോയി. നനുത്ത ചുണ്ടുകളില്‍ ആലസ്യം വിറകൊണ്ടു. ശരീരം കീ ബോര്‍ഡിലേക്ക് ചായാന്‍ തുടങ്ങി. മൌസില്‍ അടയിരിക്കുന്ന വലത്തേ കൈയ്യിന്റെ ചൂണ്ടു വിരല്‍ മാത്രം ഇടയ്ക്ക് പിടഞ്ഞുണര്‍ന്നു കൊണ്ടിരുന്നു. പുസ്തകത്തിലെ മുഖങ്ങളില്‍ നിന്ന് മുഖങ്ങളിലേക്ക് ഒരു പൂമ്പാറ്റയെപ്പോലെ പറന്നു നടക്കുകയായിരുന്നു അവള്‍. നിദ്ര അരിച്ചു കയറുമ്പോള്‍ മോനിട്ടറില്‍ തന്നെ കണ്ണുറപ്പിക്കാന്‍ വൃഥാശ്രമം നടത്തി.