ഈ തൊപ്പി നിങ്ങളെ ചിന്തിക്കാന്‍ സഹായിക്കും

203

ജീവിതത്തില്‍ നേരിടുന്ന പ്രശങ്ങള്‍ക്ക് വളരെ വേഗത്തിലും തെറ്റില്ലാതെയും നിങ്ങള്‍ക്ക് തീരുമാനങ്ങള്‍ എടുക്കണോ? ഈ തൊപ്പി വച്ചാല്‍ മതി.

ടെന്നസ്സിയിലെ വാണ്ടെര്‍ബില്‍റ്റ് യൂനിവേര്‍സിറ്റിയിലെ മനശാസ്ത്ര പ്രൊഫസ്സറായ ജെഫ് വുഡ്മാനും അദ്ദേഹത്തിന്‍റെ ശിഷ്യനായ റോബര്‍ട്ട്‌ റെയിന്‍ഹാര്‍ട്ടും ആണ് ഈ “ചിന്തനസാഹായി തൊപ്പി”യുടെ ആശയക്കാര്‍.

ഈ തൊപ്പി അണിയുന്നവരുടെ തലച്ചോറിലേക്ക് വളരെ ചെറിയ വൈദ്യുതിതരംഗം കടത്തിവിട്ട് അവരുടെ തലച്ചോറിനെ കൂടുതല്‍ പ്രസരിപ്പും ഉന്മേഷവും നല്‍ക്കുന്നു. ഇത് പല സുപ്രധാന തീരുമാനങ്ങളും തെറ്റില്ലാതെ വളരെ കുറഞ്ഞ സമയത്തില്‍ എടുക്കാന്‍ ആള്‍ക്കാരെ സഹായിക്കുമെന്നാണ് ഗുരുവും ശിഷ്യനും പറയുന്നത്.

തലച്ചോറില്‍ തെറ്റായ തീരുമാനങ്ങള്‍ എടുക്കുന്ന ഭാഗങ്ങളിലൂടെ ഇലക്ട്രോലൈറ്റ്സ് കടത്തിവിട്ട് 75 ശതമാനം വരെ തെറ്റുകള പരിഹരിക്കാന്‍ ഈ തൊപ്പിക്ക്‌ കഴിയുമെന്നാണ് ഇതുവരെയുള്ള പരീക്ഷണങ്ങളില്‍ തെളിഞ്ഞതെന്ന് പ്രൊഫ്‌.വുഡ്മാന്‍ പറയുന്നു. 5 മണിക്കൂര്‍ മാത്രമേ തൊപ്പിയുടെ ശക്തി നിലനില്ക്കു. പൈലറ്റുമാര്‍ക്കും സര്‍ജ്ജന്‍മാര്‍ക്കുമാണ് ഈ തൊപ്പിയുടെ ആവിശ്യകത കൂടുതല്‍.

തൊപ്പിയുടെ ബാക്കി കുറവുകളൊക്കെ പരിഹരിച്ചതിന് ശേഷമേ വാണിജ്യാടിസ്ഥാനത്തില്‍ ഇത് നിര്‍മ്മിച്ച്‌ തുടങ്ങുകയുള്ളൂ. അതുവരെ നമുക്ക് കാത്തിരിക്കാം. ഒന്നുമില്ലെങ്കിലും നന്നായി ചിന്തിക്കാമല്ലോ?

ആ തൊപ്പിയുടെ വീഡിയോ നിങ്ങളും ഒന്ന് കണ്ടു നോക്കു.