ഈ ദുബായ്കാരുടെ ഒരു ഭാഗ്യം , നിരത്തുകളില്‍ ഇനി ലാന്‍ഡ് ക്രൂയിസര്‍ ടാക്‌സികളും

    118

    dubai11

    കൈയ്യില്‍ പൈസയുള്ള പ്രവാസി ഇനി  ലാന്‍ഡ് ക്രൂയിസര്‍ ടാക്സികളില്‍ ദുബായ് നഗരത്തില്‍ കറങ്ങും.!

    ദുബായില്‍ ടാക്‌സി സര്‍വീസ് നടത്താന്‍ ഇനി ലാന്‍ഡ് ക്രൂയിസര്‍ വാഹനങ്ങളും. ദുബൈയില്‍ വന്നിറങ്ങുന്ന വിഐപി യാത്രക്കാരുടെ ആവശ്യം പരിഗണിച്ചാണ് ലാന്‍ഡ് ക്രൂയിസറും ടാക്‌സി പട്ടികയിലെത്തുന്നത്. ടാക്‌സി സര്‍വീസ് നടത്താനുള്ള ലാന്‍ഡ് ക്രൂയിസര്‍ ലഭ്യമാക്കുന്നതിന് ദുബൈ റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയും അല്‍ഫുത്തൈം മോട്ടോഴ്‌സും കരാറില്‍ ഒപ്പുവെച്ചു.

    ആദ്യഘട്ടത്തില്‍ രണ്ട് കറുത്ത ലാന്‍ഡ് ക്രൂയിസറുകളാണ് ആര്‍ടിഎക്ക് കൈമാറുന്നത്. ഇവ ദുബൈ വിമാനത്താവളങ്ങളിലാണ് ആദ്യം സര്‍വീസ് നടത്തുക.